മരിക്കാൻ പല കാരണങ്ങളുമുണ്ട്. അത്തരം കാരണങ്ങളിൽ പത്താമത് നില്ക്കുന്ന കാരണം ആത്മഹത്യയാണ്, ലോകമെങ്ങുമുള്ള മരണങ്ങളുടെ കണക്കെടുപ്പിലാണ് ആത്മഹത്യ പത്താമത്തെ കാരണമായിരിക്കുന്നത്. എട്ടുമുതൽ പത്തുലക്ഷം വരെ ആളുകൾ വർഷം തോറും ആത്മഹത്യ ചെയ്യുന്നതായിട്ടാണ് കണക്ക്....
നിക്കോളാസ് കസൻദിസാക്കസ് അസീസിയിലെ ഫ്രാൻസിസിനെ കുറിച്ചുള്ള എഴുതിയ 'ദൈവത്തിന്റെ നിസ്വൻ' (God's Pau- per) എന്ന പുസ്തകത്തിൽ വളരെ ഹൃദയസ്പർശിയായ രംഗമുണ്ട്. ലൗകിക സുഖങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സന്യാസത്തിന്റെ ജീവിതരീതി തിരഞ്ഞെടുത്ത പുണ്യവാളനെ കാണാൻ...
വർഷങ്ങൾക്ക് മുമ്പാണ്,സിനിമയിൽ അഭിനയിക്കാൻ കൊതിച്ചുനടക്കുകയാണ് ആ ചെറുപ്പക്കാരൻ. പൂനെ ഫിലിംഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയതിന്റെ സർട്ടിഫിക്കറ്റുമുണ്ട്. പക്ഷേ അയാളെ ആരും അടുപ്പിക്കുന്നില്ല. കാരണം പൊക്കം കുറവ്, നിറവുമില്ല, നായകന് സിനിമ ആവശ്യപ്പെടുന്നവിധത്തിലുള്ള മുഖ സൗന്ദര്യവുമില്ല....
പല മാതാപിതാക്കളും മക്കളെക്കുറിച്ച് പറയുന്ന സ്ഥിരം പരാതിയാണ് മക്കൾക്ക് അനുസരണയില്ല. അനുസരണയില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിക്കുമ്പോൾ അവർ പറയുന്നത് ചില കാര്യങ്ങൾ ചെയ്യാൻ പറയുമ്പോൾ അവർ അത് അനുസരിക്കുന്നില്ല, അല്ലെങ്കിൽ അതിനെ...
മറ്റുള്ളവരോട് ക്ഷമിക്കുന്നതിനെക്കുറിച്ചാണ് നമ്മുടെ പ്രബോധനങ്ങളേറെയും. നമ്മോട് തെറ്റു ചെയ്തവരോട് ക്ഷമിക്കുക. അതാണ് ഒട്ടുമിക്ക ആത്മീയപാഠങ്ങളും. എന്നാൽ നമ്മോട് തന്നെ നാം ക്ഷമിക്കേണ്ടതിനെക്കുറിച്ച് അത്രയധികം ഓർമ്മപ്പെടുത്തലുകളൊന്നുമില്ല.
എല്ലാ ക്ഷമകൾക്കും സൗഖ്യത്തിന്റെ ഒരുതലമുണ്ട്. മറ്റുള്ളവരോട് ക്ഷമിക്കുമ്പോൾ അവർക്കല്ല...
ഒക്ടോബർ 1
ലോക വൃദ്ധദിനം
സ്വഭാവികമായ ആയുർദൈർഘ്യത്തിൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ അവസാനഘട്ടമാണ് വാർദ്ധക്യം. ബാല്യകൗമാരയൗവനങ്ങളിലൂടെ കടന്നുവന്ന് ജീവിതം എത്തിച്ചേരുന്ന ഒരു അന്തിമ വിശ്രമസ്ഥലമാണ് അത്. അവിടെ നിന്ന് ഒരു തിരിച്ചുപോക്കില്ല. പാശ്ചാത്യരാജ്യങ്ങളിൽ ഭൂരിപക്ഷവും...
മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടുള്ള ഒരുജീവിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവില്ല. എല്ലാ കാര്യങ്ങളും മൊബൈൽ കേന്ദ്രീകൃതമാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും കൈകളിൽ മൊബൈലുണ്ട്, പ്രായഭേദമെന്യേ. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ മൊബൈൽ കണ്ടാണ് വളർന്നുവരുന്നത്. അവർക്ക് സ്വാഭാവികമായും മൊബൈലിനോട് അടുപ്പമോ...
ദയ, അനുകമ്പ, സന്തോഷം,സമചിത്തത.. എങ്ങനെയാണ് സ്‌നേഹിക്കപ്പെടേണ്ടത് എന്നതിനു ള്ള ഏറ്റവും ഹ്രസ്വമായ ഉത്തരമാണ് ഇത്. അതായത് നിങ്ങളുടെ സ്‌നേഹത്തിൽ ദയയുണ്ടായിരിക്കണം, അനുകമ്പയുണ്ടായിരിക്കണം, സമചിത്തതയുണ്ടായിരിക്കണം. സന്തോഷമുണ്ടായിരിക്കണം. സ്‌നേഹിക്കുക എന്ന് പറയുമ്പോൾ അതൊരു എളുപ്പമാർഗ്ഗമാണെന്ന് കരുതരുത്....
ആത്മവിശ്വാസത്തിന്റെ തോത് പലരിലും വ്യത്യസ്തമായിരിക്കാം. എങ്കിലും ചിലരിൽ ഇത് അപകടകരമായ വിധത്തിൽ കുറഞ്ഞിട്ടുണ്ടാകും. മറ്റുളളവരെ അഭിമുഖീകരിക്കാനോ അവരോട് സംസാരിക്കാൻ പോലുമോ കഴിയാത്തവിധത്തിൽ പിന്മാറുന്നവരാണ് ഇക്കൂട്ടർ.
ജീവിതത്തിന്റെ അർത്ഥം ഇത്തരക്കാർക്ക് പിടികിട്ടുന്നില്ല. അർത്ഥശൂന്യമായ വിധത്തിലാണ് ജീവിതത്തെ...
സമൂഹമാധ്യമത്തിൽ കൈമാറിക്കിട്ടിയ ഒരു കഥ പറഞ്ഞു കൊണ്ട് തുടങ്ങാം.ഒരു ഗ്രാമത്തിൽ പ്രായമേറിയ ഒരു മുത്തശ്ശി താമസിച്ചിരുന്നു. എന്നും വൈകുന്നേരം രണ്ടു കുടങ്ങളിലായി മുത്തശ്ശി കുളത്തിൽ നിന്നും വെള്ളം ശേഖരിച്ച് വീട്ടിലേക്ക് യാത്രയാകും.
പക്ഷേ രണ്ട്...
ജർമ്മൻ തത്വചിന്തകനായ ഫ്രാൻസ് കാഫ്കയുടെ പ്രസിദ്ധമായ ചെറുകഥയാണ് 'മെറ്റഫോർസിസ്'. ഗ്രിഗർ സാംസ എന്നു പേരായ മധ്യവയസ്‌ക്കൻ ഒരു സെയിൽസ് മാൻ ആണ്. കുടുംബം പുലർത്താനായി അദ്ദേഹം വളരെ അധ്വാനിക്കുന്നു.
കുടുംബത്തിലെ ഏക വരുമാനമാർഗവും അദ്ദേഹ...