താങ്ക്യൂ പറയുമ്പോൾ എന്താണ് പ്രതികരണം? ചെറുതോ വലുതോ എന്തുമായിക്കൊള്ളട്ടെ ഒരു സഹായം ചെയ്തുകിട്ടുമ്പോൾ താങ്ക്യൂ പറയുന്നത് സ്വഭാവികമാണ്. അവരുടെ സേവനം നമുക്കേറെ പ്രയോജനപ്പെട്ടതുകൊണ്ടും അവരോടുള്ള സ്നേഹബഹുമാനങ്ങൾ കൊണ്ടുമാണ് നന്ദി പറയുന്നത്. സ്നേഹവും കടപ്പാടും...
തികച്ചും നിർദോഷമെന്ന് നമുക്കു തോന്നുന്ന ചില നാടൻ പ്രയോഗങ്ങളുണ്ട് നമ്മുടെ നാട്ടിൽ. പുതിയൊരു കുഞ്ഞിനെ ആദ്യമായി കാണാൻ പോയി വരുമ്പോൾ, അല്ലെങ്കിൽ പെണ്ണുകാണൽ ചടങ്ങിനു ശേഷം പലപ്പോഴും കേൾക്കുന്ന ഒരു അഭിപ്രായമാണ്... 'ഓ......
പൊതു ഇടങ്ങളിൽ നില്ക്കുമ്പോൾ, മറ്റുളളവരുമായി ഇടപെടുമ്പോൾ അപ്പോഴെല്ലാം അപകർഷത അനുഭവിക്കുന്നവർ ധാരാളം. മറ്റുള്ളവരുടെ ജോലി, വസ്ത്രം, ശാരീരിക ക്ഷമത, സൗന്ദര്യം, സമ്പത്ത്.. ഇങ്ങനെ പലപല കാരണങ്ങൾ കൊണ്ടാണ് മറ്റൊരാൾക്ക് മുമ്പിൽ നില്ക്കുമ്പോൾ നമുക്ക്...
''സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക. തിരിച്ചുവന്നാൽ അത് നിങ്ങളുടേതാണ് അല്ലെങ്കിൽ അത് വേറെ ആരുടെയോ ആണ്''- മാധവിക്കുട്ടി
സ്വാതന്ത്ര്യത്തെക്കുറിച്ച് ഒന്നും പറയാതെതന്നെ നമുക്കറിയാം. ഇത് മനുഷ്യമനസ്സിൽ അത്രമാത്രം പതിഞ്ഞുപോയ ഒരു സത്യമാണ്. എവിടെയെല്ലാം മനുഷ്യൻ...
അയ്യോ കഷ്ടം.. പ്രായമായല്ലോ... ഇങ്ങനെ പറഞ്ഞിരുന്നത് മുൻപ്. ആഹാ... പ്രായമായല്ലോ എന്ന് ആവേശത്തോടെ പറയുന്ന കാലമാണ് ഇപ്പോൾ. ലോകാരോഗ്യ സംഘടനയുടേത് ഉൾപ്പെടെയുള്ള കണക്കുകൾ അനുസരിച്ചു വയോധികരുടെ എണ്ണം ലോകത്തു വർധിക്കുന്നു. ആയുർ ദൈർഘ്യത്തിലുണ്ടായ...
മധ്യവയസ്, ഒരുപക്ഷെ അപ്പോഴാണ് നമ്മുടെയൊക്കെ സ്വപ്‌നങ്ങൾക്ക് മേൽ വയസ്സൻ എന്ന ചാർത്ത് ആദ്യമായി എഴുതിച്ചേർക്കുന്നത് അല്ലേ? മധ്യവയസ്‌ക്കൻ. ബാല്യവും കൗമാരവും യൗവന വും ഓർമിപ്പിക്കാത്ത എന്തോ ഒന്ന് നമുക്ക് മേൽ കൊണ്ടുവന്നിടുന്ന ഒരു...
തങ്ങളുടെ കഴിവും സാമർത്ഥ്യവും തിരിച്ചറിയുന്നവർ ആത്മവിശ്വാസമുള്ള വ്യക്തികളായിരിക്കും. സ്വന്തം ജീവിതത്തിന്റെ നിയന്ത്രണവും അവരിൽതന്നെയായിരിക്കും. മാത്രവുമല്ല അവർ തങ്ങളുടെ കഴിവു മാത്രമല്ല കഴിവുകേടുകളും മനസിലാക്കിയിട്ടുണ്ടാവും. ഇങ്ങനെയൊക്കെയാണെങ്കിലും ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. എങ്ങനെയാണ് ആത്മവിശ്വാസം...
സന്തോഷിക്കണോ, സ്വാധീനശേഷിയുണ്ടാകണോ, നല്ല തീരുമാനങ്ങളെടുക്കുന്ന വ്യക്തിയാകണോ, കാര്യക്ഷമതയുളള നേതാവാകണോ എല്ലാറ്റിനും ഒന്നേയുള്ളൂ മാർഗ്ഗം. സ്വയാവബോധമുള്ള വ്യക്തിയാവുക. ഒരു വ്യക്തിക്ക് വളരാനും ഉയർച്ച പ്രാപിക്കാനുമുള്ള ഏറ്റവും പ്ര ധാനപ്പെട്ട വഴിയാണത്.
സ്വന്തം പ്രവൃത്തികളെയും ചിന്തകളെയും വൈകാരികതയെും...
നിക്കോളാസ് കസൻദിസാക്കസ് അസീസിയിലെ ഫ്രാൻസിസിനെ കുറിച്ചുള്ള എഴുതിയ 'ദൈവത്തിന്റെ നിസ്വൻ' (God's Pau- per) എന്ന പുസ്തകത്തിൽ വളരെ ഹൃദയസ്പർശിയായ രംഗമുണ്ട്. ലൗകിക സുഖങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സന്യാസത്തിന്റെ ജീവിതരീതി തിരഞ്ഞെടുത്ത പുണ്യവാളനെ കാണാൻ...
ജീവിതമാണ് ഏറ്റവും വലിയ അനുഗ്രഹമെന്ന്, ജീവിച്ചിരിക്കുന്നതാണ് ഏറ്റവും വലിയ ഭാഗ്യമെന്ന് ചിലപ്പോഴെങ്കിലും ചിലർ മറന്നുപോകാറുണ്ട്. അതിന്റെ ഫലമായാണ് ചില കാരണങ്ങളുടെ പേരിൽ, ചില നിമിഷങ്ങളിൽ ചിലരൊക്കെ സ്വയം ജീവൻ അവസാനിപ്പിക്കുന്നത്. ഒരാൾ തന്റെ...
'സപ്തസ്വരങ്ങളുണർന്നൂ..രാഗലയങ്ങൾ വിടർന്നൂ'.... വേദിയിൽ കല്യാണിരാഗത്തിന്റെ ആരോഹണവരോഹണത്തിലൂടെ ഒരു മധുരസ്വരം അനർഗ്ഗളം ഒഴുകി പരന്നു..സ്വരങ്ങളും ജതികളും ഗാനസാഹിത്യവും ശ്രുതിശുദ്ധമായി സദസ്സിലേയ്ക്ക് പ്രവഹിച്ചു. അതെ, കേരളം കണ്ട മികച്ച സംഗീതമത്സരത്തിന്റെ ഫൈനലിൽ 'സീതാലക്ഷ്മി' എന്ന പതിമൂന്നുകാരി...