എം .ടി വാസുദേവൻ നായരുടെ കഥയിൽ നിന്ന്: ''എന്താ ജോലി?''ട്രെയിൻ യാത്രക്കിടയിൽ അതുവരെ കൂടെയുണ്ടായിരുന്ന പണക്കാരനെപോലെ തോന്നിക്കുന്ന സഹയാത്രികന്റെ ചോദ്യത്തിലേക്കാണ് കഥാനായകൻ തന്റെ ഓർമ്മകളിൽ നിന്നുമുണരുന്നത്. ''എന്താ?''''അല്ല, എന്താ ജോലി? What do you do...
കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ വരുമ്പോൾ പെട്ടെന്നൊരു നിമിഷത്തിൽ സ്വന്തം ജീവിതം എറിഞ്ഞുടയ്ക്കാൻ വരെ തോന്നിപ്പോകും. ഇത്തരത്തിൽ കുറ്റബോധത്തിൽ നീറുന്ന രണ്ടുജീവിതങ്ങളുടെ കഥയാണ് രോഹിത് എം.ജി....
മറ്റുള്ളവരുടെ പരിഗണനയും ബഹുമാനവും സ്നേഹാദരവുകളും ഏറ്റുവാങ്ങാനാണ് എല്ലാവരും കാത്തുനില്ക്കുന്നത്. പക്ഷേ എപ്പോഴും നാം ആഗ്രഹിക്കുന്നതുപോലെയോ അർഹിക്കുന്നതുപോലെയോ അവ കിട്ടിയിരിക്കണമെന്നില്ല. ഒരുപക്ഷേ നമുക്ക് അതിനുളള അർഹത ഇല്ലാത്തതുമാവാം കാരണം. അതെന്തായാലും മറ്റുള്ളവരുടെ ബഹുമാനവും സ്നേഹവും...
വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ്. രക്തബന്ധത്തെക്കാൾ അടുപ്പമുള്ള ഒരു ഹൃദയബന്ധത്തിന്റെ ഉടമയെ കാണാൻ വേണ്ടിയുള്ള യാത്രയിലായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് ബസിൽ വച്ച് ഒരു സുഹൃത്തിനെ കണ്ടത്. ഒരേ സ്ഥലത്തേക്കായിരുന്നു ഇരുവരുടെയും യാത്രയെന്നതുകൊണ്ടും ഒരേ സ്റ്റോപ്പിലാണ്...
ഊട്ടിയിലേക്കായിരുന്നു യാത്ര. കോയമ്പത്തൂരെത്തിയപ്പോഴേക്കും വണ്ടിക്കകത്ത് നല്ല ചൂടനുഭവപ്പെട്ടു. എ സിയിട്ടിട്ടും ശരിക്കും തണുപ്പ് കിട്ടുന്നില്ല. അതോടെ, അവിടെയുള്ള ഒരു എ സി സർവീസ് സെന്ററിൽ കാർ കാണിച്ചു. അവർ അതിന്റെ ഫിൽറ്റർ അഴിച്ചു....
പെട്ടെന്നൊരു സുപ്രഭാതത്തിലാണ് അ യാൾ തികഞ്ഞ മദ്യപാനിയായി മാറിയത്. അയാളെ അടുത്തറിയാവുന്ന എല്ലാവർക്കും അത്തരമൊരു പരിണാമം അവിശ്വസനീയമായിരുന്നു. കാരണം മാതൃകാപരമായ കുടുംബജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു അയാൾ. സ്നേഹസമ്പന്നനായ ഭർത്താവും അച്ഛനും. മൂല്യാധിഷ്ഠിതമായ ജീവിതം...
ആത്മീയകാര്യങ്ങളിൽ വ്യാപൃതയും പരോപകാരിയും സേവനസന്നദ്ധയുമാണ് അന്നാമ്മചേടത്തി. പെട്ടെന്നൊരു ദിവസം മുതൽ ആൾക്ക് വല്ലാത്ത ശുണ്ഠി, ദേഷ്യം, മറ്റുള്ളവരെ ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള അസഭ്യഭാഷണം, മക്കളോടും മരുമക്കളോടും പൊട്ടിത്തെറി, മരുമകൾ ഭക്ഷണം തരുന്നില്ലെന്ന് ബന്ധുക്കളോട് പരാതിപറയുന്നു....
സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് എന്തുമാത്രം അറിവുള്ളവരാണ് ഓരോരുത്തരും? ജീവിതം വിജയപ്രദവും ആനന്ദകരവുമായിത്തീർക്കുന്ന പല ഘടകങ്ങളിലൊന്ന് സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള മനസ്സിലാക്കലാണ്. തന്നെക്കുറിച്ച് തന്നെ ഓരോരുത്തർക്കും ആത്മാഭിമാനമുണ്ടായിരിക്കണം. മറ്റുള്ളവർ നമ്മെക്കുറിച്ച് പലതും പറഞ്ഞേക്കാം. അതെല്ലാം ചിലപ്പോഴെങ്കിലും നിഷേധാത്മകമായ കാര്യങ്ങളുമായിരിക്കാം....
ആരെയെങ്കിലുമൊക്കെ കാത്തിരിക്കാത്തവരായി ആ രെങ്കിലുമുണ്ടാവുമോ? ഓരോ കാത്തിരിപ്പും തീവ്രമായ അനുഭവമാകുന്നത് ആരെയാണ്, എന്തിനെയാണ്, എന്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഓരോരുത്തരുടെയും കാത്തിരിപ്പുകൾ വ്യത്യസ്തമാകുന്നതും അതുകൊണ്ടാണ്. കാത്തിരിപ്പിന്റെ വേദനകളിലൂടെ കടന്നുപോകുന്ന ഒരാളുടെ ഹൃദയവ്യഥകൾ...
വരാപ്പുഴ അതിരൂപതാധ്യക്ഷനായിരുന്ന ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ സിസ്റ്റർ സുജാത എസ് ഡി യെക്കുറിച്ച് ഒരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്. ഷീ ഈസ് ഡിഫറന്റ്. അന്ന് ആർച്ച് ബിഷപ് ഡോ. കല്ലറയ്ക്കൽ പറഞ്ഞത് സിസ്റ്റർസുജാതയുടെ ജീവിതത്തെ...
ഒടിയന്‍ കണ്ടിറങ്ങിയപ്പോള്‍ അറിയാതെ ചുണ്ടില്‍ വന്ന പാട്ടാണ് ഇത്. എന്തൊക്കെയായിരുന്നു ആശകളും അമിതപ്രതീക്ഷകളും. ശരിയായിരുന്നു മലയാള സിനിമയില്‍ ഒരു കഥാപാത്രമായി ഇന്നേവരെ ഒടിയന്‍ എന്ന പുരാവൃത്തം പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആ സബ്ജക്ട് പുതുമയുള്ളതായിരുന്നു....
മനുഷ്യന്റെ പ്രവൃത്തികളെയും ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത അയാളിലുള്ള മൂല്യബോധമാണ്. എല്ലാ മനുഷ്യർക്കും മൂല്യബോധം ഉണ്ടായിരിക്കണം. എന്നാൽ നേതാക്കന്മാർക്ക് മൂല്യബോധം മറ്റെല്ലാവരെയുംക്കാൾ കൂടുതലുണ്ടായിരിക്കണം.
കാരണം മൂല്യബോധമില്ലാത്ത ഒരാളാണ് നേതൃത്വത്തിൽ വരുന്നതെങ്കിൽ അയാളുടെ മൂല്യമില്ലായ്മ ആ പ്രസ്ഥാനത്തെയും...