ഈ വാക്കുകളൊന്നും കുട്ടികൾ ഇഷ്ടപ്പെടുന്നില്ല

Date:

എല്ലാവരും കരയാറുണ്ട്, ഏതെങ്കിലുമൊക്കെ സമയങ്ങളിൽ. എന്നിട്ടും ആൺകുട്ടികൾ കരയുമ്പോൾ നാം അവരോട് പറയുന്നത് ‘അയ്യേ നീയിങ്ങനെ കരഞ്ഞാലോ നിനക്ക് നാണമില്ലേ നീയൊരു ആൺകുട്ടിയല്ലേ’ എന്നാണ്. ആൺകുട്ടികൾ കരയാൻ പാടില്ല എന്നുണ്ടോ? ഒരിക്കലുമില്ല. ഡവലപ്പ്മെന്റൽ സൈക്കോളജി പ്രഫസർ ക്രിസ്റ്റിയ സ്പീയേഴ്സ് ബ്രൗൺ പറയുന്നത് ആൺകുട്ടികളോട് ഒരിക്കലും ഇങ്ങനെ പറയരുതെന്നാണ്. അതിന് രണ്ടുകാരണമമാണ് ക്രിസ്റ്റിയ പറയുന്നത്. ഒന്നാമത് എല്ലാവരും ചില നേരങ്ങളിൽ കരയും എന്നതു തന്നെ. രണ്ടാമത്തേത് നെഗറ്റീവായ ഇമോഷനുകളെ പുറന്തള്ളാൻ സഹായിക്കുന്ന ആരോഗ്യപരമായ പ്രതികരണമാണ് കരച്ചിൽ എന്നതാണ്. ആൺകുട്ടികളെ കരയാൻ അനുവദിക്കാതിരിക്കുമ്പോൾ  അവരുടെ വികാരം പ്രകടിപ്പിക്കാൻ അവസരം കിട്ടാതെയാകുന്നു. അത് പിന്നീട് കോപമായും അക്രമമായും  രൂപപ്പെടുന്നു. ക്രമേണ ഇത്തരം വികാരങ്ങളെ നിയന്ത്രിക്കാൻ അവർക്കോ മറ്റുള്ളവർക്കോ കഴിയാതെ പോകുന്നു. അതുകൊണ്ട് ആൺകുട്ടികളെ കരയാൻ അനുവദിക്കുക.  നീ കരയരുത്  എന്ന് അവരോട് പറയാതിരിക്കുക. അത്തരം ചില വാചകങ്ങൾ കേൾക്കാൻ അവർ ഇഷ്ടപ്പെടുന്നുമില്ല. ആൺകുട്ടികൾക്ക് മാത്രമല്ല ഇത് ബാധകം. പെൺകുഞ്ഞുങ്ങളോടും നാം കരയരുത് കരച്ചിൽ നിർത്തൂ എന്നൊക്കെ പറയാറില്ലേ? കരയാതിരിക്കുന്നതാണ് പ്രശ്നമെന്നാണ് കുട്ടികളുടെ മനഃശാസ്ത്രവിദഗ്ദർ പറയുന്നത്. ഒരു പ്രശ്നത്തിന്റെയോ സംഭവത്തിന്റെയോ പേരിൽ കരയാതിരിക്കുന്നത് നിഷേധാത്മകമായ ഫലങ്ങൾ സൃഷ്ടിക്കുമത്രെ. അതുകൊണ്ട് കുട്ടികൾ കരയട്ടെ.
 കുട്ടികൾ കേൾക്കരുതെന്ന് ആഗ്രഹിക്കുന്ന ചില വിഷയങ്ങളുണ്ട്. സെക്സ്, മരണം, രോഗം, ഡിവോഴ്സ് എന്നിവ അവയിൽ ചിലതാണ്. മാതാപിതാക്കൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ കടന്നുവരുന്ന മക്കളോട് അവർ ഉടനെ പറയുന്നത് ഇതാണ് നീയിത് കേൾക്കണ്ടാ, പുറത്തേക്ക് പൊയ്ക്കോ. ഇങ്ങനെ കേൾക്കാൻ കുട്ടികൾ ഇഷ്ടപ്പെടുന്നില്ലെന്നാണ് ഓസ്ട്രേലിയയിലെ ചില പേരന്റിംങ് എക്സ്പേർട്സ് പറയുന്നത്. പ്രായത്തിന് അനുസരിച്ചും അനുകൂലമായ രീതിയിലും സൗമ്യമായ ഭാഷയിലും ഈ വിഷയങ്ങളെക്കുറിച്ച് കുട്ടികളോട് പറയേണ്ടതാണ്. തങ്ങളെ ഒഴിച്ചുനിർത്തിയും മാറ്റിനിർത്തിയും അവഗണിച്ചും മാതാപിതാക്കൾ സംസാരിക്കുന്നതോ തങ്ങളോട് അങ്ങനെ പറയുന്നതോ മക്കൾ ഇഷ്ടപ്പെടുന്നില്ല. ‘നൂറുതവണ നിന്നോട് ഞാൻ ഇത് പറഞ്ഞിട്ടില്ലേ, ചെയ്യരുതെന്ന്… എന്നിട്ടും…’ മക്കളുടെ കുരുത്തക്കേടുകൾ അതിരുവിടുമ്പോൾ പല മാതാപിതാക്കളുടെയും സ്ഥിരം ദേഷ്യപ്പെടലാണ് ഇത്. ചൈൽഡ് സൈക്കോളജിസ്റ്റായ അലൻ കാസ്ദിൻ പറയുന്നത് ഇത്തരം വാക്കുകൾ കുട്ടികൾ ഇഷ്ടപ്പെടുന്നില്ല എന്നാണ്.
കുട്ടികൾ ആദ്യമായി എഴുതുകയോ വരയ്ക്കുകയോ ചെയ്യുമ്പോൾ മാതാപിതാക്കൾ പറയുന്നത്, നീ ചെയ്യുന്നത് ശരിയായില്ല ഇങ്ങ് തരൂ ഞാൻ കാണിച്ചുതരാം എന്നല്ലേ. കുട്ടികളുടെ പ്രവൃത്തിയെ നിയന്ത്രിക്കുകയാണ് ഇവിടെ മാതാപിതാക്കൾ ചെയ്യുന്നത്. ഇത് കുട്ടികൾ ഇഷ്ടപ്പെടുന്നില്ല എന്ന് പ്യൂർഡ്യൂ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നു. മാതാപിതാക്കളുടെ ഇത്തരം വാക്കുകൾ കുട്ടികളുടെ ആത്മാഭിമാനത്തിന് കുറവുവരുത്തുന്നു.
നീ നിന്റെ ചേട്ടനെ കണ്ടുപഠിക്ക്, ചേച്ചിയെ നോക്കി പഠിക്ക് എന്നൊക്കെ പല മാതാപിതാക്കളും മക്കളോട് പറയാറുണ്ട്. ഈ താരതമ്യപ്പെടുത്തൽ കേൾക്കാൻ കുട്ടികൾ ഇഷ്ടപ്പെടുന്നില്ല. പേരന്റിംങ് എക്സ്പേർട്ടായ റേച്ചൽ റേയ്ബിൻ പറയുന്നു.
അതുപോലെ മക്കളോട് മാതാപിതാക്കൾ ഒരിക്കലും പറയരുതാത്ത ഒരു കാര്യമുണ്ട്- ഞാൻ നിന്റെ ഫ്രണ്ടല്ലേ എന്നതാണ് അത്. ഇത് പലതരത്തിലുള്ള തെറ്റുകളും വിളിച്ചുവരുത്തും എന്ന കാര്യം മറക്കരുത്. മാതാപിതാക്കൾ തങ്ങളുടെ ഉത്കണ്ഠകളും വിഷമങ്ങളും മക്കളോട് പങ്കുവയ്ക്കുമ്പോൾ കുട്ടികളിലേക്കു കൂടി ആ ടെൻഷനും പേടിയും കടന്നുചെല്ലുകയാണ് എന്ന കാര്യവും മറക്കരുത്.

More like this
Related

അപ്പ ആരാ അപ്പേ?

കഴിഞ്ഞ ദിവസം കട്ടിലിൽ കിടന്ന് ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ ആറുവയസുകാരനായ രണ്ടാമൻ...

കുട്ടികൾ മോഷ്ടിച്ചാൽ…?

മകന്റെ ബാഗ് തുറന്നുനോക്കിയ അമ്മ അതിനുള്ളിൽ കണ്ടത് മകന്റേതല്ലാത്ത ഒരു പെൻസിൽ....

കുട്ടികളുടെ ആത്മാഭിമാനവും സംരക്ഷിക്കപ്പെടണം

കുട്ടികളെ നാം വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് നാം അവരുടെ ആത്മാഭിമാനത്തെ...

കൈയടിക്കാം,കുട്ടികള്‍ക്കു വേണ്ടിയുള്ള നല്ല രണ്ട് തീരുമാനങ്ങള്‍ക്ക്

കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാര്‍ത്ഥ സമ്പാദ്യം. നാളെയ്ക്കുള്ള ലോകത്തെ കെട്ടിയുയര്‍ത്തുന്നത് അവരാണല്ലോ....

കുട്ടികളെ പ്രതികൂലമായി ബാധിക്കുന്ന ടീവി ദൃശ്യങ്ങള്‍

ടീവി എന്നത് മിതമായി ഉപയോഗിച്ചാല്‍ ഏറെ ഗുണകരമായ ഒന്നാണ്. അമിതമായാല്‍ ഏറെ...

കുട്ടികളിലെ ദുശ്ശീലങ്ങള്‍ മാറ്റിയെടുക്കാം

കുട്ടികളുടെ ദുശ്ശീലങ്ങളെ വളരെ ചെറുപ്പത്തില്‍തന്നെ മാറ്റിയെടുക്കേണ്ടതാണ്. അല്ലെങ്കില്‍ വളര്‍ന്നു വരുംതോറും അവര്‍...

നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരോ?

ഓരോ മാതാപിതാക്കളുടെയും കണ്‍മണികളാണ് അവരുടെ പൊന്നോമനകള്‍. തലയില്‍ വച്ചാല്‍ പേനരിക്കും താഴെ...

ഈ നിറങ്ങള്‍ കുട്ടികള്‍ക്ക് അത്യാവശ്യം

കുട്ടികളുടെ ഭക്ഷണകാര്യം ചിന്തിക്കുമ്പോള്‍ നിറങ്ങള്‍ക്കുള്ള പ്രാധാന്യം വിസ്മരിക്കാവുന്നതല്ല. അഞ്ചു തരത്തിലുള്ള നിറങ്ങള്‍...

കുട്ടികളിലെ കാഴ്ച വൈകല്യത്തിന് കാരണം മൊബൈല്‍

കുട്ടികളില്‍ വ്യാപകമായി കണ്ടുവരുന്ന ഒരു കാഴ്ചവൈകല്യമാണ് മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി. പല...

സോഷ്യല്‍ മീഡിയാ ഉപയോഗത്തെക്കാള്‍ കുട്ടികള്‍ക്ക് ദോഷം ഉറക്കക്കുറവ്

മക്കളുടെ ഇന്റര്‍നെറ്റ്- മൊബൈല്‍ ഉപയോഗത്തെക്കുറിച്ച് പരാതിപ്പെടുകയും ആകുലപ്പെടുകയും ചെയ്യുന്നവരാണ് മാതാപിതാക്കളിലേറെയും. പക്ഷേ...

കുട്ടികള്‍ക്ക് വേണ്ടത് നല്ല ഉറക്കം, വെള്ളം സൂര്യപ്രകാശം

കുട്ടികളെക്കുറിച്ച് ഇപ്പോള്‍ എല്ലാ മാതാപിതാക്കള്‍ക്കും ഒരുപാട് പരാതികളുണ്ട്. അവര്‍ കൂടുതല്‍ നേരം...

കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങുമ്പോള്‍…

കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് രസം പകരാനുള്ളവയാണെന്ന് മാത്രമാണ് പല അച്ഛനമ്മമാരും ചിന്തിക്കുന്നത്. ചിലര്‍ക്കാവട്ടെ,...
error: Content is protected !!