Editorial

‘അനശ്വര’ വിജയം

വിജയം എല്ലാവരുടെയും അവകാശമാണെങ്കിലും ചില വിജയവാർത്തകൾ അറിയുമ്പോൾ  കൂടുതൽ സന്തോഷം തോന്നാറുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയായിരുന്നു വക്കീലായി അനശ്വര എൻറോൾ ചെയ്ത വാർത്ത. പഠനചെലവിനായി പണം കണ്ടെത്താൻ അമ്മയ്ക്കൊപ്പം   പൊറോട്ട ഉണ്ടാക്കിയ...

കാഴ്ച

കാഴ്ചയും കേൾവിയും  വിശേഷപ്പെട്ട ചില അനുഗ്രഹങ്ങളിലൊന്നായിട്ടാണ് എന്നും കരുതിപ്പോരുന്നത്. ആഗ്രഹിക്കുന്നതുപോലെ കാഴ്ച അത്ര ഷാർപ്പാകുന്നില്ല എന്ന് തോന്നിത്തുടങ്ങിയപ്പോൾ മുതൽ കാഴ്ചയില്ല എന്ന് അസ്വസ്ഥപ്പെട്ടിരുന്ന അപ്പനെയും അമ്മയെയും ഓർമ്മിക്കുന്നു. മക്കളെയോ മരുമക്കളെയോ സാധനങ്ങളെയോ തിരിച്ചറിയാൻ...

ഇനിയും ഒപ്പമുണ്ടാവണം

ബോബിയച്ചന്റെ (ഫാ. ബോബി ജോസ് കട്ടിക്കാട്) വാക്ക് കടമെടുത്ത് തുടങ്ങട്ടെ. 'ഒപ്പ'ത്തിന് ഒരു കുരിശുപള്ളിയുടെയത്ര വലുപ്പമേയുള്ളൂ. അതിൽ കൊള്ളാവുന്ന ആൾക്കാരും. എന്നിട്ടും കഴിഞ്ഞ ലക്കം 'ഒപ്പം' കൈകളിലെത്താതിരുന്നപ്പോൾ പലയിടങ്ങളിൽ നിന്നായി പലരും വിളിച്ചു,...

യാത്ര

ജീവിതം ഒരു യാത്രയയപ്പാണ്. ചടങ്ങ് നടക്കുന്നത് എല്ലാവർഷവും ഡിസംബറിൽ. ഒരു വർഷത്തെ മുഴുവൻ ചരിത്രത്തിലേക്ക് പറഞ്ഞയ്ക്കുന്ന ചടങ്ങാണ് അവിടെ നടക്കുന്നത്.  ഒരു വർഷം മുഴുവൻ നടന്ന സംഭവങ്ങളെല്ലാം ഓർമ്മയായി മാറുന്നു. അതിൽ വേദനകളുണ്ട്, നഷ്ടങ്ങളുണ്ട്....

പ്രണയമുണ്ടണ്ടായിരിക്കട്ടെ…

ഫെബ്രുവരി പ്രണയത്തിന്റെ മാസമാണെന്നാണ് വയ്പ്. അതിന്റെ കാരണമാകട്ടെ വാലന്റൈൻസ് ഡേയും. ഇന്ന് കൺസ്യൂമറിസത്തിന്റെ കളങ്ങളിൽ വാല ന്റൈൻസ് ഡേ കുരുങ്ങിക്കിടക്കുന്നതുകൊണ്ട് അതിന് പ്രത്യേക നിറം കലർന്നിട്ടുണ്ട്. പക്ഷേ കുടുംബവ്യവസ്ഥകൾക്ക് ഇളക്കം തട്ടുന്ന വിധത്തിലുള്ള...

മരടിലെ ഫ്‌ളാറ്റ് പറയാതെ പറഞ്ഞത്

മരടിലെ ഫ്‌ളാറ്റുകൾ തകർക്കപ്പെടുന്നത് നെഞ്ചിടിപ്പോടെയാണ് മലയാളികൾ ടെലിവിഷനിലൂടെ കണ്ടത്. എത്രവർഷങ്ങളിലെ സ്വപ്നങ്ങളും അദ്ധ്വാനങ്ങളുമാണ് അവിടെ തകർന്നുവീണത്! ആ കെട്ടിടങ്ങൾ പണിതുയർത്താൻ ഒരുപാടുപേരുടെ വിയർപ്പും കഷ്ടപ്പാടുകളും ഉണ്ടായിരുന്നു. എന്നാൽ തകർന്നുവീഴാൻ നിമിഷങ്ങൾ മാത്രം മതിയായിരുന്നു. നമ്മുടെ...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ രൂപപ്പെടുത്തിയെടുക്കുന്നതും സൃഷ്ടിക്കുന്നതുമാണ് ഭാവി. ഭാവി  വർത്തമാനകാലത്തിൽ നടപ്പിലാക്കുകയും തീരുമാനിക്കുകയും ചെയ്യുന്നതിനനുസരിച്ച് സ്വഭാവികമായും വന്നുചേരുന്ന ഒന്നാണ്.  നല്ലതുപോലെ വർത്തമാനകാലം ചെലവഴിക്കാത്തവർക്ക് നല്ല...

ഉയിർത്തെഴുന്നേല്പ് 

സങ്കടങ്ങൾക്ക് മീതെ ഉയർന്നുനില്ക്കുന്ന സന്തോഷത്തിന്റെ പച്ചിലക്കമ്പാണ് ഉയിർ പ്പ്. നിരാശയുടെ കടലുകൾക്ക് അപ്പുറം തെളിഞ്ഞുകാണുന്ന പ്രതീക്ഷയുടെ മഴവില്ലാണ് ഉയിർപ്പ്. സങ്കടപ്പെടാതെയും നിരാശപ്പെടാതെയും ആത്മഭാരം ചുമക്കാതെയും കടന്നുപോകാൻ മാത്രം അത്ര എളുപ്പവും സുഖകരവുമാണ് ഈ ജീവിതമെന്ന്...

പൂമ്പാറ്റയും പൂന്തോട്ടവും

പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ പലപ്പോഴും പിടുത്തം തരാതെ രക്ഷപ്പെടുകയാണ് പതിവ്. പക്ഷേ ഒരു പൂവോ പൂന്തോട്ടമോ കാണുകയാണെങ്കിൽ  പൂമ്പാറ്റകൾ അതിൽ ആകർഷിതരായി മാറും. അപ്പോൾ...

നല്ല തുടക്കമാകട്ടെ…

ജൂൺ, മഴ, സ്‌കൂൾ...  അതെ ഏതൊരാളുടെയും മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തയും ഇങ്ങനെ തന്നെയാണ്.മഴ നനഞ്ഞ് സ്‌കൂളിലേക്ക് പോയിരുന്ന പഴയൊരു കുട്ടിക്കാലം ഇത് വായിക്കുമ്പോൾ മുതിർന്നവരിൽ ചിലരുടെ ഓർമ്മയിലേക്ക് കടന്നുവരുന്നുമുണ്ടാവും. പുസ്തകങ്ങൾ പോലും...

തിരുത്താൻ തയ്യാറാകാം

കോവിഡിനെ തുടർന്നുണ്ടായ നീണ്ട അവധിക്ക് ശേഷം സ്‌കൂളിലെത്തിയ കുട്ടികളോട് നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങളിൽ പെടുത്തി അധ്യാപിക പറഞ്ഞ ഒരു കാര്യം തന്നെ ഞെട്ടിച്ചുവെന്ന് ആ രണ്ടാം ക്ലാസുകാരൻ പറയുകയുണ്ടായി. 'നിങ്ങൾ ഒന്നും ഷെയർ...

മറക്കാം എല്ലാം മറക്കാം

കഴിഞ്ഞുപോയ വർഷത്തെക്കുറിച്ച് എന്താണ് അഭിപ്രായം? 'ഓ ഇതുപോലൊരു വർഷം. അടുപ്പിച്ചടുപ്പിച്ച് രണ്ട് ലോക്ക് ഡൗൺ. മനുഷ്യന്റെ സകല എടപാടും തീർന്നു' ഇങ്ങനെയാവും ഭൂരിപക്ഷത്തിന്റെയും മറുപടി. കോവിഡും ലോക്ക്ഡൗണും നമ്മെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ട്. സാമ്പത്തികനഷ്ടം,...
error: Content is protected !!