ഓപ്പറേഷൻ ജാവ എന്ന് കേൾക്കുമ്പോൾ അത് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ചിത്രമല്ല എന്നൊരു തോന്നൽ സ്വഭാവികമാണ്. ഒരു കുറ്റാന്വേഷണ ചിത്രമെന്നോ ത്രില്ലർ മൂവിയെന്നോ ഒക്കെയുള്ള പ്രതീതിയുണ്ടാക്കുന്ന പോസ്റ്ററുകളുമാണ്. ഒരുപക്ഷേ ഓപ്പറേഷൻ ജാവ അതൊക്കെയാണ്....
ഇത് ഒരു ചലച്ചിത്രാസ്വാദനമല്ല, മറിച്ച് മുറിവേറ്റ ജീവിതങ്ങളുടെ വക്കില്‍ നിന്ന് ചോര പൊടിയുന്നതുകാണുമ്പോഴുണ്ടാകുന്ന നടുക്കവും വേദനയും ഉണര്‍ത്തിയപ്പോഴുണ്ടായ പ്രതികരണം മാത്രമാണ്. നമ്മള്‍ കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യാതെ പോകുന്ന എത്രയോ ജീവിതങ്ങളാണ് ചുറ്റുപാടുകളിലുള്ളത്...
പഴയ തറവാട്ട് വീട്ടിലേക്ക് നകുലനും ഭാര്യ ഗംഗയും എത്തുന്നിടത്താണ് മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്ക് സിനിമകളിലൊന്നായ മണിച്ചിത്രത്താഴിന്റെ തുടക്കം. ബാല്യകാലം മുതല്‌ക്കേയുള്ള ഒറ്റപ്പെടലും ഏകാന്തതയും കൂടെയുണ്ടായിരുന്ന ഗംഗയുടെ ജീവിതം തറവാട്ട് വീട്ടില്‍ വച്ച് മാറിമറിയാന്‍...
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ എന്ന് സലീം കുമാറിന്റെ പ്രശസ്തമായ ഒരു ഡയലോഗുണ്ട്. ഒരു കുട്ടനാടന്‍ ബ്ലോഗ് കണ്ടിറങ്ങിയപ്പോള്‍തോന്നിയതും അതു തന്നെ. എന്തിനോ വേണ്ടിയുള്ള ഒരു സിനിമ. രണ്ടേ കാല്‍ മണിക്കൂറും പണവും...
നാട്ടിന്‍പ്പുറം നന്മകളാല്‍ സമൃദ്ധം എന്ന് കവി പാടിയിട്ടുണ്ട്. അത് പണ്ടത്തെ കാര്യം. ഇന്ന് ആ നാട്ടിന്‍പ്പുറം അത്ര മേല്‍ നന്മകളാല്‍ സമൃദ്ധമല്ല എന്നു തന്നെയാണ് അമല്‍ നീരദ്- ഫഹദ് ഫാസില്‍ ചിത്രമായ വരത്തന്‍...
ഏതെങ്കിലും അവാർഡ് ശ്രേണിയിൽ പെടുത്താതെ കച്ചവട സിനിമയുടെ എല്ലാ അച്ചുകളും ചേർത്തുവച്ചു കൊണ്ട് പടച്ചതായതുകൊണ്ട് സമൂഹത്തിനും ട്രാൻസ്ജെൻഡേഴ്സിനെക്കുറിച്ച് ഭേദപ്പെട്ട ധാരണയും അവരോട് ഐക്യദാർഢ്യവും പ്രഖ്യാപിക്കാൻ ചിത്രം സഹായിക്കുന്നു എന്നതും
അഭിനന്ദനീയം തന്നെയാണ്.
വികൃതി. കൊച്ചുകുട്ടികളുടെ കന്നത്തരങ്ങളെ പരക്കെ വിശേഷിപ്പിച്ചിരുന്നത് കുസൃതിയെന്നും അതിന്റെ ഉടമകളെ വികൃതിയെന്നുമായിരുന്നു. പക്ഷേ കുസൃതികളുടെയും വികൃതികളുടെയും സ്ഥാനം ഇന്ന് സോഷ്യൽ മീഡിയാ ഏറ്റെടുത്തുവെന്ന് പറയാം. എത്രയെത്ര കുസുതിത്തരങ്ങളും വികൃതിത്തരങ്ങളുമാണ് നമ്മുടെ കൺമുമ്പിലേക്ക് ഒാരോ...
നര്‍മ്മത്തിലൂടെ ചിരിപ്പിച്ചും വില്ലനിസത്തിലൂടെ വെറുപ്പിച്ചും പ്രേക്ഷകരുടെ ഇഷ്ടംനേടിയ കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാനസംരംഭമാണ് പൃഥിരാജ് ചിത്രമായ ബ്രദേഴ്‌സ്‌ഡേ. അദ്ദേഹം തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ഇഴ മുറുക്കമുള്ള തിരക്കഥയും കൈയൊതുക്കമുള്ള സംവിധാനവും. കലാഭവന്‍ ഷാജോണിനെക്കുറിച്ച്...
മലയാളസിനിമ ഇപ്പോള്‍ പഴയതുപോലെയല്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? പരമ്പരാഗത ശീലങ്ങളെയും നടപ്പുവഴികളെയും കഥയുടെ പറച്ചിലില്‍ മാത്രമല്ല കഥാപാത്രമായി വരുന്ന നടീനടന്മാരുടെ കാര്യങ്ങളില്‍ പോലും മാറ്റിയെഴുതിക്കൊണ്ടുള്ള മുന്നേറ്റമാണ് ഇപ്പോള്‍ മലയാളസിനിമയില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
അച്ചന്‍കുഞ്ഞിനെയും ഭരത്‌ഗോപിയെയും പോലെയുള്ള അഭിനേതാക്കളെ മുഖ്യതാരങ്ങളായി...
ഒടിയന്‍ കണ്ടിറങ്ങിയപ്പോള്‍ അറിയാതെ ചുണ്ടില്‍ വന്ന പാട്ടാണ് ഇത്. എന്തൊക്കെയായിരുന്നു ആശകളും അമിതപ്രതീക്ഷകളും. ശരിയായിരുന്നു മലയാള സിനിമയില്‍ ഒരു കഥാപാത്രമായി ഇന്നേവരെ ഒടിയന്‍ എന്ന പുരാവൃത്തം പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആ സബ്ജക്ട് പുതുമയുള്ളതായിരുന്നു....
അംഗവൈകല്യമുള്ളവരുടെ കഥകള്‍ സിനിമകളാകുമ്പോഴും അതില്‍ അഭിനയിക്കുന്നത് അംഗപരിമിതികള്‍ ഇല്ലാത്തവര്‍ തന്നെയാണ്. അപവാദമായി മയൂരി പോലെയുള്ള ചില ഒറ്റപ്പെട്ട സിനിമകള്‍ മാത്രം.
കൃത്രിമക്കാലുമായി നര്‍ത്തനമാടിയ ജീവിതകഥ പറഞ്ഞ ആ സിനിമയില്‍ പ്രധാന വേഷം ചെയ്തത് സുധാചന്ദ്രന്‍...
ആദ്യമേ തന്നെ പറയട്ടെ ജോസഫ് ഞാന്‍ കരുതിയ ആളേ അല്ല. ജീവിതംകൊണ്ട് മുറിവേറ്റ് ആത്മസംഘര്‍ഷങ്ങളുടെ മാറാപ്പും പേറി അലഞ്ഞുതിരിയുന്ന ഒരു റിട്ടയേര്‍ഡ് പോലീസുദോഗ്യസ്ഥന്‍ എന്നായിരുന്നു തീയറ്ററിലെത്തുംവരെ ജോസഫിനെക്കുറിച്ച് കരുതിയിരുന്നത്. പക്ഷേ ആദ്യത്തെ പത്തോ...