സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് എന്തുമാത്രം അറിവുള്ളവരാണ് ഓരോരുത്തരും? ജീവിതം വിജയപ്രദവും ആനന്ദകരവുമായിത്തീർക്കുന്ന പല ഘടകങ്ങളിലൊന്ന് സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള മനസ്സിലാക്കലാണ്. തന്നെക്കുറിച്ച് തന്നെ ഓരോരുത്തർക്കും ആത്മാഭിമാനമുണ്ടായിരിക്കണം. മറ്റുള്ളവർ നമ്മെക്കുറിച്ച് പലതും പറഞ്ഞേക്കാം. അതെല്ലാം ചിലപ്പോഴെങ്കിലും നിഷേധാത്മകമായ കാര്യങ്ങളുമായിരിക്കാം....
സ്വപ്നം പോലും ഇതുപോലെയാവില്ല. അല്ലെങ്കിൽ ഇത് സ്വപ്നത്തെക്കാൾ വലുതാണ്. ഒന്നുമല്ലാതിരുന്ന ഒരു അവസ്ഥയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അവസ്ഥയിലേക്ക് പെട്ടെന്നൊരു നിമിഷം കൊണ്ട് ഉയരുക. ഇന്നലെവരെ സകലരാലും അവഗണിക്കപ്പെടുകയും...
മനസിന് ശക്തിയില്ലാത്തവർ എപ്പോഴും എല്ലാത്തിനോടും പ്രതികരിച്ചും കലഹിച്ചും എല്ലാത്തിലും അഭിപ്രായം പറഞ്ഞുകൊïേയിരിക്കും. മൗനം വിദ്വാനു ഭൂഷണമെന്നത്, മൗനം മïനു ഭൂഷണമെന്ന ആലങ്കാരികതയേറെയുള്ള ചൊല്ലിനേക്കാളുപരി പ്രായോഗികചൊല്ലായി മാറുന്ന അവസ്ഥ. രï് വാക്ക് തിരിച്ചു പറഞ്ഞില്ലെങ്കിൽ,...
ഒരുവന് ആത്മാഭിമാനം കുറവാണെങ്കിൽ അയാൾക്കൊരിക്കലും തന്റെ ലക്ഷ്യങ്ങളെ പിന്തുടരാനോ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനോ കഴിയുകയില്ല എന്ന് പറയാറുണ്ട്. എന്നാൽ ഇത് ശരിയല്ല. ആത്മാഭിമാനം എന്ന് പറയുന്നത് വ്യക്തിപരമായ സംതൃപ്തിയാണ്, നമുക്ക് നമ്മോടു തന്നെയുള്ളത്. നമ്മുടെ...
ചിലരെക്കുറിച്ച് പറയാറില്ലേ, ആളൊരു എക്സ്ട്രാ ഓർഡിനറിയാണ്. വലിയ മതിപ്പോടുകൂടിയായിരിക്കും ഈ അഭിപ്രായപ്രകടനം നടത്തുന്നത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരോ ഭൂരിപക്ഷത്തിനും ഇല്ലാത്തതായ ഗുണഗണങ്ങൾ ഉള്ളവരോ ആയിരിക്കും ഈ അസാധാരണക്കാർ. ഇത്തരക്കാരെ...
ഏതെങ്കിലും ഒന്നോ രണ്ടോ ഘടകങ്ങൾ കൊണ്ട് മാത്രം ഒരാളുടെയും വ്യക്തിത്വം പൂർണ്ണമാകുകയില്ല. മൾട്ടി-ഡൈമെൻഷ്യലാണ് ഓരോ ജീവിതങ്ങളും.അതുകൊണ്ട് തന്നെ പല ഘടകങ്ങൾ അനുയോജ്യമായ രീതിയിൽ പരിവർത്തിക്കപ്പെട്ടുവന്നാൽ മാത്രമേ അയാളുടെ വ്യക്തിത്വം മികച്ചതാണെന്ന് പറയാൻ കഴിയൂ....
നയിക്കുന്നവനാണ് നേതാവ്. നേതാവാകാൻ പലർക്കും ആഗ്രഹമുണ്ടാകും. കാരണം ഉന്നതപീഠവും അനുചരവൃന്ദവുമാണ് അതുവഴി പലരുടെയും ലക്ഷ്യം. അവർ കരുതുന്നതും അങ്ങനെയാണ്. ആജ്ഞകൾ അനുസരിക്കാൻ ചിലർ. പാദസേവ ചെയ്യാൻ കുറെയാളുകൾ. നമ്മുടെ ചുറ്റിനുമുള്ള നേതാവ് എന്ന...
ഒറ്റയ്ക്കായിരിക്കുക മനുഷ്യന്റെ വിധിയല്ല, മനുഷ്യൻ സ്വയം വരിക്കുന്ന തീരുമാനം മാത്രമാണത്. സമൂഹവുമായും മറ്റ് വ്യക്തികളുമായും അടുപ്പം പുലർത്തുക എന്നത് വ്യക്തിത്വത്തിന്റെ ഭാഗമാണ്.
ഓഫീസുകളിൽ ചില ഒറ്റയാന്മാരുണ്ട്.ആരോടും അടുപ്പം പുലർത്താത്തവർ. സ്വയം വരിച്ച ഏകാന്തതയിൽ ജീവിതകാലം...
പുറത്തു മഴ പെയ്യുമ്പോൾ പുതച്ചുമൂടി കിടക്കുമ്പോൾ കിട്ടുന്നസുഖം പോലെ, തണുത്തുവിറച്ചുനില്ക്കുമ്പോൾ അടുപ്പിന്റെ ചൂടു ലഭിക്കുമ്പോൾ കിട്ടുന്ന ആശ്വാസം പോലെ, ഇരുട്ടിൽ പെട്ടെന്ന് ഒരു മെഴുകുതിരി തെളിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം പോലെയാണ് ചില സാമീപ്യങ്ങൾ....
'നന്മയുള്ള ലോകമേകാത്തിരുന്ന് കാണുക..കരളുടഞ്ഞ് വീണിടില്ലിത്കരളുറപ്പുളള കേരളം...'
മഹാമാരി നാശം വിതച്ച കേരളത്തിന്റെ ദുരന്തമുഖത്ത് പ്രതീക്ഷകളുടെ തിരിതെളിയിച്ച ഈ ഗാനം കേൾക്കാത്തവരായി ആരുമുണ്ടാകില്ല.കക്ഷിരാഷ്ട്രീയവ്യത്യാസമില്ലാതെ പരസ്പരം കൈകോർത്ത് വെള്ളപ്പൊക്കത്തെ നാം അതിജീവിച്ചപ്പോഴും ഇപ്പോൾ കോവിഡ് 19വൈറസിന്റെ ആക്രമണത്തെ...
മറ്റുളളവർ നമ്മെ പഴയതുപോലെ സ്നേഹിക്കുന്നുണ്ടെന്ന അബദ്ധധാരണ ഉള്ളിൽസൂക്ഷിക്കുന്നവരായിരിക്കും ചിലരെങ്കിലും. എന്നാൽ ഒരു കാര്യം അറിയണം. പലർക്കും പഴയതുപോലെ നമ്മോട് സ്നേഹമില്ല. നമ്മോടുള്ള അവരുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റം വന്നിട്ടുണ്ട്. നാം അത് അറിയുന്നില്ലെന്നേയുള്ളൂ. പക്ഷേ...
വ്യക്തിപരമായി മെച്ചപ്പെടാനും വളരാനും ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഒരു കാര്യം നിങ്ങൾ പരിശോധിക്കേണ്ടതുണ്ട്. നിങ്ങൾ എന്തുമാത്രം മൂല്യങ്ങൾക്ക് വില കല്പിക്കുന്നുണ്ട്? ഒരു പക്ഷേ നിങ്ങൾ മറ്റുള്ളവരുടെ നോട്ടത്തിൽ ജീവിതത്തിൽ വലിയ...