എക്സ്ട്രാ ഓർഡിനറി?

Date:


ചിലരെക്കുറിച്ച്  പറയാറില്ലേ, ആളൊരു എക്സ്ട്രാ ഓർഡിനറിയാണ്. വലിയ മതിപ്പോടുകൂടിയായിരിക്കും ഈ അഭിപ്രായപ്രകടനം നടത്തുന്നത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരോ ഭൂരിപക്ഷത്തിനും ഇല്ലാത്തതായ ഗുണഗണങ്ങൾ ഉള്ളവരോ ആയിരിക്കും ഈ അസാധാരണക്കാർ. ഇത്തരക്കാരെ സുഹൃത്തായി കിട്ടാൻ, അയൽക്കാരനോ സഹപ്രവർത്തകനോ മാനേജറോ മെന്ററോ ആയി ലഭിക്കാൻ എല്ലാവരും ആഗ്രഹിക്കാറുണ്ട്. എന്തുകൊണ്ടാണ് ഒരാൾ എക്സ്ട്രാ ഓർഡിനറിയാകുന്നത്? എന്തൊക്കെയാണ് ഒരു എക്സ്ട്രാ ഓർഡിനറിയായ വ്യക്തിയുടെ പ്രത്യേകതകൾ?
കഴിഞ്ഞ നാല്പതുവർഷമായി മനുഷ്യന്റെ പെരുമാറ്റങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ജോ നവാരോയുടെ അഭിപ്രായത്തിൽ ഈ അസാധാരണത്തത്തിന് ഒരു വ്യക്തിയിൽ പ്രധാനപ്പെട്ട അഞ്ചു ലക്ഷണങ്ങൾ ഉണ്ട്. എന്നാൽ അവയ്ക്കൊരിക്കലും വ്യക്തിയുടെ വിദ്യാഭ്യാസം, മറ്റു കഴിവുകൾ എന്നിവയുമായി നേരിട്ട് ബന്ധമുണ്ടാകണമെന്നുമില്ല.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഒരു വ്യക്തി എക്സ്ട്രാ ഓർഡിനറിയാകുന്നത് അയാളുടെ ഗുരു അയാൾ തന്നെയാകുമ്പോഴാണ്. അല്ലെങ്കിൽ സെൽഫ്മെയ്ഡ് ആയിട്ടുള്ള വ്യക്തിയാണ് എക്സ്ട്രാ ഓർഡിനറിയാകുന്നത്.
ലോകത്തിലെ ഏറ്റവും വേഗതയുള്ള ഓട്ടക്കാരൻ ഉസൈൻ ബോൾട്ടിനെക്കുറിച്ച് കേട്ടിട്ടുണ്ടാവുമല്ലോ? അദ്ദേഹം തന്റെ അത്ലറ്റിക്കായ കഴിവുകൊണ്ടുമാത്രമല്ല അത്തരമൊരു നേട്ടം സ്വന്തമാക്കിയത്. മറിച്ച് അദ്ദേഹം തന്റെ തന്നെ ഗുരുവായി. അദ്ദേഹം സ്വയം പഠിച്ചു, കഷ്ടപ്പെട്ടു, അദ്ധ്വാനിച്ചു, വ്യക്തമായതും കൃത്യമായതുമായ ലക്ഷ്യത്തിലേക്ക് ശ്രദ്ധ തിരിച്ചു. മൈക്കൽ ജോർദാൻ എന്ന ബാസ്‌ക്കറ്റ്ബോൾ പ്ലെയറിന്റെ കഥയും സമാനമാണ്. സ്വയം പോരാടി വിജയിച്ചവരാണ് അവർ. ഇത്തരക്കാർക്ക് തങ്ങളുടെ വികാരങ്ങളെ അറിയാം, ശക്തിയെയും ദൗർബല്യങ്ങളെയും അറിയാം. തങ്ങളെ പരാജയപ്പെടുത്തുമെന്ന് അറിയാവുന്ന എതിരാളികളെ തോല്പിക്കാൻ അവർക്ക് നന്നായിട്ടറിയാം.

നിരീക്ഷണപാടവമാണ് ഇക്കൂട്ടരുടെ മറ്റൊരു പ്രത്യേകത. പലരും സംഭവങ്ങളെയും വ്യക്തികളെയും വെറുതെ കാണുന്നവരാണ്. നോട്ടവും നിരീക്ഷണവും വ്യത്യസ്തമാണ്. നോട്ടത്തിൽ നിന്ന് നിരീക്ഷണത്തിലേക്ക് വളരുന്നവരെല്ലാം എക്സ്ട്രാ ഓർഡിനറിയായിരിക്കും. ആശയവിനിമയം ശരിയായ രീതിയിൽ നടത്താൻ കഴിവുള്ളവരായിരിക്കും ഇക്കൂട്ടർ. പെർഫെക്ടായി ആശയവിനിമയം നടത്തുന്നതിനേക്കാൾ എഫക്ടീവായി ആശയവിനിമയം നടത്തുന്നവരിലെല്ലാം ഇത്തരമൊരു സ്വഭാവസവിശേഷതയുണ്ട്.

സത്യത്തിൽ മനശ്ശാസ്ത്രപരമായ സുരക്ഷിതത്വമാണ് അനിതരസാധാരണമായ വ്യക്തിത്വത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഗുണം. അനാവശ്യമായ ഭയങ്ങളിൽ നിന്നും ഉത്കണ്ഠകളിൽ നിന്നും ഇവർ മോചിതരായിരിക്കും. പ്രസന്നമായ ഇടപെടലുകളായിരിക്കും അവരുടേത്. ദയാമസൃണമായ പെരുമാറ്റവും വാക്കുകളും അവർക്കു സ്വന്തമായുണ്ട്.

More like this
Related

മൂല്യമുണ്ടോ നേതാവേ തീരുമാനമെടുക്കാൻ

മനുഷ്യന്റെ പ്രവൃത്തികളെയും ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത അയാളിലുള്ള മൂല്യബോധമാണ്. എല്ലാ മനുഷ്യർക്കും...

മൂളലും പാട്ടും: ഇക്കാര്യം അറിയാമോ?

ചിലർ ഒറ്റയ്ക്ക് നടന്നുപോകുമ്പോഴോ ഒറ്റയ്ക്കിരിക്കുമ്പോഴോ  അവരവർക്ക് മാത്രം കേൾക്കാൻ പറ്റുന്ന വിധത്തിൽ...

പക്വതയുള്ളവർ

യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പംഅവിവേകമിതു കണ്ടാലറിവുള്ളവർപരിഹസിക്കും ചിലർ പഴിക്കുംവഴി പിഴയ്ക്കും തവ നിനയ്ക്കുമ്പോൾ...

സ്‌ട്രോങ് ആണോ?

ചില അപ്രതീക്ഷിത സംഭവങ്ങൾക്കു മുമ്പിൽ കുലുങ്ങാതെ നില്ക്കുന്ന ചില മനുഷ്യരെ കണ്ടിട്ടില്ലേ?...

പരാതിക്കും വേണം പരിധി

പരാതികൾ പറയേണ്ടതാണ്, പല കാര്യങ്ങളെക്കുറിച്ചും പരാതിപറയാൻ നമുക്ക് അവകാശവുമുണ്ട്. എന്നാൽ പരാതിപറച്ചിലിനും...

മറ്റുള്ളവർ കൂടുതൽ ബഹുമാനിക്കണോ?

മറ്റുള്ളവരുടെ പരിഗണനയും ബഹുമാനവും സ്നേഹാദരവുകളും ഏറ്റുവാങ്ങാനാണ് എല്ലാവരും കാത്തുനില്ക്കുന്നത്. പക്ഷേ എപ്പോഴും...

മറ്റുള്ളവരുടെ ഇഷ്ടം കുറയുന്നുണ്ടോ?

മറ്റുളളവർ നമ്മെ പഴയതുപോലെ സ്നേഹിക്കുന്നുണ്ടെന്ന അബദ്ധധാരണ ഉള്ളിൽസൂക്ഷിക്കുന്നവരായിരിക്കും  ചിലരെങ്കിലും. എന്നാൽ ഒരു കാര്യം...

മടി മലയാകുമ്പോൾ

ജീവിതത്തിലെ വിജയങ്ങൾക്ക് തടസ്സമായി നില്ക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അലസത. അലസരായിട്ടുളള വ്യക്തികൾ  ...

ആകർഷണീയതയുണ്ടോ?

പുറത്തു മഴ പെയ്യുമ്പോൾ പുതച്ചുമൂടി കിടക്കുമ്പോൾ കിട്ടുന്നസുഖം പോലെ,  തണുത്തുവിറച്ചുനില്ക്കുമ്പോൾ അടുപ്പിന്റെ...

അടുത്തറിയാം ആത്മവിശ്വാസം

ജീവിതവിജയത്തിന് അനിവാര്യമായ ഘടകമാണ് ആത്മവിശ്വാസം. ആത്മവിശ്വാസമില്ലാത്ത വ്യക്തികൾക്ക് മഹത്തായ കാര്യങ്ങൾ ചെയ്യാനോ...

ആത്മവിശ്വാസത്തോടെ, ആകർഷണീയതയോടെ..

കാണുന്ന മാത്രയിൽ ചിലർ നമ്മെ വല്ലാതെ ആകർഷിച്ചുകളയും. എന്തൊരു പേഴ്സണാലിറ്റിയെന്ന് അവരെക്കുറിച്ച്...

ഇതൊന്നും ആരോടും പറയരുതേ…

എല്ലാ കാര്യങ്ങളും എല്ലാവരോടും തുറന്നുപറഞ്ഞില്ലെങ്കിൽ മനസ്സമാധാനം കിട്ടാത്ത പലരുമുണ്ട്. അവരോട് പറഞ്ഞ...
error: Content is protected !!