Informative & Miscellaneous

മാറ്റാൻ പറ്റാത്തതിനെ ഉൾക്കൊള്ളുക

'ഗുരോ എനിക്ക് എന്റെ അച്ഛനെ തീരെ ഉൾക്കൊള്ളാൻ കഴിയുന്നില്ല. എന്റെ രീതികളോടോ സ്വഭാവത്തോടോ അദ്ദേഹം യോജിച്ചുപോകുന്നില്ല. ഇതിൽ ഞാൻ നിരാശനാണ്. ഞാനെന്തു ചെയ്യും?'  ഒരു സന്യാസിയുടെ അടുത്ത് ചെറുപ്പക്കാരൻ തന്റെ വിഷമസന്ധി അവതരിപ്പിച്ചത് ഇങ്ങനെയാണ്....

ജീവിച്ചിരിക്കാനുള്ള കാരണങ്ങൾ

വിഷാദം തീ പിടിപ്പിച്ച എതെങ്കിലും ഒക്കെ മനുഷ്യരോട് ഇടക്കെങ്കിലും സംസാരിക്കാൻ ഇടവരാറുണ്ട്. 'ഞാൻ വലിയ ഒരു ഒറ്റമുറിവാണെടോ' എന്ന് സങ്കടപെടുന്ന മനുഷ്യർ.. ആത്മഹത്യ ചെയ്യാൻ തോന്നുന്നെടോ എന്ന് പറയുന്ന മറ്റു ചില മനുഷ്യർ......

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

ഡയമണ്ട് നെക്ക്ലേസ് എന്ന സിനിമയിലെ നായകനെ  ചിത്രം കണ്ടവരാരും മറക്കാനിടയില്ല. വരവിൽകൂടുതൽ ചെലവ് ചെയ്തും ക്രെഡിറ്റ് കാർഡുപയോഗിച്ച് ധൂർത്തടിച്ചും ജീവിക്കുകയാണ് ആ സിനിമയിലെ നായകൻ. ഇതിനോട് സമാനമായ രീതിയിൽ ജീവിക്കുന്നപലരും നമുക്ക് ചുറ്റിനുമുണ്ട്....

ചാച്ചൻ

ചാച്ചൻ തല്ലി പഴുപ്പിച്ച തുടകൾഇന്നലെ വരെ വല്ലാതെപരാതി പറയാറുണ്ടായിരുന്നു ഹോസ്റ്റലിന്റെ എട്ടാം നമ്പർ മുറിയിൽഒറ്റക്ക് കട്ടിലിൽ മലർന്നു കിടക്കുമ്പോൾചാച്ചന്റെ മുണ്ടു പുതച്ചുറങ്ങിയ ഓർമ്മകൾവല്ലാതെ തികട്ടി വരുന്നു അവനെ കെട്ടിപിടിക്കാഞ്ഞിട്ട്ഉറക്കം വരുന്നില്ലടീ എന്നു പറഞ്ഞൊരപ്പൻവരാന്തയിൽ വീടി പുകച്ച്അങ്ങോട്ടുമിങ്ങോട്ടുംഉറക്കമില്ലാതെ...

ബാത്ത്റൂം ആകര്‍ഷകമാക്കാം

വീടിന്റെ ലിവിംഗ് റൂം പോലെ തന്നെ ആകര്‍ഷകമായിരിക്കണം ബാത്ത്റൂം എന്ന ചിന്താഗതിക്കാരാണ് പുതിയ തലമുറക്കാര്‍. ബാത്ത്റൂം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പ്ലാനിലും, പണിയിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ:- വീടിന്റെ പുറംഭിത്തിയോടു ചേര്‍ന്ന് ബാത്ത്റൂം പ്ലാന്‍...

ടാക്‌സി

ജീവിതം ഒരു ടാക്സി വാഹനം പോലെയാണെന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. ഊഴം കാത്ത്, വരിവരിയായികിടക്കുന്ന ഓട്ടോറിക്ഷയോ കാറുകളോ പോലെയൊന്ന്. ആരെങ്കിലുമൊക്കെ കയറിവരുമ്പോഴാണ് ടാക്സിക്ക് ജീവനുണ്ടാകുന്നത്. യാത്രക്കാരുടെ ആവശ്യം അറിഞ്ഞാണ് അത് മുന്നോട്ടുപോകുന്നത്.  അതിന് സ്വന്തമായ ലക്ഷ്യമില്ല....

ചെവിയുടെ കാര്യത്തില്‍ അല്പം ശ്രദ്ധ!

ചെവിയിലെ ബാഹ്യകര്‍ണ്ണവും, മധ്യകര്‍ണ്ണവും തമ്മില്‍ വേര്‍തിരിക്കുന്ന സ്തരം (ടിംപാനിക് മെമ്പറെയ്ന്‍) കേള്‍വിശക്തിയെ നിയന്ത്രിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ചെവിയില്‍ റീഫില്‍ പോലെയുള്ള വസ്തുക്കള്‍ ഇടുമ്പോള്‍ ലോലമായ ഈ സ്തരത്തിന് പരിക്കേല്‍ക്കാം. ചെവിയിലെ ഈ...

മഴയ്‌ക്കൊപ്പം…

പുറത്ത്  മഴ പെയ്യുന്നു... മഴയിലേക്ക്  നീ നിന്റെ ഹൃദയവാതിലുകൾ തുറന്നിടുക, ആർത്തലച്ചും വിതുമ്പിയും ക്ഷമയോടെയും പല വിധത്തിലും ഭാവത്തിലും പെയ്യുന്ന മഴയെ ഒരു നിമിഷം ധ്യാനിക്കുക. മിഴിയടച്ചും മനമൊരുക്കിയും മഴയെ നോക്കുക... ഓരോ മഴയ്ക്ക് പിന്നിലും ദൈവം  രചിക്കുന്ന അത്ഭുതങ്ങൾ ഓർമിക്കുക. അപ്പോൾ ഓരോ...

വീടിന് കളർ കൊടുക്കുമ്പോൾ…

വീടുകൾക്ക് നല്കുന്ന പെയ്ന്റ് അതിൽ താമസിക്കുന്നവരുടെ മാനസികാരോഗ്യത്തെ അനുകൂലമോ പ്രതികൂലമോ ആയി ബാധിക്കുമെന്നാണ് കളർ സൈക്കോളജി അവകാശപ്പെടുന്നത്, നിറങ്ങളോടുള്ള ഓരോരുത്തരുടെയും ആഭിമുഖ്യങ്ങൾ വ്യത്യസ്തമാകാം. അവരുടെ വ്യക്തിപരമായ താല്പര്യങ്ങളനുസരിച്ചായിരിക്കും വീടുകൾക്ക് നിറം കൊടുക്കുന്നതും. എങ്കിലും...

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും കയ്ച്ചുംവക്കോളംനിറയുന്ന വാക്കുകൾവരിതെറ്റി തെളിയുന്ന വൻകരകൾവാക്കിൽ തട്ടിയും മുട്ടിയും ചോരവാർത്തുംവക്കുപൊട്ടിയ പാത്രങ്ങൾ നാംവാക്കുമുട്ടിയ നേരങ്ങൾവഴുതിവീണ കാലങ്ങൾവലിച്ചെറിഞ്ഞൊരു വാക്കിന്റെമൂർച്ചകൊണ്ടെന്റെ നെഞ്ചുമുറിഞ്ഞു വിനായക് നിർമ്മൽ

കുളിക്കുമ്പോഴും വസ്ത്രം മാറാത്ത പ്രതിഭാശാലി

പ്രതിഭകൾ  പ്രാഗത്ഭ്യം കൊണ്ടുമാത്രമല്ല അവരുടെ അനിതരസാധാരണമായ സ്വഭാവപ്രത്യേകതകളിലൂടെയും ലോകത്തെ അതിശയിപ്പിച്ചിട്ടുണ്ട്. നിത്യജീവിതത്തിൽ സാധാരണക്കാർ ചെയ്യാത്തതു പലതും ഈ പ്രതിഭകൾ  അതിസ്വഭാവികമെന്നോണം ചെയ്തുപോന്നിരുന്നു. 

രാജലക്ഷ്മിയുടെ ഓർമ്മകൾക്ക് മുൻപിൽ

1965 ജനുവരി 18 ന് മലയാളസാഹിത്യത്തെ നടുക്കിക്കൊണ്ട് ഒരു ആത്മഹത്യ നടന്നു. രാജലക്ഷ്മി എന്ന എഴുത്തുകാരി ആത്മസംഘർഷങ്ങളുടെ നെരിപ്പോടിൽ  സ്വയം ജീവിതം അവസാനിപ്പിച്ച് കടന്നുപോയത് അന്നേ ദിവസമായിരുന്നു.നട്ടുച്ചയ്ക്ക് ഇരുട്ട് എന്ന് പറയും പോലെ...
error: Content is protected !!