മരടിലെ ഫ്‌ളാറ്റ് പറയാതെ പറഞ്ഞത്

Date:

മരടിലെ ഫ്‌ളാറ്റുകൾ തകർക്കപ്പെടുന്നത് നെഞ്ചിടിപ്പോടെയാണ് മലയാളികൾ ടെലിവിഷനിലൂടെ കണ്ടത്. എത്രവർഷങ്ങളിലെ സ്വപ്നങ്ങളും അദ്ധ്വാനങ്ങളുമാണ് അവിടെ തകർന്നുവീണത്! ആ കെട്ടിടങ്ങൾ പണിതുയർത്താൻ ഒരുപാടുപേരുടെ വിയർപ്പും കഷ്ടപ്പാടുകളും ഉണ്ടായിരുന്നു. എന്നാൽ തകർന്നുവീഴാൻ നിമിഷങ്ങൾ മാത്രം മതിയായിരുന്നു.

നമ്മുടെ ബന്ധങ്ങളും ഇങ്ങനെ തന്നെയല്ലേ? എത്ര വർഷം കൊണ്ടാണ് നാം ഓരോ ബന്ധങ്ങൾ വളർത്തിയെടുക്കുന്നത്. ആത്മാർത്ഥതയിൽ അസ്തിവാരമിട്ടും സ്നേഹം നനച്ചും പരസ്പരം കൈകൾ കോർത്തും നാം ബന്ധങ്ങളെ ദൃഢപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പക്ഷേ ഉയർത്തിക്കൊണ്ടുവരാൻ ചെലവഴിച്ചത്ര സമയമോ ക്ഷമയോ ഇല്ലാതെയാണ് പല ബന്ധങ്ങളും നാം തന്നെ തകർക്കുന്നത്. തെറ്റിദ്ധാരണയാവാം… സ്വാർത്ഥതയാമവാം… ഈഗോയാവാം…വാശിയാകാം. വിട്ടുകൊടുക്കാനുള്ള സന്മനസ്സില്ലായ്മയാകാം… സംശയരോഗമാകാം. പലപല കാരണങ്ങൾ കൊണ്ടാണ് നമ്മുടെ ഓരോബന്ധങ്ങളും തകർന്നുപോകുന്നത്. സുഹൃദ്ബന്ധങ്ങൾ മുതൽ കുടുംബബന്ധങ്ങൾ വരെയുള്ളവയ്ക്ക് ഇത് ബാധകമാണ്.

ഇനി മറ്റൊരു വശം കൂടി.. തീരദേശ നിയമം ലംഘിച്ചുപണിതുയർത്തിയവ ആയതുകൊണ്ടാണ് മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കേണ്ടിവന്നത്. നാം നമ്മുടെ ബന്ധങ്ങൾ എവിടെയാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത് എന്നും ചിന്തിക്കണം. അനർഹമായിടത്തോ അവിഹിതമായിടത്തോ നാം ബന്ധങ്ങളെ വളർത്താൻ ശ്രമിച്ചാൽ അത് തകർക്കപ്പെടുക തന്നെ ചെയ്യും. കുടുംബത്തിന് വെളിയിൽ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്ന ബന്ധങ്ങളെല്ലാം കാലാന്തരത്തിൽ തകർന്നുവീഴും. അത് നിന്നിരുന്ന സ്ഥലം പോലും അറിയുകയുമില്ല.

നമുക്ക് നമ്മുടെ ബന്ധങ്ങളെ കഴിയും പോൽ തകരാതെ നോക്കാം. നല്ല സ്ഥലത്ത് ബന്ധങ്ങൾ സ്ഥാപിച്ചെടുക്കാനും ശ്രമിക്കാം.

ആശംസകളോടെ
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്

More like this
Related

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.....

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ...

സ്വകാര്യം

ശാസ്ത്രസാങ്കേതികവിദ്യകൾ പുരോഗമിക്കും തോറും മനുഷ്യന്റെ സ്വകാര്യത നഷ്ടപ്പെടുന്നു എന്നതാണ് ഏറെ ഖേദകരം....

സൽപ്പേര്

ഈ കുറിപ്പെഴുതുന്നതിന്റെ ഒരാഴ്ചമുമ്പാണ് ഒരു പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ നേതാവ് ചില സാമ്പത്തികാരോപണങ്ങളുടെ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ...

പാദങ്ങൾ

ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ...

പ്രതീക്ഷിക്കാൻ എന്തെല്ലാം…

പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്!...

പ്രണാമം പാപ്പ…

അങ്ങനെ നാം ജീവിക്കുന്ന ഈ ലോകത്തിൽ നിന്ന് ഒരു മനുഷ്യസ്നേഹികൂടി കടന്നുപോയിരിക്കുന്നു....

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...
error: Content is protected !!