ബന്ധങ്ങൾക്കിടയിലെ സ്വാതന്ത്യങ്ങൾ

Date:

ഒരു കാലത്ത് ആത്മസ്നേഹിതരായിരുന്നു അവർ. പരസ്പരം പങ്കുവയ്ക്കാത്ത ഹൃദയരഹസ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. കണ്ടുമുട്ടാത്ത ദിവസങ്ങളും കുറവ്. പക്ഷേ അതിനിടയിൽ എപ്പോഴോ അവർക്കിടയിൽ അസ്വസ്ഥതയുടെ പുകപടലങ്ങൾ ഉയർന്നു. പതുക്കെ പതുക്കെ അവർ തമ്മിൽ മാനസികമായി അകന്നു.

തുടങ്ങിവച്ച പല ബന്ധങ്ങളും ആദ്യത്തേതിന്റെ തീവ്രതയിലും തീക്ഷ്ണതയിലും മുന്നോട്ടുകൊണ്ടുപോകാൻ പലർക്കും കഴിയുന്നില്ല.  കാരണങ്ങളും ഉണ്ടാവാം. അതിലൊന്ന് ബന്ധങ്ങൾക്കിടയിൽ സ്വാതന്ത്ര്യമില്ലാതെ പോകുന്നുവെന്നതാണ്. സുതാര്യതയും സത്യസന്ധതയും ആത്മാർത്ഥതയും വിശ്വസ്തതയും ചേരുമ്പോഴാണ് ബന്ധങ്ങൾ സ്വാതന്ത്ര്യംപ്രാപിക്കുന്നത്. അവയ്ക്ക് എവിടെയെങ്കിലും കോട്ടം തട്ടുമ്പോൾ ബന്ധങ്ങൾ മുരടിച്ചുപോകും.

ബന്ധങ്ങളെ ബന്ധനങ്ങളാക്കാതിരിക്കുക. അപ രൻ എന്റെ ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും മാത്രമുള്ള ഒരാൾ എന്ന നിലയിൽ ബന്ധങ്ങളെ കണ്ടുതുടങ്ങുമ്പോൾ അവ യാന്ത്രികമാകും. സ്വഭാവികത നഷ്ടമാകും. ബന്ധങ്ങൾക്കിടയിൽ സ്വാതന്ത്ര്യം ഉണ്ടാവട്ടെ. നിനക്ക് എന്നെയും എനിക്ക് നിന്നെയും ഉള്ളംരേഖകൾ പോലെ തിരിച്ചറിയാമെന്ന സ്വാതന്ത്ര്യം.  അപ്പോൾ മാത്രമേ ബന്ധങ്ങളുടെ തനിമയും സൗന്ദര്യവും വെളിവാകുകയുളളൂ.
എത്രയെത്ര ബന്ധങ്ങളുടെ ലോകത്താണ് ഓരോരുത്തരും ജീവിക്കുന്നത്. ഈ ബന്ധങ്ങൾക്കിടയിൽ സ്വാതന്ത്ര്യമുണ്ടോ.. ബന്ധങ്ങൾക്കിടയിൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുകഴിഞ്ഞാൽ അവ വെറും ഔപചാരികമാകും. അത് സുഹൃദ്ബന്ധമായാലും ഭാര്യാഭർത്തൃബന്ധമായാലും. സ്വാതന്ത്ര്യത്തെ വിവിധ രീതിയിൽ വിലയിരുത്തുന്ന ലേഖനങ്ങളാണ് ഈ ലക്കം ഒപ്പത്തിലുളളത്.

ഇത്തവണത്തെ ഓഗസ്റ്റ് നമുക്ക് വലിയ രണ്ടു സന്തോഷങ്ങളാണ് പകർന്നുനല്കുന്നത്. ഭാരതത്തിന്റെ സ്വാതന്ത്ര്യദിനവും മലയാളികളുടെ ഏറ്റവും ഗൃഹാതുരമായ ഓർമ്മ ഉണർത്തുന്ന ഓണവും. രണ്ടും രണ്ടു രീതിയിൽ നമ്മെ പല കാര്യങ്ങളും ഓർമ്മിപ്പിക്കുന്നുണ്ട്. ഈ ദിനാഘോഷങ്ങളുടെ പൊരുൾ തിരിച്ചറിയാൻ  കഴിയട്ടെ. സ്വാതന്ത്ര്യദിനത്തിന്റെയും ഓണത്തിന്റെയും ആശംസകൾ സ്നേഹപൂർവ്വം നേരുന്നു…

വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു.'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...
error: Content is protected !!