എൽ.ഐ.സി. സുവർണജൂബിലി സ്കോളർഷിപ്

Date:

നിർധന കുടുംബങ്ങളിലെസമർഥരായ വിദ്യാർഥികളുടെ ഉപരിപഠനത്തിന് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ നൽകുന്നതാണ് സുവർണജൂബിലി സ്കോളർഷിപ്പ് . ഈ സ്കോളർഷിപ്പിന് ഓൺലൈനായി ഡിസംബർ 31 വരെ അപേക്ഷിക്കാം. ഇന്ത്യയിലെ സർക്കാർ/സ്വകാര്യ കോളജ്, സർവകലാശാല, സാങ്കേതിക വൊക്കേഷനൽ കോഴ്സുകൾ, എൻസിവിടി ഐടിഐ കോഴ്സുകൾ എന്നിവ പദ്ധതിയിൽപെടും.


ഉന്നത പഠനത്തിനുള്ള സ്കോളർഷിപ്പ്

60% എങ്കിലും മാർക്കോടെ ഈ വർഷം 12–ാം ക്ലാസ് ജയിച്ചവർക്കാണു യോഗ്യത. രക്ഷിതാക്കളുടെ വാർഷികവരുമാനം 2 ലക്ഷം രൂപയിൽ കവിയരുത്. മെ‍‍ഡിക്കൽ, എൻജിനീയറിങ് അഥവാ ഏതെങ്കിലും വിഷയത്തിലെ ബാച്‌ലർ ബിരുദം / ഇന്റഗ്രേറ്റഡ് ബിരുദം / ഡിപ്ലോമ / സർട്ടിഫിക്കറ്റ് നേടാനുള്ള പഠനം തുടങ്ങിയ ഏതു വിഭാഗക്കാർക്കും അപേക്ഷിക്കാം.പ്ലസ് ടു സ്കോളർഷിപ്പ്60% എങ്കിലും മാർക്കോടെ ഈ വർഷം 10–ാം ക്ലാസ് ജയിച്ച പെൺകുട്ടികൾക്കു മാത്രം, പ്ലസ്ടു (11, 12 ക്ലാസ്) പഠിക്കുന്നതിന്. രക്ഷിതാക്കളുടെ വാർഷികവരുമാനം 2 ലക്ഷം രൂപ കവിയരുത്.


മറ്റു പ്രത്യേകതകൾപിജി

പഠനത്തിന് സാമ്പത്തിക സഹായം എൽ.ഐ.സി. നൽകുന്നില്ല. മറ്റു കോഴ്സുകൾക്ക്, കോഴ്സ് പൂർത്തിയാക്കുംവരെ സഹായം കിട്ടും. പ്രതിവർഷം 20,000 രൂപ 3 ഗഡുക്കളായി ബാങ്ക് അക്കൗണ്ടിൽ നൽകും. പ്ലസ്ടു പെൺകുട്ടികൾക്ക് 10,000 രൂപ ആനുകൂല്യമുണ്ട്. അപേക്ഷകർ കൂടുതലുണ്ടെങ്കിൽ വരുമാനം കുറഞ്ഞവർക്കായിരിക്കും മുൻഗണന. 


തുടർ സ്കോളർഷിപ്പ്

പ്രഫഷനൽ കോഴ്സുകളിൽ മുൻവർഷത്തെ പരീക്ഷയ്ക്ക് 55% എങ്കിലും മാർക്കുണ്ടെങ്കിലേ സ്കോളർഷിപ് തുടർന്നു നൽകൂ. ആർട്സ്, സയൻസ്, കൊമേഴ്സ് കോഴ്സുകളിൽ 50% ആയാലും മതി. ഒരു കുടുംബത്തിൽ നിന്ന് ഒരു കുട്ടിക്കേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ.

ഓൺലൈൻ അപേക്ഷ നൽകേണ്ട വിലാസം www.licindia.in

✍ ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെന്റ്.തോമാസ് കോളേജ്,
തൃശ്ശൂർ

More like this
Related

ഇപ്പോൾ അപേക്ഷിക്കാവുന്ന ചില കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍

സ്കോളർഷിപ്പോടുകൂടെ പഠിക്കുകയെന്നുള്ളത്, ഏതൊരു വിദ്യാർത്ഥിയ്ക്കും ആത്മാഭിമാനം ഉണ്ടാകുന്ന കാര്യമാണ്. എല്ലാ മേഖലകളിലുള്ള...

ന്യൂനപക്ഷ മതവിഭാഗങ്ങളിലെഐ.ടി.ഐ. വിദ്യാര്‍ത്ഥികള്‍ക്ക് റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീം

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.ടി.ഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ...

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിന് ആനുകൂല്യം

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിവിധ മത ന്യൂനപക്ഷങ്ങളിൽപ്പെടുന്ന  (മുസ്ലിം, ക്രിസ്ത്യൻ,...

ന്യൂനപക്ഷക്ഷേമ വകുപ്പ്, പോളിടെക്നിക് വിദ്യാർത്ഥികൾക്കു നല്‍കുന്ന എ.പി.ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ്

ന്യൂനപക്ഷക്ഷേമ വകുപ്പ്, പോളിടെക്നിക് വിദ്യാർത്ഥികൾക്കു നല്‍കുന്ന എ.പി.ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ്സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍...

കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ സ്നേഹപൂർവ്വം സ്കോളർഷിപ്പ്

കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ സ്നേഹപൂർവ്വം സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. മാതാപിതാക്കൾ...

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അക്കൗണ്ട്‌സ് കോഴ്‌സുകളിലെ പഠനത്തിന് സ്കോളർഷിപ്പ്

ചാർട്ടേർഡ് അക്കൗണ്ട്‌സ് (CA)/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ട്‌സ് (കോസ്റ്റ് ആന്റ്...

സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് (റിന്യൂവൽ) 2020-21 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാനത്തിലെ സർക്കാർ / എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം,...

കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന (KVPY)

ശാസ്ത്രവിഷയങ്ങളിലെ ഗവേഷണവും ഉന്നത വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ  കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പ് (DST)...

പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം, കേരളത്തിലെ സമുദായങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി,...

ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ്

രാജ്യത്തെ ഒരു പെൺകുട്ടി മാത്രമുള്ളവരുടെ കുട്ടിക്ക്, ഹൈസ്കൂൾ തലം മുതൽ ബിരുദാന്തര...
error: Content is protected !!