അവസരങ്ങൾ എപ്പോഴും ഉണ്ട്. എന്നാൽ അവ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താത്തത് നമ്മിലുള്ള ആത്മവിശ്വാസത്തിന്റെ കുറവുകൊണ്ടാണ്. മാറിയലോകത്തിൽ കഴിവുകൊണ്ട് മാത്രമല്ല ആളുകൾ വിജയങ്ങളിലെത്തുന്നത് ആത്മവിശ്വാസം കൊണ്ടുകൂടിയാണ്. കൂടുതൽ ആത്മവിശ്വാസത്തോടെ പെരുമാറുകയും പ്രവൃത്തിക്കുകയും ചെയ്യേണ്ടത് ഇക്കാലത്ത്...
ഏറ്റവും സ്വകാര്യമായ ഒരു അനുഭവമാണ് കോവിഡ് എന്നാണ് അതിലൂടെ കടന്നുപോയ ഒരാൾ എന്ന നിലയ്ക്ക് എനിക്ക് ആദ്യമായി പറയാനുള്ളത്. അണ്ഡകടാഹത്തിലെ കോവിഡ് ബാധിതരായ എല്ലാ വ്യക്തികൾക്കും പൊതുവായി ചില രോഗലക്ഷണങ്ങൾ കണ്ടേക്കാമെങ്കിലും അത്...
സന്തോഷിക്കണോ, സ്വാധീനശേഷിയുണ്ടാകണോ, നല്ല തീരുമാനങ്ങളെടുക്കുന്ന വ്യക്തിയാകണോ, കാര്യക്ഷമതയുളള നേതാവാകണോ എല്ലാറ്റിനും ഒന്നേയുള്ളൂ മാർഗ്ഗം. സ്വയാവബോധമുള്ള വ്യക്തിയാവുക. ഒരു വ്യക്തിക്ക് വളരാനും ഉയർച്ച പ്രാപിക്കാനുമുള്ള ഏറ്റവും പ്ര ധാനപ്പെട്ട വഴിയാണത്.
സ്വന്തം പ്രവൃത്തികളെയും ചിന്തകളെയും വൈകാരികതയെും...
കിണർ കുഴിക്കുന്നതുപോലെയാണ് സ്‌നേഹമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരുപാടു കുഴിച്ചുചെല്ലുമ്പോൾ കാണുന്ന ഇത്തിരി നനവുപോലെയാണ് ആദ്യസ്‌നേഹം. വീണ്ടും താഴ്ത്തി ചെല്ലുമ്പോഴാണ് നനവ് ഉറവയായി മാറുന്നത്. പിന്നീട് അത് പ്രവാഹമാകുന്നു. കോരാനും കുടിക്കാനും നനയാനും മാത്രം സമൃദ്ധമാകുന്നു.
വർഷങ്ങൾക്ക് മുമ്പാണ്,സിനിമയിൽ അഭിനയിക്കാൻ കൊതിച്ചുനടക്കുകയാണ് ആ ചെറുപ്പക്കാരൻ. പൂനെ ഫിലിംഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയതിന്റെ സർട്ടിഫിക്കറ്റുമുണ്ട്. പക്ഷേ അയാളെ ആരും അടുപ്പിക്കുന്നില്ല. കാരണം പൊക്കം കുറവ്, നിറവുമില്ല, നായകന് സിനിമ ആവശ്യപ്പെടുന്നവിധത്തിലുള്ള മുഖ സൗന്ദര്യവുമില്ല....
ആത്മവിശ്വാസത്തിന്റെ തോത് പലരിലും വ്യത്യസ്തമായിരിക്കാം. എങ്കിലും ചിലരിൽ ഇത് അപകടകരമായ വിധത്തിൽ കുറഞ്ഞിട്ടുണ്ടാകും. മറ്റുളളവരെ അഭിമുഖീകരിക്കാനോ അവരോട് സംസാരിക്കാൻ പോലുമോ കഴിയാത്തവിധത്തിൽ പിന്മാറുന്നവരാണ് ഇക്കൂട്ടർ.
ജീവിതത്തിന്റെ അർത്ഥം ഇത്തരക്കാർക്ക് പിടികിട്ടുന്നില്ല. അർത്ഥശൂന്യമായ വിധത്തിലാണ് ജീവിതത്തെ...
എനിക്കെന്നെ എങ്ങനെ ഇനിയും മെച്ചപ്പെടുത്താനാവും? ഇങ്ങനെയൊരു ചിന്ത എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഒരാളുടെ വ്യക്തിത്വമാണ് അയാളെ മറ്റുള്ളവർക്ക് പ്രിയപ്പെട്ടവനാക്കുന്നത്. അതൊരിക്കലും ബാഹ്യരൂപത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല. പദവികളുടെയും പ്രതാപങ്ങളുടെയും അടിസ്ഥാനത്തിലുള്ളതുമല്ല. ഞാൻ എങ്ങനെയാണ് മറ്റുള്ളവർക്ക് കൂടുതൽ ആകർഷണീയനായി...
കാൻസർ വാർഡിൽ വച്ചാണ് അവർ ആദ്യമായി കണ്ടുമുട്ടിയത്. ഖലീലും ദയയും. ഖലീൽ ലുക്കീമിയ രോഗിയാണ്. ദയയ്ക്ക് സർക്കോമയും. രോഗത്തിന്റെ പേരു പറഞ്ഞാണ് അവർ ആദ്യം പരിചയപ്പെടുന്നതു പോലും. മരണത്തിന്റെ നാളുകളെണ്ണി കാത്തിരിക്കുന്നവരാണ് അവർ....
ജീവിതമാണ് ഏറ്റവും വലിയ അനുഗ്രഹമെന്ന്, ജീവിച്ചിരിക്കുന്നതാണ് ഏറ്റവും വലിയ ഭാഗ്യമെന്ന് ചിലപ്പോഴെങ്കിലും ചിലർ മറന്നുപോകാറുണ്ട്. അതിന്റെ ഫലമായാണ് ചില കാരണങ്ങളുടെ പേരിൽ, ചില നിമിഷങ്ങളിൽ ചിലരൊക്കെ സ്വയം ജീവൻ അവസാനിപ്പിക്കുന്നത്. ഒരാൾ തന്റെ...
മധ്യവയസ്, ഒരുപക്ഷെ അപ്പോഴാണ് നമ്മുടെയൊക്കെ സ്വപ്‌നങ്ങൾക്ക് മേൽ വയസ്സൻ എന്ന ചാർത്ത് ആദ്യമായി എഴുതിച്ചേർക്കുന്നത് അല്ലേ? മധ്യവയസ്‌ക്കൻ. ബാല്യവും കൗമാരവും യൗവന വും ഓർമിപ്പിക്കാത്ത എന്തോ ഒന്ന് നമുക്ക് മേൽ കൊണ്ടുവന്നിടുന്ന ഒരു...
സമൂഹമാധ്യമത്തിൽ കൈമാറിക്കിട്ടിയ ഒരു കഥ പറഞ്ഞു കൊണ്ട് തുടങ്ങാം.ഒരു ഗ്രാമത്തിൽ പ്രായമേറിയ ഒരു മുത്തശ്ശി താമസിച്ചിരുന്നു. എന്നും വൈകുന്നേരം രണ്ടു കുടങ്ങളിലായി മുത്തശ്ശി കുളത്തിൽ നിന്നും വെള്ളം ശേഖരിച്ച് വീട്ടിലേക്ക് യാത്രയാകും.
പക്ഷേ രണ്ട്...
പെട്ടെന്നൊരു സുപ്രഭാതത്തിലാണ് അ യാൾ തികഞ്ഞ മദ്യപാനിയായി മാറിയത്. അയാളെ അടുത്തറിയാവുന്ന എല്ലാവർക്കും അത്തരമൊരു പരിണാമം അവിശ്വസനീയമായിരുന്നു. കാരണം മാതൃകാപരമായ കുടുംബജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു അയാൾ. സ്നേഹസമ്പന്നനായ ഭർത്താവും അച്ഛനും. മൂല്യാധിഷ്ഠിതമായ ജീവിതം...