എത്ര തവണ വീണിട്ടാണ് നാം നടക്കാൻ പഠിക്കുന്നത്,
എത്ര തവണ ബാലൻസ് തെറ്റിയിട്ടാണ് നമ്മൾ സൈക്കിൾ ചവിട്ടാൻ പഠിച്ചത്.
ഡ്രൈവിംങ് ലൈസസ് കിട്ടുന്നതിന് മുമ്പ് എത്രയോ തവണ നമ്മൾ പരാജയപ്പെട്ടിട്ടുണ്ട്നീന്തൽപഠിച്ചെടുക്കുന്നതിനിടയിൽ നാം എത്രയോ വട്ടം വെള്ളം...
സ്വയം വിലകൊടുക്കാതെ മറ്റുള്ളവരെല്ലാം വില നല്കിയാലും നമ്മുടെ വ്യക്തിത്വം മികച്ചതാകുകയില്ല. മറ്റുള്ളവരുടെ വിലയ്ക്കുവേണ്ടി പിന്നാലെ പായുന്ന നമ്മളിൽ പലരും ഇക്കാര്യം തിരിച്ചറിയാറില്ല എന്നതാണ് വാസ്തവം. മറ്റുള്ളവർ നമുക്ക് വില നല്കുകയോ നല്കാതിരിക്കുകയോ ചെയ്തുകൊള്ളട്ടെ...
തീരുമാനമെടുക്കാൻ കഴിയാതെ വിഷമിക്കുന്നവരെ കണ്ടിട്ടില്ലേ? എന്തു ചെയ്യണമെന്ന് അവർക്കറിയില്ല. എടുക്കുന്ന തീരുമാനം തെറ്റിപ്പോകുമോ അതിന്റെ അനന്തരഫലങ്ങൾ എന്തൊക്കെയായിരിക്കും എന്ന മട്ടിൽ കുഴങ്ങുന്നവരാണ് പലരും. ദുഷ്‌ക്കരമായ ചില അനുഭവങ്ങളിലൂടെയും സംഭവങ്ങളിലൂടെയും കടന്നുപോകുമ്പോഴായിരിക്കും ഇതേറെ വ്യക്തികളെയും...
അടിമസമ്പ്രദായം നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഒരു നിയമത്തിന്റെയും പരിധിയിൽ പെടാതെ അടിമകളായി ജീവിക്കുന്നവരാണ് നമ്മളെന്നു പറഞ്ഞാൽ എല്ലാവരും എതിർക്കാൻ വരും എന്നത് ഉറപ്പാണ്. പക്ഷേ താഴെ പറയുന്ന ചില കാര്യങ്ങൾ വിശദീകരിക്കുമ്പോൾ എതിർപ്പിന്റെ ശക്തി...
പലരും ജീവിതത്തിരക്കുകൾക്കിടയിൽ മറന്നുപോകുന്ന ഒന്നാണ് മറ്റുള്ളവരെ പരിഗണിക്കുക എന്നത്. എന്നാൽ ഭൂരിപക്ഷവും എത്രവർഷം കഴിഞ്ഞാലും മറക്കാതിരിക്കുന്ന കാര്യമാണ് തങ്ങൾ പരിഗണിക്കപ്പെട്ടിരുന്നില്ല എന്നത്. മറ്റുള്ളവരെ പരിഗണിക്കാത്തവർ പോലും തങ്ങൾ പരിഗണിക്കപ്പെടാത്തതിൽ അസ്വസ്ഥരാകുന്നു, പിറുപിറുക്കുന്നു. ജീവിതകാലം...
വല്ലാത്ത തിരക്കിൽ പെട്ട ലോകമാണ് ഇത്... കൊടിയേറ്റം സിനിമയിൽ ഭരത് ഗോപി ഒരു വാഹനത്തെ നോക്കി എന്തൊരു സ്പീഡ് എന്ന് അത്ഭുതപ്പെടുന്നതു പോലെയാണ് കാര്യങ്ങൾ പലതും. ലോകത്തിന്റെ സ്പീഡിനൊപ്പം ഓടിയില്ലെങ്കിൽ നമ്മൾ പിന്നിലായി...
യാത്രകളെ ഇഷ്ടപ്പെടുന്നവരേറെയുണ്ടെങ്കിലും ലെവൽ ക്രോസുകളെ ഇഷ്ടപ്പെടുന്നവരായി ആരെയും തന്നെ കണ്ടിട്ടില്ല. എന്താണ് ലെവൽ ക്രോസ്? റെയിൽവേട്രാക്ക് മുറിച്ച് ഇരുവശത്തേക്കുംപോകാനുള്ള റെയിൽവേട്രാക്കിലൂടെയുള്ള വഴി. കാവൽക്കാർ ഉള്ള ലെവൽക്രോസുകളും ഇല്ലാത്ത ലെവൽക്രോസുകളുമുണ്ട്. ലെവൽക്രോസ് ഉണ്ട് എന്ന ഒറ്റകാരണം...
ജീവിതത്തിൽ എല്ലാവർക്കും അവനവരുടേതായ തിരക്കുണ്ട്. കാരണം എല്ലാ മനുഷ്യരും അവരുടേതായ ലോകത്തിൽ ഉത്തരവാദിത്തങ്ങളിൽ ജീവിക്കുന്നവരാണ്. എന്നാൽ ചില മനുഷ്യർ കൂടുതൽ തിരക്കുകളുള്ളവരാണ്. ഭരണാധികാരികളെയും സെലിബ്രിറ്റികളെയും പോലെയുള്ളവരെ നോക്കൂ. ഒരു ദിവസം തന്നെ അവർക്ക്...
ആദ്യം ചില ചോദ്യങ്ങൾ ചോദിക്കാം. സമ്പന്നനാകാൻ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാൽ എങ്ങനെയാണ് സമ്പന്നനാകാൻ കഴിയുന്നത്? അതിന് എന്തെങ്കിലും എളുപ്പവഴികളുണ്ടോ? ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് എന്താണ്?
ഇനി ഉത്തരം പറയാം. എല്ലാവരുടെയും...
ചിലപ്പോഴെങ്കിലും വിജയത്തിന് തടസ്സമായി നില്ക്കുന്നതും വിജയം ഇല്ലാതാക്കുന്നതും പരിമിതപ്പെടുത്തുന്നതും നിഷേധാത്മക ചിന്തകളാണ്. വ്യക്തിത്വവളർച്ചയ്ക്കും വിജയത്തിനും തടസ്സമായി നില്ക്കുന്ന ഈ നിഷേധാത്മക ചിന്തകൾ നിങ്ങളിൽ എത്രത്തോളമുണ്ട്?
അവനവനെ തന്നെ സംശയിക്കുക
നിശ്ശബ്ദകൊലയാളി എന്ന് വേണമെങ്കിൽ പറയാം ഇതിനെ. 'ഞാൻ...
മനുഷ്യർക്കു മാത്രമേ സംസാരിക്കാനുള്ള കഴിവുള്ളൂ. പരസ്പരം മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും ഹൃദയം വെളിപ്പെടുത്താനും എല്ലാം സാധിക്കുന്നത് സംസാരത്തിലൂടെയാണ്. സംസാരിക്കാതെ പോകുന്നതുകൊണ്ട് ചില നഷ്ടങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുമുണ്ട്. എന്നാൽ ഗുണത്തെക്കാളേറെ സംസാരിക്കുന്നത് ചില നേരങ്ങളിൽ...
എനിക്കു മാത്രമെന്തേ ഇങ്ങനെ? ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങളിൽ, പ്രതിസന്ധിഘട്ടങ്ങളിൽ ഇപ്രകാരം ചിന്തിക്കാത്ത, ഈ ചോദ്യം ചോദിക്കാത്ത ആരെങ്കിലുമുണ്ടാവുമോ? ഈ ചോദ്യം ചോദിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കുക, പ്രശ്നങ്ങൾ നേരിടുന്ന, പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന...