പൂമ്പാറ്റകളെ ശ്രദ്ധിച്ചിട്ടില്ലേ.. എത്ര ശ്രദ്ധയോടെ നാം അവറ്റകളെ പിടിക്കാൻ ശ്രമിച്ചാലും അവ പലപ്പോഴും പിടുത്തം തരാതെ രക്ഷപ്പെടുകയാണ് പതിവ്. പക്ഷേ ഒരു പൂവോ പൂന്തോട്ടമോ കാണുകയാണെങ്കിൽ പൂമ്പാറ്റകൾ അതിൽ ആകർഷിതരായി മാറും. അപ്പോൾ...
അടുത്തയിടെ ശ്രദ്ധേയമായ 'ലവ് ടുഡേ' എന്ന തമിഴ് സിനിമയിൽ ചിന്തനീയമായ ഒരു രംഗമുണ്ട്. ഒരു കൊച്ചുകുട്ടി മാമ്പഴം കഴിച്ചതിന് ശേഷം അണ്ടി കുഴിച്ചിടുന്നു. അടുത്ത ദിവസം മുതൽ അത് മുളച്ചുതുടങ്ങിയോ എന്നറിയാൻ അവൻ...
'നിങ്ങൾ ദു:ഖം അനുഭവിക്കുന്നുണ്ടോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് കഴിഞ്ഞകാലത്തിലാണ്. നിങ്ങൾ വളരെ ഉത്കണ്ഠാകുലരാണോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് ഭൂതകാലത്തിലാണ്. നിങ്ങൾ സമാധാനം അനുഭവിക്കുന്നുണ്ടോ, എങ്കിൽ നിങ്ങൾ ജീവിക്കുന്നത് വർത്തമാനത്തിലാണ്.'
എവിടെയോ വായിച്ച, ആരുടെയോ ഉദ്ധരണിയാണ്...
ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം എത്ര വിരസമായിപ്പോകും! മാവു പുളിക്കണമെങ്കിൽ യീസ്റ്റ് വേണം. കറിക്കു രുചി കൂടണമെങ്കിൽ ഉപ്പു ചേർക്കണം. അരി വേവുമ്പോഴാണ് ഭക്ഷ്യയോഗ്യമാകുന്നത്. ഇതുപോലെയാണ്...
തുല്യരായ രണ്ടുവ്യക്തികൾ തമ്മിൽ കൊമ്പുകോർക്കുന്നത് അത്ര സാധാരണമല്ല. കീഴടക്കാൻ എളുപ്പം ദുർബലരായ വ്യക്തികളെയാണ് എന്ന തിരിച്ചറിവുകൊണ്ട് ഏറ്റുമുട്ടലുകൾ പലപ്പോഴും നടക്കുന്നത് അത്തരക്കാരോടായിരിക്കും. വ്യക്തികൾ മുതൽ രാജ്യങ്ങൾ വരെയുള്ള പോരാട്ടങ്ങളിൽ പൊതുവെ കണ്ടുവരുന്നത് അതാണ്....
കാലം മാറുന്നത് അനുസരിച്ച് അവധിക്കാലങ്ങളോടുള്ള മനോഭാവത്തിലും മാറ്റം ഉണ്ടാവുമോ? ഉണ്ടാവും. കാരണം പഴയ തലമുറയും പുതിയ തലമുറയും അവധിക്കാലത്തെ ഒരേ പോലെയല്ല കാണുന്നത്. ഒരു തലമുറ മുമ്പുവരെയുള്ള അവധിക്കാലം കളിച്ചുനടക്കാൻ മാത്രമുളളതായിരുന്നു. മാവിലെറിഞ്ഞും ...
എത്ര ഉന്നതനുമായിരുന്നുകൊള്ളട്ടെ ഒരാളെ പുറകോട്ടുവലിക്കുന്ന ഏറ്റവും ശക്തമായ വികാരമാണ് ഭയം. ഫോബിയ പോലെയുള്ള ഭയങ്ങളെ ഒഴിവാക്കിയാൽ തന്നെ ഏറിയും കുറഞ്ഞും ഓരോ മനുഷ്യരും ഭയത്തിന്റെ പലപല തടവറകളിലാണ്.
അധികാരം നഷ്ടമാകുമോയെന്ന് ഭയക്കുന്നവരുണ്ട്. സൽപ്പേര് നഷ്ടമാകുമോയെന്ന്...
ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു ഒരു കാക്ക. കുയിലുമായി താരതമ്യം നടത്തിയാണ് കാക്ക വിഷമിച്ചതെല്ലാം. തന്റെ സങ്കടം കുയിലിനോട് പങ്കുവച്ചപ്പോൾ അതേ സങ്കടം കുയിലിനുമുണ്ടായിരുന്നു. തത്തമ്മയുടെ...
സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞ മാസങ്ങളാണ് കടന്നുപോയിരിക്കുന്നത്. ഇതുപോലൊരു അസ്വാതന്ത്ര്യം ഇതിനു മുമ്പ് ഒരിക്കൽ പോലും നാം അറിഞ്ഞിട്ടുണ്ടായിരുന്നില്ല. കൂടിച്ചേരലുകളില്ലാതെ, പുറത്തേയ്ക്ക് ധൈര്യമായി ഇറങ്ങാൻ കഴിയാതെ, മാസ്‌ക്കുകളും സാനിറ്റൈസറുകളും സാമൂഹിക അകലങ്ങളുമായി നാം നമ്മോട് തന്നെ...
ഒരു കാലത്ത് ആത്മസ്നേഹിതരായിരുന്നു അവർ. പരസ്പരം പങ്കുവയ്ക്കാത്ത ഹൃദയരഹസ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. കണ്ടുമുട്ടാത്ത ദിവസങ്ങളും കുറവ്. പക്ഷേ അതിനിടയിൽ എപ്പോഴോ അവർക്കിടയിൽ അസ്വസ്ഥതയുടെ പുകപടലങ്ങൾ ഉയർന്നു. പതുക്കെ പതുക്കെ അവർ തമ്മിൽ മാനസികമായി അകന്നു.
തുടങ്ങിവച്ച പല...
മാർക്ക് എന്ന വാക്കിനെ രണ്ടു രീതിയിൽ വിശദീകരിക്കാമെന്ന് തോന്നുന്നു. ഒന്ന് അതൊരു അടയാളപ്പെടുത്തലാണ്. മാർക്ക് ചെയ്യുക എന്ന് പറയാറില്ലേ? മറ്റൊന്ന് ഒരാൾക്ക് നാം മാർക്ക് നല്കുകയാണ്. പരീക്ഷകളിലും മത്സരങ്ങളിലുമെല്ലാം സംഭവിക്കുന്നത് ഇതാണ്. ഒരാളെ...
സ്വച്ഛമായി ഒഴുകുന്ന ഒരു പുഴ. തീരത്ത് നിന്ന് ആരോ അതിലേക്ക് വലിച്ചെറിയുന്ന ചെറിയൊരു കല്ല്. ഇത്തിരിനേരത്തേക്കെങ്കിലും പുഴയുടെ നിർഗ്ഗളതയെ ഭഞ്ജിക്കാൻ ആ കല്ലിന് വളരെ എളുപ്പം കഴിയുന്നു. വലുപ്പമല്ല പുഴയുടെ സ്വസ്ഥത നഷ്ടപ്പെടുവാൻ...