നന്നായി ഉറങ്ങാം

Date:

രാത്രിയിൽ സുഖമായും സ്വസ്ഥമായും ഉറങ്ങിയില്ലെങ്കിൽ ഉണർന്നെണീല്ക്കുന്ന പ്രഭാതം മുതല്ക്കുള്ള സമയം ഉന്മേഷരഹിതമായിരിക്കും. പകൽ മുഴുവൻ പലതരം ജോലികളിലേർപ്പെട്ട് അദ്ധ്വാനിച്ച് തളരുന്ന ഒരാളെ സംബന്ധിച്ച്  ശാന്തമായുള്ള ഉറക്കം  അത്യാവശ്യവുമാണ്. എന്നാൽ പലപല കാരണങ്ങൾ കൊണ്ട് നന്നായി ഉറങ്ങാത്തവർ നമുക്കിടയിൽ ധാരാളമാണ്.

എട്ടുമണിക്കൂർ സമയമാണ് ഒരാൾ ഉറങ്ങേണ്ടത്.  പക്ഷേ ചില പ്രത്യേക സാഹചര്യങ്ങളിൽ അത്രയും നേരം ഉറങ്ങിയില്ല എന്നതുകൊണ്ട് പ്രത്യേക കുഴപ്പങ്ങളൊന്നും ഉണ്ടാകുന്നില്ല.  സ്ഥിരമായി വളരെ കുറച്ചു സമയം മാത്രമേ ഉറങ്ങാൻ കഴിയുന്നുള്ളൂവെങ്കിൽ അതിനെയാണ് ഗൗരവത്തിലെടുക്കേണ്ടത്.  എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ചില അഭിപ്രായങ്ങളുമുണ്ട്. അതായത് ശരീരത്തിനാവശ്യം ഉറക്കമല്ല സ്വസ്ഥതയാണെന്നും ദിവസം മുഴുവൻ ജോലിസംബന്ധമായ ക്ലേശങ്ങളിൽ നിന്ന് അകന്നുനിന്നാൽ എട്ടുമണിക്കൂർ ഉറങ്ങേണ്ടതില്ല എന്നുമാണ്  ആ അഭിപ്രായം. അദ്ധ്വാനത്തിന്റെ തോത് അനുസരിച്ചും വ്യക്തിപരമായ പ്രത്യേകതകൾ അനുസരിച്ചുമാണ് ഉറങ്ങേണ്ടത് എന്നും ഇക്കൂട്ടർ പറയുന്നു. വേണ്ടത്ര വിശ്രമം കിട്ടിക്കഴിഞ്ഞാൽ ശരീരം ഉറക്കം അവസാനിപ്പിച്ചുകൊള്ളും. ദീർഘദൂരയാത്രകൾ  സ്വകാര്യവാഹനങ്ങളിൽ നടത്തുമ്പോൾ ശ്രദ്ധിച്ചിട്ടില്ലേ, യാത്രക്കാർ ചിലപ്പോൾ മുഴുവൻ സമയവും ഉറക്കത്തിലായിരിക്കും, പക്ഷേ എട്ടോ പത്തോ മണിക്കൂർ നേരം നീളുന്ന ആ യാത്രയിൽ ഡ്രൈവർ വണ്ടി റോഡരികിൽ നിർത്തിയിട്ട് പത്തോ ഇരുപതോ മിനിറ്റ് മാത്രമാണ് ഉറങ്ങുന്നത്. പിന്നെ മുഖംകഴുകി അയാൾ ഓട്ടംതുടരുന്നു. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ അയാളുടെ ശരീരത്തിനാവശ്യമായ വിശ്രമം ലഭിച്ചിരിക്കുന്നു. ഇനി അധികസമയം അയാൾക്ക് ഉറങ്ങേണ്ടതില്ല.  

ശരീരത്തിനും മനസ്സിലും ഒന്നുപോലെ സ്വസ്ഥതയും ആരോഗ്യവും നല്കാൻ ഉറക്കത്തിന് കഴിവുണ്ട്, നന്നായി ഉറങ്ങുന്ന ഒരാൾക്ക് നല്ല രോഗപ്രതിരോധ ശേഷിയുണ്ടാവും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും അമിതവണ്ണം തടയാനും നല്ല ഉറക്കം സഹായിക്കും. അതുകൊണ്ട് നമുക്ക് ഇനി  നന്നായി ഉറങ്ങാനുള്ള ചില മാർഗ്ഗങ്ങൾ പരിശോധിക്കാം.

 രാത്രി പത്തു മണി മുതൽ രാവിലെ അഞ്ചര വരെയുള്ള സമയമാണ് പൊതുവെ ഉറക്കത്തിനായി നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ പല തരത്തിലുള്ള ഏറ്റക്കുറച്ചിലുകളുമാവാം.  പുതിയ കാലത്തെ പല കുട്ടികളും വൈകി മാത്രം ഉറങ്ങുന്നവരും  സ്വഭാവികമായും വൈകി മാത്രം ഉറക്കമുണരുന്നവരുമാണ്. എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുക. കിടക്കുന്നതിന് ഒന്നര  മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിച്ചിരിക്കണം. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്. കിടപ്പുമുറിയിൽ ഉറക്കത്തെ ഭംഗപ്പെടുത്തുന്ന യാതൊന്നും ഉണ്ടാവാൻ പാടില്ല. കിടപ്പുമുറിയിൽ നിന്ന് ക്ലോക്ക് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. സുഖകരമായ ഉറക്കത്തെ ക്ലോക്ക് പലപ്പോഴും തടസ്സപ്പെടുത്തുന്നുണ്ട്.  മാത്രവുമല്ല കിടപ്പുമുറിയിൽ  ബെഡ് ലാമ്പ് ഉണ്ടാകാനും പാടില്ല. ഉറങ്ങുന്ന മുറിയിൽ ചെറിയ തോതിലെങ്കിലും വെളിച്ചമുണ്ടാകുന്നത് ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവയ്ക്ക് കാരണമാകുമത്രെ. ബെഡ് ലാംമ്പ് മാത്രമല്ല മൊബൈലിൽ നിന്നുള്ള വെളിച്ചവും ഒഴിവാക്കണം. കിടക്കാൻ പോകുന്നതിന്  അരമണിക്കൂർ മുമ്പ് മൊബൈൽ ഫോൺ, കമ്പ്യൂട്ടർ  എന്നിവയുടെ ഉപയോഗം കുറയ്ക്കുക. കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ്ചൂടുപാൽ കുടിക്കുക. എരുമപ്പാലാണ് ഇതിന് വേണ്ടി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. 
രാത്രിയിൽ ഉറക്കക്കുറവ് നേരിടുന്നവർ പകലുറക്കം ശീലിക്കരുത്. അസ്വസ്ഥമായ മനസ്സോടെ കിടക്കയെ സമീപിക്കരുത്. പകലിലെ ദുഃഖകരമോ നിരാശാജനകമോ ആയ കാര്യങ്ങളോടെ ഉറങ്ങാൻ കിടക്കുമ്പോൾ ഉറക്കം അകലെയായിരിക്കും. മനസ്സിനെ ശാന്തമാക്കാൻ യോഗ, മെഡിറ്റേഷൻ, പ്രാർത്ഥന തുടങ്ങിയവ ശീലമാക്കുക.അതുപോലെ എല്ലാ ദിവസവും ഒമ്പതു മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നതും നല്ലതല്ല.
ഒമ്പതോ അതിലധികമോ മണിക്കൂർ ഉറങ്ങുന്നവരിൽ മരണനിരക്ക് കൂടുതലായിരിക്കുമെന്നും ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം, ഹൃദ്രോഗം, വിഷാദരോഗം, തലവേദന തുടങ്ങിയവ ഉണ്ടാകുമെന്നും  പഠനങ്ങൾ പറയുന്നു.

More like this
Related

ജിമ്മിൽ പോണോ?

വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം...

ഓടാമോ?

പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക...

വേനൽക്കാലത്ത് ചൂടുവെള്ളമോ തണുത്തവെള്ളമോ?

എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും...

മെലറ്റോണിനും ഉത്സാഹവും

രാത്രികാലങ്ങളിൽ ഉറക്കം വരുന്നത് സ്വഭാവികമായ ഒരു പ്രക്രിയ മാത്രമല്ല.  മെലറ്റോണിൻ എന്ന...

മൂന്നു മണി കഴിഞ്ഞ് ഉറങ്ങാൻ കഴിയാറില്ലേ?

പുലർച്ചെ മൂന്നുമണി മുതൽ ഉറക്കം നഷ്ടപ്പെടുന്നവരുണ്ട്. എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തവർ....

ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ്...

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...

കണ്ണാനെ കണ്ണേ…

കൂടുതൽ സമയം കമ്പ്യൂട്ടറിലും മൊബൈലിലും   ചെലവഴിക്കുന്നവരാണ് പലരും. മുൻകാലങ്ങളിലെന്നതിനെക്കാളേറെ കാഴ്ചക്കുറവും...

ഈ ഡയറ്റ് നല്ലതാണ്

ദീർഘകാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാത്രം ഈ ലേഖനം...
error: Content is protected !!