''നിങ്ങൾക്ക് കാണാൻ കഴിയാത്തത് കാണുവാൻ മാത്രം അവരുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ടുണ്ടെങ്കിലോ? ഈ പ്രകൃതിയിൽ നിങ്ങൾക്ക് കേൾക്കാൻ കഴിയാത്ത ശബ്ദങ്ങൾ ധാരാളമില്ലേ? കാഴ്ചകൾ ഇല്ലേ? ഇരുട്ടിൽ പൂച്ച കാണുന്നത് നിങ്ങൾ കാണുന്നുണ്ടോ? തൊലിപ്പുറം പാമ്പിന്...
ബുദ്ധൻ ഈറൻ നിലാവായി നിൽക്കുകിൽ,എന്നുള്ളിൽ ബുദ്ധപൂർണ്ണിമയാണെന്നുംഅഷ്ടമാർഗ്ഗങ്ങൾ കായ്കളായ് തിങ്ങിടുംബോധിമാമരമുണ്ടുള്ളിൽ സത്യമായ്.നിൻമഹാപരിത്യാഗമെന്നോർമ്മയിൽനീലയാകാശംപോലെ കിടക്കുമ്പോൾ,ആ വഴി പിച്ചവെക്കുവാൻ വയ്യാത്തപിഞ്ചുകുഞ്ഞാണു ഞാനെന്നുമോർക്കുക.
എങ്കിലും ബുദ്ധാ! ശലഭമായ് മാറി നീഎന്റെ ചുറ്റും പറന്നുകളിക്കുമോ?മേഘനീലപ്പൂവായ് വിടരുമോഎന്റെ കണ്ണിൽ തുടുത്തു നീ നിൽക്കുമോ?സ്‌നേഹവെള്ളരിപ്രാവായ്...
ആത്മാവിൽ നിന്നു തുറന്ന ജീവിതത്തിലേക്ക് തെളിമയുള്ള ഒരു മനുഷ്യന്റെ യാത്രയാണ് ഈ പുസ്തകം. ഇക്കാലമത്രയും ആത്മവും ശരീരവും രണ്ടു വിഘടിത തുരുത്തിലായവർക്കും ഉൾപ്രേരണയ്ക്കനുസൃതമായി ഇനിയും സഞ്ചരിക്കാൻ കഴിയാതെ പോയവർക്കും വല്ലാത്ത ഒരു പ്രചോദനമാണ്...
ഭാവിവിചാരപരമായ സാംസ്‌കാരിക ചരിത്രനിരൂപണം കൊണ്ട് ഇതിനകം ശ്രദ്ധേയമായ കൃതി. യേശുവിനെയും ബൈബിളിനെയും ക്രിസ്തുമതത്തെയും പറ്റി മലയാളത്തിൽ ഒരുപക്ഷേ ഇതേവരെ വെളിച്ചം കണ്ടിട്ടില്ലാത്ത വസ്തുതകളും നിഗമനങ്ങളും തിരിച്ചറിവുകളും മുന്നോട്ടുവച്ചുകൊണ്ട് ഒരു പുതിയ അന്വേഷണ പാത...
പട്ടാളക്കാരനായിരുന്നത് കൊണ്ടായിരിക്കും അച്ഛന്റെ കൂട്ടുകാരെല്ലാംതന്നെ പട്ടാളക്കാരായിരുന്നവരായിരുന്നു.ചില ഞായറാഴ്ചകളിൽ ബക്കർ സാറും അന്തോണി സാറും ഞങ്ങളുടെ വീട്ടിലേക്കൊരു മാർച്ച് നടത്തും.എനിക്കു സ്‌നേഹത്തിൽ പൊതിഞ്ഞ കുറേ മിഠായികൾ തരും അവർ .പട്ടാളക്കഥകൾക്കും പൊട്ടിച്ചിരികൾക്കുമിടയിൽ മിലിറ്ററി ക്യാന്റീനിൽ നിന്നും കിട്ടിയ മദ്യക്കുപ്പിയൊന്ന് അവിടെ...
ചുറ്റുവട്ടത്തെങ്ങാനും കാറ്റിൽ പെട്ട് വൻ മരങ്ങൾ വീണെന്നറിഞ്ഞാൽ അവിടേയ്ക്ക് ഓടിപ്പാഞ്ഞു ചെല്ലുന്ന ഒരാളുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ.ചെന്നാലുടനെത്തന്നെ മണ്ണിൽ അനാഥരായി കിടക്കുന്ന കിളിക്കുഞ്ഞുങ്ങളെയും പ്രാണികളെയും പുഴുക്കളെയും കുറച്ചുനേരം നെഞ്ചോടു ചേർത്തു പിടിച്ച് ആശ്വസിപ്പിക്കും അയാൾ.
പിന്നെ പ്രാണികളേയും പുഴുക്കളേയും അതീവശ്രദ്ധയോടെ മറ്റേതെങ്കിലും മരത്തിന്റെ തടിയിലോ...
സർഗ്ഗാത്മകതയും പ്രായവും തമ്മിൽ ബന്ധമുണ്ടോ? ഒരു പ്രായത്തിന് ശേഷം നമ്മുടെ എഴുത്തുകാർക്കെന്തു കൊണ്ടാണ് ക്രിയാത്മകമായ സംഭാവനകൾ നല്കാൻ കഴിയാതെ പോകുന്നത്? നമ്മുടെ മലയാളത്തിലെ മുൻതലമുറയിലെ ഒട്ടുമിക്ക എഴുത്തുകാരുടെയും പേനകളിലെ മഷിയുണങ്ങിപ്പോയിട്ടുണ്ട്. ഒരുകാലത്ത് അതിശയിപ്പിക്കുന്ന...
പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക് ബാധ്യതയാണ്, വിദേശികൾക്ക് ചർച്ച.മാധ്യമങ്ങൾക്ക് ആഘോഷമാണ്, ആയുധ വ്യാപാരികൾക്ക് അവസരം. മനുഷ്യത്വമുള്ളവർക്ക് ആശങ്കയാണ്, പക്ഷം പിടിക്കുന്നവർക്ക് ആവേശം.ഭൂമിക്ക് ഒടുങ്ങാത്ത ശാപമാണിത്, മാനവരാശിയുടെ സമ്പൂർണ്ണ പരാജയവും.
വിജയ് പി. ജോയി
'ആ മരമായ മരമെല്ലാം കൊണ്ട വെയിലാണീ തണൽ' എന്ന് കുറിക്കുമ്പോൾ എന്തായിരുന്നിരിക്കാം കവിയുടെ മനസ്സിൽ?
തണലിൽ മറന്നുപോകുന്നത്.. എന്ന് തന്നെയായിരിക്കില്ലേ? ഓരോ തണലിലും ഇരുന്നാശ്വസിക്കുന്ന നേരമൊന്നും നമ്മൾ ആ മരംക്കൊണ്ട വെയിലിനെക്കുറിച്ച് ഓർക്കാറേയില്ല. ആ...
ചാച്ചൻ തല്ലി പഴുപ്പിച്ച തുടകൾഇന്നലെ വരെ വല്ലാതെപരാതി പറയാറുണ്ടായിരുന്നു
ഹോസ്റ്റലിന്റെ എട്ടാം നമ്പർ മുറിയിൽഒറ്റക്ക് കട്ടിലിൽ മലർന്നു കിടക്കുമ്പോൾചാച്ചന്റെ മുണ്ടു പുതച്ചുറങ്ങിയ ഓർമ്മകൾവല്ലാതെ തികട്ടി വരുന്നു
അവനെ കെട്ടിപിടിക്കാഞ്ഞിട്ട്ഉറക്കം വരുന്നില്ലടീ എന്നു പറഞ്ഞൊരപ്പൻവരാന്തയിൽ വീടി പുകച്ച്അങ്ങോട്ടുമിങ്ങോട്ടുംഉറക്കമില്ലാതെ...