ഈന്തപ്പഴം കഴിക്കൂ, സൗന്ദര്യവും ആരോഗ്യവും നേടൂ

Date:

അറേബ്യന്‍ നാടുകളില്‍ താരതമ്യേന കാന്‍സറും ഹൃദ്രോഗവും കുറവാണ്. എന്താണ് ഇതിന്റെ കാരണം  എന്ന് ആലോചിട്ടുണ്ടോ? അതിന്റെ കാരണങ്ങളിലൊന്ന്  അവരുടെ വ്യാപകമായ ഈന്തപ്പഴം ഉപയോഗമാണത്രെ.എല്ലാ സീസണിലും ലഭ്യമായ ഈന്തപ്പഴം അനുദിന ജീവിതത്തിലെ ആഹാരക്രമത്തില്‍ ഒരു ഭാഗമാക്കിക്കഴിഞ്ഞാല്‍ നമുക്ക് ഒരേ സമയം ലഭിക്കുന്നത് ആരോഗ്യവും സൗന്ദര്യവുമാണ്.  

ഇക്കാര്യം അറബിനാടുകളില്‍ സുലഭമായികിട്ടുന്ന ഈന്തപ്പഴത്തിന്റെ ഉപയോഗത്തിലൂടെ അവര്‍ മനസ്സിലാക്കിക്കഴിഞ്ഞു. അതുകൊണ്ടാണ് ആ നാട്ടുകാര്‍ക്ക് മേല്‍പ്പറഞ്ഞ അസുഖങ്ങള്‍ കുറവായതും ആരോഗ്യവും സൗന്ദര്യവും കൂടുതലായതും.  വിറ്റാമി്ന്‍ എ, സി ബി6 തയാമിന്‍, നിയാസിന്‍, റിബോഫഌവിന്‍ എന്നിവയാണ് ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നത്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമായ കാത്സ്യം ഈന്തപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അനീമിയ പരിഹരിക്കാനും ഈ പഴം സഹായിക്കും. ഈന്തപ്പഴത്തില്‍ ധാരാളം നാരുകള്‍അ ടങ്ങിയിരിക്കുന്നതിനാല്‍ മലബന്ധം ഉള്ളവര്‍ ഇത് കഴിക്കുന്നതിലൂടെ അത്തരം ബുദ്ധിമുട്ടുകള്‍ മാറിക്കിട്ടും. ഹൃദയപേശികള്‍ക്ക് ബലം കൂട്ടാന്‍ ഈന്തപ്പഴത്തിന് കഴിവുണ്ട്. ഗര്‍ഭിണികള്‍ സ്ഥിരമായി ഈന്തപ്പഴം കഴിച്ചാല്‍  മസിലുകള്‍ക്ക് ബലം ലഭിക്കുകയും അതുവഴി പ്രസവം ആയാസരഹിതമായിത്തീരുകയും ചെയ്യും.

ശരീരപുഷ്ടി വര്‍ദ്ധിപ്പിക്കാനും ഈ പഴത്തിന് കഴിവുണ്ട്. ശരീരത്തിന് ആവശ്യമായ ബാക്ടീരിയാകളുടെ വളര്‍ച്ചയ്ക്കും അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവ അകറ്റുന്നതിനും ഈന്തപ്പഴം ഏറെ സഹായിക്കുന്നുണ്ട്. ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴത്തിന് അത്ഭുതശക്തിയുണ്ട്. ഒരു കൈക്കുമ്പിള്‍ ഉണങ്ങിയ ഈന്തപ്പഴം ഒരു ഗ്ലാസ് ആട്ടിന്‍പ്പാലില്‍ കുതിര്‍ത്തശേഷം അതേ പാലില്‍ തന്നെ മിക്‌സിയില്‍ അടിച്ച് ബദാംപൊടിയും തേനും ചേര്‍ത്തിളക്കി കഴിക്കുന്നതാണ് ലൈംഗികശേഷി കൂട്ടാനുള്ള ഒരു മാര്‍ഗ്ഗം, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴത്തിന് കഴിവുണ്ട്. കൂടുതല്‍ കലോറി ലഭിക്കും എന്നതുകൊണ്ട് ഭക്ഷണം നിയന്ത്രിച്ച് ഈന്തപ്പഴം കഴിക്കുന്നതിലൂടെ  അമിതവണ്ണം ഉണ്ടാകാതെയും ബോഡി ഫിറ്റ്‌നസ് നിലനിര്‍ത്താനും സാധിക്കും.

സ്‌കൂള്‍ തുറക്കാന്‍ പോകുന്ന സമയം കൂടിയാണല്ലോ ഇത്. കൊച്ചുകുട്ടികള്‍ക്ക് സ്‌നാക്‌സായി കൊണ്ടുപോകാന്‍ ഈന്തപ്പഴം ഉത്തമമമാണ്. ബിസ്‌ക്കറ്റും മറ്റ് ബേക്കറി പലഹാരങ്ങളും കഴിക്കുന്നതിനെക്കാള്‍ അവരുടെ ആരോഗ്യത്തിന് ഗുണം കിട്ടുന്നത് ഈന്തപ്പഴം കഴിക്കുന്നതാണ്. ഈന്തപ്പഴത്തിന്റെ ഒപ്പം അണ്ടിപ്പരിപ്പും ബദാംപരിപ്പും കൂടി ചേര്‍ത്താല്‍ അത്യൂത്തമം. തികച്ചും പ്രകൃതിദത്തമായ ഈന്തപ്പഴം അനുദിന ജീവിതത്തിലെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ഇനിയും മറക്കരുതേ..

More like this
Related

പുരുഷന്മാർക്ക് മാത്രം വരുന്ന രോഗം

പുരുഷന്മാരിൽ കൂടുതലായി കാണപ്പെടുന്ന, അത്യന്തം വേഗത്തിൽ പടരുന്ന അണുബാധയും തുടർന്നുള്ള രോഗസങ്കീർണ്ണതയുമാണ്...

ഡാർക്ക് ഷവർ..!

രണ്ടുനേരമെങ്കിലും കുളിക്കുന്ന മലയാളികളിൽ പലർക്കും അറിഞ്ഞുകൂടാത്ത ഒരു കുളിയാണ് ഡാർക്ക് ഷവർ....

കൂർക്കംവലി പ്രശ്‌നമാണോ?

പൊതുവെ എല്ലാവരിലും കാണപ്പെടുന്നതാണെങ്കിലും ഗുരുതരമായ പ്രശ്നമാണ് കൂർക്കംവലി. ഒരാളായിരിക്കാം കൂർക്കംവലിക്കുന്നത് എന്നാൽ...

ഫാറ്റിലിവർ ലക്ഷണങ്ങളും മുന്നറിയിപ്പുകളും

ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ...

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...
error: Content is protected !!