ഏറ്റവുമധികം നുണകൾ കേൾക്കുന്നത് ആരായിരിക്കും? കുഞ്ഞുങ്ങളായിരിക്കാനാണ് സാധ്യത. എത്രയധികം നുണകളാണ് നാം അവരോട് ഒാരോ നിമിഷവും പറയുന്നത്. ചിലപ്പോൾ നമ്മുടെ ഉദ്ദേശ്യം നല്ലതായിരിക്കാം. എങ്കിലും പറയുന്നതിൽ പലതും നുണയല്ലേ?
ഉദാഹരണത്തിന് വാവിട്ടു നിലവിളിക്കുന്ന കുഞ്ഞിന്റെ കരച്ചിൽ തീർക്കാൻ നാം പറയുന്നു, കരയരുത് കരഞ്ഞാൽ കാട്ടുമാക്കാൻ വരും. അല്ലെങ്കിൽ ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്ന കുഞ്ഞിനോട് കാക്കയെ ചൂണ്ടി പറയുന്നു, കഴിച്ചില്ലെങ്കിൽ ഇൗ ഭക്ഷണം മുഴുവൻ കാക്ക വന്ന് കഴിക്കും.. ഇങ്ങനെ എത്രയെത്ര നുണകൾ.. പോലീസുകാരൻ പിടിച്ചുകൊണ്ടുണ്ടുപോകും.. ധർമ്മക്കാരൻ വന്ന് തട്ടിക്കൊണ്ടണ്ടുപോകും.. ഭീഷണികൾ പോലും ചിലപ്പോൾ നുണകളായി മാറുന്നു.
നുണ പറയാറില്ലെന്ന് വീമ്പിളക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷേ നുണയാണ് പറയുന്നത് എന്നറിയാതെയോ അല്ലെങ്കിൽ അങ്ങനെ മനസ്സിലാക്കാതെയോ നാം നുണ പറഞ്ഞുപോകുന്നു.
ചിലപ്പോൾ നമ്മുടെ സൽപ്പേര് നഷ്ടപ്പെടുത്താതിരിക്കാൻ വേണ്ടണ്ടിയായിരിക്കാം.. അല്ലെങ്കിൽ നാം കുറ്റക്കാരാകാതിരിക്കാൻ വേണ്ടണ്ടിയായിരിക്കാം.. ഇനി അതുമല്ലെങ്കിൽ സ്വയംരക്ഷയ്ക്കോ മറ്റൊരാളെ രക്ഷിക്കാൻ വേണ്ടിണ്ടിയോ ആകാം..
എന്നാൽ ഇതിലൊന്നിലും പെടാത്ത നുണകളുമുണ്ടണ്ട്.. ആർക്കും നേട്ടമുണ്ടണ്ടാക്കാത്ത, ആരെയും രക്ഷിക്കാനില്ലാത്ത നുണകൾ.. വടക്കോട്ട് പോയാൽ തെക്കോട്ടെന്നും പടിഞ്ഞാറ് ദിശയിലേക്ക് പോയാൽ കിഴക്കേ ദിശയിലേക്കെന്നും വെറുതെ പറയുന്നവർ.. എവിടെ പോകുന്നുവെന്ന് വഴിക്ക് വച്ച് കാണുന്ന ഒരാൾ കുശലം ചോദിക്കുമ്പോഴായിരിക്കും നമ്മൾ നുണയുടെ ഇൗ ആവരണം അണിയുക..
എന്നാൽ പറയുന്ന നാമൊരിക്കലും മനസ്സിലാക്കുന്നില്ല പറയുന്ന നുണകൾ നാം മറന്നുപോകും. എന്നാൽ കേൾക്കുന്നവർ ഒാർത്തിരിക്കും. ഇത് നുണയൻ എന്ന വിലാസം നമുക്ക് ചാർത്തിതരും എന്ന്.
അന്തരിച്ച പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയെക്കുറിച്ച് ഒരാൾ പറഞ്ഞ കമന്റ് ഒാർത്തുപോകുന്നു. താൻ നുണ പറയാറുണെ്ടണ്ടന്ന് നുണ പറയുന്ന ഒരേ ഒരാൾ മാധവിക്കുട്ടിയാണത്രെ..