ഈ അവധിക്കാലം വ്യത്യസ്തമാക്കാം

Date:

കാലം മാറുന്നത് അനുസരിച്ച് അവധിക്കാലങ്ങളോടുള്ള മനോഭാവത്തിലും മാറ്റം ഉണ്ടാവുമോ?  ഉണ്ടാവും. കാരണം  പഴയ തലമുറയും പുതിയ തലമുറയും അവധിക്കാലത്തെ ഒരേ പോലെയല്ല കാണുന്നത്. ഒരു തലമുറ മുമ്പുവരെയുള്ള അവധിക്കാലം കളിച്ചുനടക്കാൻ മാത്രമുളളതായിരുന്നു. മാവിലെറിഞ്ഞും  ആടുമാടുകളെ തീറ്റിയും അതിനിടയിൽ ഒളിച്ചേ കണ്ടേൻ കളിച്ചും വറ്റിവരണ്ട പുഴയിൽ ചെറിയ ജലാശയങ്ങൾ കുഴിച്ചും പാഠപുസ്തകങ്ങളോട് അമ്പേ സുല്ലിട്ട് കളിയും വിനോദവുമായി മാത്രം നടന്നിരുന്നതായിരുന്നു ആ കാലം. പക്ഷേ പിന്നീട് വന്ന തലമുറ കളികളോട് വിട പറഞ്ഞ് പാഠ്യേതര വിഭാഗങ്ങളിൽ മാറ്റുരയ്ക്കാനുള്ള സമയമായി അവധിക്കാലത്തെ കണ്ടെത്തി. നമുക്ക് രണ്ടും വേണം,കളിയും വേണം കാര്യവും വേണം.

കളിച്ചു നടക്കാനോ പഠിക്കാനോ  മാത്രമാകാതെ അവധിക്കാലത്തെ വ്യത്യസ്തമായ രീതിയിൽ സമീപിക്കാൻ മാതാപിതാക്കൾക്കും കുട്ടികൾക്കും കഴിയണം. പല കുട്ടികളും അവധിക്കാലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ടിവിയുടെയോ കമ്പ്യൂട്ടർ- മൊബൈൽ ഗെയിമുകളുടെ മുമ്പിലോ ആയിരിക്കും. പഠിക്കാനൊന്നുമില്ലല്ലോ എന്ന് വിചാരിച്ച് മാതാപിതാക്കളും കണ്ണടയ്ക്കും. പക്ഷേ അത് ശരിയായ രീതിയല്ല. 

ഫ്‌ളാറ്റുകളുടെ അടച്ചിട്ട ലോകങ്ങളിൽ നിന്ന് പ്രകൃതിയെ അടുത്തറിയാനും  നിരീക്ഷിക്കാനും ഈ അവധിക്കാലം കുട്ടികൾ പ്രയോജനപ്പെടുത്തണം.  പ്രകൃതിയുമായി സമ്പർക്കം പുലർത്തുന്ന കുട്ടികളുടെ മാനസികവും ബൗദ്ധികവും ആത്മീയവുമായ വിവിധ മേഖലകൾ മെച്ചപ്പെട്ടു കാണുന്നതായി ചില പഠനങ്ങൾ വ്യക്തമാക്കിയിട്ടുമുണ്ട്. മാർക്കുകൾക്ക് വേണ്ടിയല്ലാതെ ജീവിതത്തെ കുറെക്കൂടി സൗന്ദര്യാത്മകമായും മറ്റുള്ളവർക്ക്  സഹായകരമായും മാറത്തക്കരീതിയിൽ അവധിക്കാലത്തെ സമീപിക്കണം. ജീവിതത്തിൽ അത് നടപ്പിലാക്കുകയും വേണം.അവധിക്കാലത്തെ എങ്ങനെയെല്ലാം വ്യത്യസ്തമായും പ്രയോജനപ്രദമായും ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ആലോചനയിൽ നിന്നാണ് ഈ മാസത്തെ ഒപ്പം അണിയിച്ചൊരുക്കിയിരിക്കുന്നത്.  വരും താളുകളിൽ നിങ്ങൾക്ക് അവ കണ്ടുമുട്ടാം.

നല്ലൊരു അവധിക്കാലം കുട്ടികൾക്കും മാതാപിതാക്കൾക്കും ആശംസിച്ചുകൊണ്ട്

സ്നേഹപൂർവ്വം
വിനായക് നിർമ്മൽ
എഡിറ്റർ ഇൻ ചാർജ്


More like this
Related

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം...

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ...

വിജയിയും അംഗീകാരവും

ഇന്ന് നമ്മൾ ആരാധിക്കുന്ന പല പ്രശസ്ത വ്യക്തികളുടെയും തുടക്കം എങ്ങനെയുള്ളതായിരുന്നുവെന്ന് എപ്പോഴെങ്കിലും...

ഭാവി

ഭാവിയെന്നു കേൾക്കുമ്പോൾ സംഭവിക്കാനിരിക്കുന്നതും നാളെയെന്നുമുള്ള അർഥമായിരിക്കും എല്ലാവരുടെയും മനസിലുള്ളത്.  വരാനിരിക്കുന്നവയല്ല നമ്മൾ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു...

ടാ..റ്റാ 

ഒരു ഇതിഹാസമാണ് കഴിഞ്ഞമാസം വിടവാങ്ങിയത്. രത്തൻ ടാറ്റ.  അരങ്ങൊഴിഞ്ഞപ്പോഴാണ് എന്തുമാത്രം വലിയവനായിരുന്നു...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും...

നഷ്ടം

നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം,...

ദുഃഖത്തിന്റെ കാരണം

ഒരു കഥ ചുരുക്കിപ്പറയാം തന്റെ നിറം കറുത്തുപോയതോർത്തും സ്വരം പരുഷമായതോർത്തും വിഷമിച്ചുനടക്കുകയായിരുന്നു...

ഇതൊക്കെയും ചേർന്നതാണ് ജീവിതം

കഴിഞ്ഞ ദിവസം ഒരു വന്ദ്യവൈദികനുമായി കണ്ടുമുട്ടിയിരുന്നു. ഞാൻ അദ്ദേഹത്തിന്റെ കീഴിൽ ജോലിയുടെ...

A+

ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാം കൂടുതലായി ആഘോഷിച്ചത് ചില വിജയവാർത്തകളായിരുന്നു. പ്രത്യേകിച്ച് പത്താം...

നീ നിന്നെ അറിയുന്നുവോ? 

അവനവനിലുള്ള വിശ്വാസമാണ് അറിവ്.  പാഠപുസ്തകങ്ങൾക്കപ്പുറമുള്ള അറിവാണത്. ഒരാൾ എത്രത്തോളം സ്വയം തിരിച്ചറിയുന്നുവോ...
error: Content is protected !!