പരിഗണന

Date:

പലരും ജീവിതത്തിരക്കുകൾക്കിടയിൽ മറന്നുപോകുന്ന ഒന്നാണ് മറ്റുള്ളവരെ പരിഗണിക്കുക എന്നത്. എന്നാൽ ഭൂരിപക്ഷവും എത്രവർഷം കഴിഞ്ഞാലും മറക്കാതിരിക്കുന്ന കാര്യമാണ് തങ്ങൾ  പരിഗണിക്കപ്പെട്ടിരുന്നില്ല എന്നത്. മറ്റുള്ളവരെ പരിഗണിക്കാത്തവർ പോലും തങ്ങൾ പരിഗണിക്കപ്പെടാത്തതിൽ അസ്വസ്ഥരാകുന്നു, പിറുപിറുക്കുന്നു. ജീവിതകാലം മുഴുവൻ കൊണ്ടുനടക്കുന്ന ഉണങ്ങാത്ത മുറിവായി അത് ഉള്ളിൽ സൂക്ഷിക്കുകയും ചെയ്യുന്നു.

പരിഗണിക്കപ്പെടാതെ പോകുന്നതിന് പല കാരണങ്ങളും വിശദീകരണങ്ങളുമുണ്ട്. തനിക്കൊപ്പം നില്ക്കാൻ considerationയോഗ്യതയില്ലാത്തതിന്റെ പേരിലുള്ള ബോധപൂർവ്വമായ അവഗണനയുണ്ട്. തിരക്കുകൾക്കിടയിൽ considerationമനപ്പൂർവ്വമല്ലാതെയുള്ള അവഗണനയുണ്ട്. പക്ഷേ ഇതു രണ്ടിനുമിടയിലുമുണ്ട് പരിഗണനയുടെ വിശാല ലോകം.

നീയും ഞാനും മാത്രമാകുന്ന ഇടങ്ങളിലുള്ള പരിഗണനകൾ. കുടുംബം, ജോലിസ്ഥലം, പൊതുസ്ഥലം എന്നിങ്ങനെയുള്ള വിവിധ ഇടങ്ങളിലുള്ള പരിഗണനകൾ. ഉത്സവപ്പറമ്പിലെ ആൾക്കൂട്ടങ്ങൾക്കിടയിൽ മറന്നുവച്ചുകളയുന്ന പരിഗണനകൾ പോലെയല്ല ഇതൊന്നും.  മറ്റൊരു രീതിയിൽ ചിന്തിച്ചാൽ ഈ ഉത്സവപ്പറമ്പിൽപോലും  പരിഗണനയാകാവുന്നതാണ്. ഒരാളെ പരിഗണിക്കുന്നതിനുള്ള കാരണം അവർ ആരാണ് എന്നതല്ല, അവർ മനുഷ്യരാണ് എന്നതാണ് വിഷയം. അതുകൊണ്ടുതന്നെ അവർ പരിഗണിക്കപ്പെടേണ്ടതുണ്ട്. വീട്ടുമുറ്റത്ത്  സഹായം ചോദിച്ചു വരുന്ന ഒരാളെ പ്രിയ സ്നേഹിതനെന്ന  പോലെ ആശ്ലേഷിച്ച് സ്വീകരിക്കാൻ കഴിയണമെന്നില്ല. പക്ഷേ അവരും മനുഷ്യരാണ്, പരിഗണന അർഹിക്കുന്നവർ. അവരെ പരിഗണിച്ചേ തീരൂ. വലുപ്പ ചെറുപ്പമില്ലാതെ ഓരോരുത്തരെയും അവരവരായി പരിഗണിക്കുന്ന വ്യക്തിക ളാണ് ശരിക്കും മഹാന്മാർ.


 ”ഒരു സ്റ്റാറ്റിസ്റ്റിക്സുകാരന് നിങ്ങളൊരു ആൾക്കൂട്ടത്തിലെ ചെറിയൊരു യൂണിറ്റ് മാത്രമായിരിക്കും.

ഒരു പോസ്റ്റ്മാന് നിങ്ങളൊരു മേൽവിലാസം

രാഷ്ട്രീയക്കാരന് ഒരു വോട്ട്

നികുതിവകുപ്പിന് നികുതിദായകൻ

ഭൗതികശാസ്ത്രജ്ഞന് വെറുമൊരു ഫോർമുല

രസതന്ത്രജ്ഞന് ഒരു പരീക്ഷണ വസ്തു

ജീവശാസ്ത്രജ്ഞന് നിങ്ങളൊരു മാതൃക”

നിങ്ങളെ ആരാണോ പരിഗണിക്കുന്നത് അവർക്ക് മാത്രമേ നീ നീയാകുന്നുള്ളൂ.

More like this
Related

നല്ല മനുഷ്യൻ

ചിലരെ നോക്കി നമ്മൾ പറയാറില്ലേ അയാളൊരു നല്ല മനുഷ്യനാണെന്ന്.പെരുമാറ്റം കൊണ്ടോ സംസാരം...

തിരക്ക്

ജീവിതത്തിൽ എല്ലാവർക്കും അവനവരുടേതായ തിരക്കുണ്ട്. കാരണം എല്ലാ മനുഷ്യരും അവരുടേതായ ലോകത്തിൽ...

മറന്നുപോകരുതാത്ത ചില പാഠങ്ങൾ

നമ്മൾ പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർ മറന്നുപോയേക്കാം. എന്നാൽ അവർക്ക് നമ്മൾ നല്കിയ...

മെയ്‌ഡേ…!

അഹമ്മദാബാദിലെ  വിമാന ദുരന്ത വാർത്തകൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വാക്ക് 'മെയ്‌ഡേ'(Mayday)...

എന്നു വച്ച് യാത്ര മുടക്കേണ്ട !

മനുഷ്യന്റെ സ്വപ്‌നങ്ങൾക്കും ആഗ്രഹങ്ങൾക്കും ആയുസ് എത്രയുണ്ട്? ഒരു പക്ഷേ, ലോകം മുഴുവൻ...

പ്രശ്‌നം ഒരു പാഠമാണ്

എനിക്കു മാത്രമെന്തേ ഇങ്ങനെ?  ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങളിൽ, പ്രതിസന്ധിഘട്ടങ്ങളിൽ ഇപ്രകാരം...

നിശ്ശബ്ദനായാലോ?

മനുഷ്യർക്കു മാത്രമേ സംസാരിക്കാനുള്ള കഴിവുള്ളൂ. പരസ്പരം മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും ഹൃദയം വെളിപ്പെടുത്താനും...

അടിമകൾ

അടിമസമ്പ്രദായം നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഒരു നിയമത്തിന്റെയും പരിധിയിൽ പെടാതെ അടിമകളായി ജീവിക്കുന്നവരാണ്...

തോല്പിക്കാനുള്ള വഴി

ജയിച്ചാൽ മാത്രം പോരാ മറ്റുള്ളവരെയും തോല്പിക്കണം എന്നതാണ് നമ്മുടെ മനോഭാവം. മികച്ച...

പാളിപ്പോകുന്ന ഉദാഹരണങ്ങൾ

എത്ര തവണ വീണിട്ടാണ് നാം നടക്കാൻ പഠിക്കുന്നത്, എത്ര തവണ ബാലൻസ് തെറ്റിയിട്ടാണ്...

വേഷങ്ങൾ… ജന്മങ്ങൾ…

ജീവിതം ഒന്നേയുള്ളൂ. പക്ഷേ ആ ജീവിതത്തിൽ പല വേഷങ്ങൾ നാം അണിയുന്നു,അഴിച്ചുവയ്ക്കുന്നു.അങ്ങനെ...

റെക്കോർഡുകളിൽ പതിയാതെ പോകുന്നത്…

കഴിഞ്ഞദിവസം വരെ കൂടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത്, പ്രവാസം അവസാനിപ്പിച്ച്...
error: Content is protected !!