ആത്മവിശ്വാസം തല ഉയർത്തിപ്പിടിക്കലാണ്, ലോകത്തെ നോക്കിയുള്ള സൗമ്യമായ പുഞ്ചിരിയാണ്, ഏതൊന്നിനോടും ക്രിയാത്മകമായി പ്രതികരിക്കാനുള്ള സന്നദ്ധതയാണ്.
നിരാശയോ അപകർഷതയോ ഇത്തരക്കാരിൽ കാണുകയില്ല. ഭാവിയെ സ്വപ്നം കാണാൻ കഴിയുന്നത് ആത്മവിശ്വാസമുള്ളവർക്കാണ്. ആത്മവിശ്വാസമുള്ള വ്യക്തി ആന്തരികമായി കരുത്തനാണ്.മറ്റുള്ളവരിലുളള വിശ്വാസത്തിന്...
എത്ര കണക്കുകൂട്ടലുകളോടെയാണ് പലരും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. രാജ്യത്തെ ഭരിക്കുന്ന ഭരണാധികാരികൾ മുതൽ രാവിലെ മക്കളെയും ഭർത്താവിനെയും ജോലിക്ക് അയയ്ക്കാൻ അലാറം വച്ച് വെളുപ്പിന് ഉറക്കമുണർന്നെണീല്ക്കുന്ന വീട്ടമ്മ വരെ അനുദിന ജീവിതത്തിൽ ഓരോരോ കണക്കുകൂട്ടലുകളിലാണ്....
പരാജയപ്പെടുത്തിയോടിച്ചു എന്ന് വിശ്വസിച്ചു പോന്ന ഒരു ശത്രു പൂർവ്വാധികം ശക്തിയോടെ തിരികെയെത്തിയ ഒരു കാലത്തിലൂടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നത്. ആ ശത്രു മറ്റാരുമല്ല. കോവിഡ് തന്നെയാണ്. കോവിഡ് രണ്ടാം തരംഗത്തിന്റെ അതിതീവ്ര വ്യാപനവും...
വർഷങ്ങളുടെ ഇടവേളയിൽ ഒരു കുടുംബത്തിലെ ആറുപേരെ ആസൂത്രിതമായി കൊലപ്പെടുത്തി, പ്രതിസ്ഥാനത്ത് മരുമകൾ; സ്വത്തു തർക്കം, മകൻ അമ്മയെ കൊന്നു; പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് വീട്ടിൽ കയറി പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു; ഒളിച്ചോടുന്ന...
പ്രഭാതം,മധ്യാഹ്നം,സായാഹ്നം... ഒരുദിവസത്തിന്റെ മൂന്നു ഭാവങ്ങളാണ് ഇത്. മൂന്നും കൂടിച്ചേരുമ്പോഴാണ് ദിവസം പൂർണ്ണമാകുന്നത്. പ്രഭാതത്തിന് മധ്യാഹ്നമാവാതെ വഴിയില്ല. മധ്യാഹ്നമാവട്ടെ സായാഹ്നത്തിൽ എത്തിച്ചേരാതിരിക്കുന്നുമില്ല. സായാഹ്നമായെങ്കിലേ വീണ്ടും പ്രഭാതമുണ്ടാവുകയുള്ളൂ. ഇത് ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ക്രമമാണ്. ജീവിതവും ഇങ്ങനെതന്നെയല്ലേ?...
'നിങ്ങൾ ദു:ഖം അനുഭവിക്കുന്നുണ്ടോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് കഴിഞ്ഞകാലത്തിലാണ്. നിങ്ങൾ വളരെ ഉത്കണ്ഠാകുലരാണോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് ഭൂതകാലത്തിലാണ്. നിങ്ങൾ സമാധാനം അനുഭവിക്കുന്നുണ്ടോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് വർത്തമാനത്തിലാണ്.'
എവിടെയോ വായിച്ച, ആരുടെയോ ഉദ്ധരണിയാണ്...
അവനവനിലുള്ള വിശ്വാസമാണ് അറിവ്. പാഠപുസ്തകങ്ങൾക്കപ്പുറമുള്ള അറിവാണത്. ഒരാൾ എത്രത്തോളം സ്വയം തിരിച്ചറിയുന്നുവോ അയാൾ അത്രത്തോളം ജ്ഞാനിയാകുന്നു. അല്ലെങ്കിൽ ബോധോദയത്തിലേക്ക് അയാൾ നടന്നടുക്കുന്നു. പക്ഷേ പലപ്പോഴും നമ്മൾ, നമ്മളെ അറിയാൻ ശ്രമിക്കാറില്ല. മറ്റുള്ളവരെ അറിയാനും...
ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഭൂരിപക്ഷത്തിന്റെയും വിചാരം ഒറ്റയടിക്കു വളരെ നിസ്സാരമായിട്ടാണ് അവർ ഈ വിജയങ്ങൾ എല്ലാം നേടിയിരിക്കുന്നത് എന്നാണ്. പക്ഷേ ഒരു അവസരത്തിനു...
ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു ഒരു കാക്ക. കുയിലുമായി താരതമ്യം നടത്തിയാണ് കാക്ക വിഷമിച്ചതെല്ലാം. തന്റെ സങ്കടം കുയിലിനോട് പങ്കുവച്ചപ്പോൾ അതേ സങ്കടം കുയിലിനുമുണ്ടായിരുന്നു. തത്തമ്മയുടെ...
ജൂൺ, മഴ, സ്കൂൾ... അതെ ഏതൊരാളുടെയും മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തയും ഇങ്ങനെ തന്നെയാണ്.മഴ നനഞ്ഞ് സ്കൂളിലേക്ക് പോയിരുന്ന പഴയൊരു കുട്ടിക്കാലം ഇത് വായിക്കുമ്പോൾ മുതിർന്നവരിൽ ചിലരുടെ ഓർമ്മയിലേക്ക് കടന്നുവരുന്നുമുണ്ടാവും. പുസ്തകങ്ങൾ പോലും...
പ്രതീക്ഷകളാണ് ജീവിതത്തിന്റെ സൗന്ദര്യവും സൗഭാഗ്യവും. പ്രതീക്ഷകളില്ലെങ്കിൽ ഒരാൾക്കുപോലും ഈലോകജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. ഇന്നലെത്തെക്കാളും ഇന്നത്തെക്കാളും നാളെ കൂടുതൽ നന്നായിരിക്കുമെന്ന പ്രതീക്ഷയാണ് ജീവിതത്തിന്റെ താളവും സംഗീതവുമായി മാറുന്നത്. പ്രതീക്ഷകളാവാം. പക്ഷേ അത് അമിതമാകുമ്പോൾ ചെറിയ...