എത്ര തവണ വീണിട്ടാണ് നാം നടക്കാൻ പഠിക്കുന്നത്,
എത്ര തവണ ബാലൻസ് തെറ്റിയിട്ടാണ് നമ്മൾ സൈക്കിൾ ചവിട്ടാൻ പഠിച്ചത്.
ഡ്രൈവിംങ് ലൈസസ് കിട്ടുന്നതിന് മുമ്പ് എത്രയോ തവണ നമ്മൾ പരാജയപ്പെട്ടിട്ടുണ്ട്നീന്തൽപഠിച്ചെടുക്കുന്നതിനിടയിൽ നാം എത്രയോ വട്ടം വെള്ളം...
ആർക്കും വേണ്ടാത്തവരുണ്ട്. അവരെത്രെ വൃദ്ധർ. അല്ലെങ്കിൽ പറയൂ അവരെ ഇവിടെ എത്രപേർക്ക് ആവശ്യമുണ്ട്? വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ചിലപ്പോൾ ദയാലുവായ ചിലർ ഏറ്റെടുത്തുവളർത്തിയേക്കാം. മഴ നനഞ്ഞു കയറിവന്ന ഒരു പൂച്ചക്കുട്ടിയെയോ...
ഒരു വിദ്യാലയം തുറക്കുന്നവൻ ഒരു കാരാഗൃഹം അടയ്ക്കുകയാണ് ചെയ്യുന്നത് - വിക്ടർ ഹ്യൂഗോ.കേവലം അറിവിനപ്പുറം സമഗ്രമായ വികസനത്തിലൂടെ നെറിവുള്ള തലമുറകളെ രൂപപ്പെടുത്താനുള്ള ഇടമാണ് വിദ്യാലയങ്ങൾ. എന്നാൽ ഈ ലക്ഷ്യം സാധിക്കുന്നതിൽ വിദ്യാലയങ്ങൾ വിജയിക്കുന്നുണ്ടോ...
ഈ വർഷത്തെ ക്രിക്കറ്റ് ലോകകപ്പ് പൂർത്തിയായപ്പോൾ വാശിയേറിയ മത്സരങ്ങളുടെയും ജയപരാജയങ്ങളും ഇടയിൽ ഉണ്ടായ ഒരു സംഭവം പ്രത്യേകമായി ലോക ശ്രദ്ധ നേടി. വേറെ ഒന്നുമല്ല ബംഗ്ലാദേശ്- ശ്രീലങ്ക മത്സരത്തിനിടയിൽ ശ്രീലങ്കൻ ബാറ്റ്‌സ്മാൻ ആഞ്ചലോ...
പ്രസന്നതയോടെ ഇടപെടുന്ന, ചുണ്ടുകളിൽ നിന്ന് പുഞ്ചിരി മായാത്ത ചിലരെയൊക്കെ നാം കണ്ടുമുട്ടാറില്ലേ? എന്തു സന്തോഷമുള്ള വ്യക്തികൾ എന്ന് അവരെക്കുറിച്ച് മനസ്സിൽ പറയുകയും ചെയ്യും. എന്നാൽ അവർ സന്തോഷമുള്ള വ്യക്തികളാണോ? ഒരാളുടെ മുഖത്തെ പുഞ്ചിരി...
ജീവിതം ഒരു ടാക്സി വാഹനം പോലെയാണെന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. ഊഴം കാത്ത്, വരിവരിയായികിടക്കുന്ന ഓട്ടോറിക്ഷയോ കാറുകളോ പോലെയൊന്ന്.
ആരെങ്കിലുമൊക്കെ കയറിവരുമ്പോഴാണ് ടാക്സിക്ക് ജീവനുണ്ടാകുന്നത്. യാത്രക്കാരുടെ ആവശ്യം അറിഞ്ഞാണ് അത് മുന്നോട്ടുപോകുന്നത്. അതിന് സ്വന്തമായ ലക്ഷ്യമില്ല....
'ഗുരോ എനിക്ക് എന്റെ അച്ഛനെ തീരെ ഉൾക്കൊള്ളാൻ കഴിയുന്നില്ല. എന്റെ രീതികളോടോ സ്വഭാവത്തോടോ അദ്ദേഹം യോജിച്ചുപോകുന്നില്ല. ഇതിൽ ഞാൻ നിരാശനാണ്. ഞാനെന്തു ചെയ്യും?'
ഒരു സന്യാസിയുടെ അടുത്ത് ചെറുപ്പക്കാരൻ തന്റെ വിഷമസന്ധി അവതരിപ്പിച്ചത് ഇങ്ങനെയാണ്....
ഗൂഗിൾ ഡോട്ട് കോമിന് ബദലായി വന്ന യാഹു ഡോട്ട് കോമിൽ എക്‌സിക്യൂട്ടീവ് ഓഫീസർ ആയി മരീസ മെയർ 2012 ജൂലൈ 16ന് നിയമിതയായപ്പോൾ മാധ്യമപ്രവർത്തകർ ചോദിച്ചു: '‑madam, what are your top...
ജയിച്ചാൽ മാത്രം പോരാ മറ്റുള്ളവരെയും തോല്പിക്കണം എന്നതാണ് നമ്മുടെ മനോഭാവം. മികച്ച ജോലിയോ പരീക്ഷാവിജയമോ അംഗീകാരമോ എനിക്ക് കിട്ടിയിട്ടുണ്ടെങ്കിലും മറ്റൊരാൾക്ക് അതു കിട്ടുമ്പോൾ മനസ്സ് അസ്വസ്ഥമാകുന്നതിന് കാരണം അസൂയ മാത്രമല്ല അയാൾ എന്റെ...
ജീവിതം ഒന്നേയുള്ളൂ. പക്ഷേ ആ ജീവിതത്തിൽ പല വേഷങ്ങൾ നാം അണിയുന്നു,അഴിച്ചുവയ്ക്കുന്നു.അങ്ങനെ ഒരു ജീവിതം കൊണ്ടുതന്നെ പല ജീവിതം നാം ജീവിക്കുന്നു. ഓരോ ജീവിതത്തിലും ഓരോ വേഷങ്ങളുണ്ട്. ചിലയിടങ്ങളിലെ വേഷം മങ്ങിപ്പോയിട്ടുണ്ടാവും. മറ്റു...
സാഹചര്യങ്ങൾക്കും നേട്ടങ്ങൾക്കും അനുസരിച്ചുമാത്രമേ ജീവിത ത്തിൽ സന്തോഷിക്കാനാവൂ എന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും. നല്ലൊരു വിജയമുണ്ടായി, മികച്ച അംഗീകാരം കിട്ടി, പരീക്ഷയിൽ ഉന്നതവിജയം കിട്ടി, ആഗ്രഹിച്ചതുപോലെ വിദേശത്തേ ക്ക് പോകാൻ സാധിച്ചു, ഇതൊക്കെ തീർച്ചയായും...
ആരാണ് ഭാഗ്യവാൻ എന്ന് പറയുമ്പോൾ എന്താണ് മനസിലേക്ക് ആദ്യമായി കടന്നുവരുന്നത്. സമ്പത്ത്, പ്രശസ്തി, അധികാരം എന്നിവ അപ്രതീക്ഷിതമായി ലഭിക്കുന്നവരെക്കുറിച്ചായിരിക്കും. ചിലരെ സംബന്ധിച്ചിടത്തോളം ലോട്ടറി അടിക്കുന്നരാണ് ഭാഗ്യവാൻമാർ. എന്നാൽ വലിയ തുക സമ്മാനമായി ലഭിച്ചവരിലും...