News & Current Affairs

വ്യത്യസ്തതയ്ക്കൊപ്പം…

രണ്ടു ലക്കങ്ങളിൽ  വായനക്കാർ നല്കിയ സ്നേഹത്തിനും സൗഹൃദത്തിനും നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ. ഇത് 'ഒപ്പ'ത്തിന്റെ മൂന്നാം ലക്കമാണ്. നാലു പേജുകളുടെ വർദ്ധനയാണ് ഈ ലക്കത്തിൽ ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം.  വായനയുടെ സൗകര്യത്തിനും സൗന്ദര്യത്തിനും...

നീ നിന്നെ അറിയുന്നുവോ? 

അവനവനിലുള്ള വിശ്വാസമാണ് അറിവ്.  പാഠപുസ്തകങ്ങൾക്കപ്പുറമുള്ള അറിവാണത്. ഒരാൾ എത്രത്തോളം സ്വയം തിരിച്ചറിയുന്നുവോ അയാൾ അത്രത്തോളം ജ്ഞാനിയാകുന്നു. അല്ലെങ്കിൽ ബോധോദയത്തിലേക്ക് അയാൾ നടന്നടുക്കുന്നു. പക്ഷേ പലപ്പോഴും നമ്മൾ, നമ്മളെ അറിയാൻ ശ്രമിക്കാറില്ല. മറ്റുള്ളവരെ അറിയാനും...

നല്ല തുടക്കമാകട്ടെ…

ജൂൺ, മഴ, സ്‌കൂൾ...  അതെ ഏതൊരാളുടെയും മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തയും ഇങ്ങനെ തന്നെയാണ്.മഴ നനഞ്ഞ് സ്‌കൂളിലേക്ക് പോയിരുന്ന പഴയൊരു കുട്ടിക്കാലം ഇത് വായിക്കുമ്പോൾ മുതിർന്നവരിൽ ചിലരുടെ ഓർമ്മയിലേക്ക് കടന്നുവരുന്നുമുണ്ടാവും. പുസ്തകങ്ങൾ പോലും...

ഡോ. രേണുരാജ്

ആൺ മേൽക്കോയ്മയുടെ കോട്ടകൊത്തളങ്ങളെയും അധികാരപ്രമത്തതയുടെ രാജകൊട്ടാരങ്ങളെയും ഉള്ളിലെ നന്മ കൊണ്ടും സത്യം കൊണ്ടും വെല്ലുവിളിച്ച ഒരു  ശബ്ദം അടുത്തയിടെ ഉയർന്നുകേട്ടിരുന്നു. ഡോ . രേണുരാജ് എന്ന സബ് കലക്ടറുടെ ശബ്ദം. കൊടിയുടെ നിറമോ...

ഇനിയും ഒപ്പമുണ്ടാവണം

ബോബിയച്ചന്റെ (ഫാ. ബോബി ജോസ് കട്ടിക്കാട്) വാക്ക് കടമെടുത്ത് തുടങ്ങട്ടെ. 'ഒപ്പ'ത്തിന് ഒരു കുരിശുപള്ളിയുടെയത്ര വലുപ്പമേയുള്ളൂ. അതിൽ കൊള്ളാവുന്ന ആൾക്കാരും. എന്നിട്ടും കഴിഞ്ഞ ലക്കം 'ഒപ്പം' കൈകളിലെത്താതിരുന്നപ്പോൾ പലയിടങ്ങളിൽ നിന്നായി പലരും വിളിച്ചു,...

സൂര്യഗ്രഹണത്തിൽ തൂക്കി എറിയപ്പെട്ട ഒരു തരിമണൽ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.മുകുന്ദൻ എഴുതിയതുപോലെ മറച്ചുവെക്കുന്ന എല്ലാ വസ്തുക്കളും തുറന്നു നോക്കിയിരുന്ന ആ പഴയ ബാല്യത്തിന്റെ പ്രലോഭനം എങ്ങോ ചോർന്നു പോയിരിക്കുന്നു. പകരം മൂടിവെച്ച ആശയങ്ങളെയും വിശ്വാസങ്ങളെയും മറനീക്കി നോക്കാനാണ് ഇപ്പോൾ...

പുതുവർഷത്തിൽ  പുത്തനാകാം

പ്രസാദാത്മകമായ കാഴ്ചപ്പാടും സന്തോഷത്തോടെയുളള സമീപനവുമുണ്ടെങ്കിൽ നാം വിചാരിക്കുന്നതിലും  മനോഹരമായിരിക്കും ജീവിതം. ജീവിതത്തെ അടിമുടി മാറ്റിപണിതാൽ മാത്രമേ ജീവിതത്തിൽ സന്തോഷം നിറയൂ എന്ന് വിചാരിക്കരുത്.  ജീവിതത്തോടുള്ള കാഴ്ചപ്പാടിൽ മാറ്റം വരുത്തുകയാണ് പ്രധാനം. പുതുവർഷത്തിൽ നാം...

ജീവിതം മടുക്കുമ്പോൾ..

'ഈ ജീവിതത്തിൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു, അടുത്ത യാത്ര പോകുകയാണ്.' നാഗാലാന്റിലും മണിപ്പൂരിലും ഗവർണറായിരുന്ന  അശ്വിനി കുമാർ എന്ന 69 കാരൻ ആത്മഹത്യയ്ക്ക് മുമ്പ് എഴുതിവച്ച കുറിപ്പാണത്രെ ഇത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി...

അഭിമാനത്തോടെ മുന്നോട്ട്

ആഘോഷിക്കാൻ തക്ക ചുറ്റുപാടുകളല്ല ഉള്ളതെന്നറിയാം. പക്ഷേ അഭിമാനിക്കാൻ ഉള്ള കാര്യം പറയാതിരിക്കാനുമാവില്ലല്ലോ. ഒപ്പം മാസിക മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. രണ്ടുവർഷം മുമ്പ് ഇതുപോലൊരു ജൂണിൽ  ആണ് ഒപ്പം ആദ്യമായി പുറത്തിറങ്ങിയത്.  ആരവങ്ങളും ആർഭാടങ്ങളുമില്ലാതെ......

പുതുവർഷത്തിൽ പുതുതാകാം

സംഗതി സത്യമാണ്. പുതുവർഷമാണ്. പക്ഷേ നമ്മൾ പുതുതായിട്ടുണ്ടോ എന്നതാണ്  ചോദ്യം. അതുതന്നെയാണ് വെല്ലുവിളിയും. പാമ്പ് ഉറയൂരി പുതുതാകുന്നുണ്ട്. കഴുകൻ തന്റെ തൂവലുകൾ പറിച്ചെടുത്ത് യൗവനം ആർജ്ജിക്കുന്നുണ്ട്. എന്തിനാണ് ഇതെല്ലാം?  വീണ്ടും ഒന്നിൽ നിന്ന്...

വീണ്ടെടുപ്പുകൾ

പോയ വർഷം കണക്കെടുപ്പുകളുടേതായിരുന്നുവെങ്കിൽ പുതിയ വർഷം വീണ്ടെടുപ്പുകളുടേതായിരിക്കണം. വീണ്ടെടുക്കാനും കൂട്ടിയോജിപ്പിക്കാനും വിട്ടുപോയവ അന്വേഷിച്ച് കണ്ടെത്താനും നമുക്ക് വീണ്ടും ഒരു അവസരം കൂടി കിട്ടിയിരിക്കുന്നു. അവസരങ്ങൾ ഒരിക്കൽ മാത്രം ലഭിക്കുന്നതാണ്. ഇന്ന് ഈ നിമിഷം...

‘2021’-തിരഞ്ഞു നോക്കിയാൽ…

21-ാം നൂറ്റാണ്ടിന് 21 വയസ് കഴിഞ്ഞു. കോവിഡിനു രണ്ടു വയസും. പക്ഷേ, 50 ലക്ഷത്തിലേറെ മനുഷ്യരെ ആ രണ്ടു വയസുകാരൻ കൊന്നു. കഴിഞ്ഞ 11 മാസത്തിനിടെ സംഭവിച്ചതു പറയാനേറെയുണ്ട്. മനുഷ്യരെ നേരിട്ടു ബാധിക്കുന്നതും...
error: Content is protected !!