വിവാദങ്ങളുടെ പേരിലാണ് നാദിർഷാ- ജയസൂര്യ ടീമിന്റെ ഈശോ എന്ന സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തെ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം പല ഭാഗത്തുനിന്നുമുണ്ടായിരുന്നു. വെറും പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നു...
'ഓ അവനൊരു അന്തർമുഖനാണ്...' ചിലരെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം അങ്ങനെയാണ്. ആ പ്രതികരണത്തിൽ തന്നെ അന്തർമുഖനായിരിക്കുക എന്നത് ഒരു കുറവാണെന്നും തെറ്റാണെന്നുമുള്ള ധ്വനിയുണ്ട്. പൊതുസമൂഹവുമായി യാതൊരുബന്ധവുമില്ലാത്ത, തൻകാര്യം മാത്രം നോക്കിനടക്കുന്ന ഒതുങ്ങിക്കൂടി ജീവിക്കുന്നവർ. പ്രത്യേകമായി...
''സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടുക. തിരിച്ചുവന്നാൽ അത് നിങ്ങളുടേതാണ് അല്ലെങ്കിൽ അത് വേറെ ആരുടെയോ ആണ്''- മാധവിക്കുട്ടി
സ്വാതന്ത്ര്യത്തെക്കുറിച്ച് ഒന്നും പറയാതെതന്നെ നമുക്കറിയാം. ഇത് മനുഷ്യമനസ്സിൽ അത്രമാത്രം പതിഞ്ഞുപോയ ഒരു സത്യമാണ്. എവിടെയെല്ലാം മനുഷ്യൻ...
സംഗീതം മാനസികാരോഗ്യത്തിന് ഉത്തമപ്രതിവിധിയാണെന്ന് ് തെളിയിക്കപ്പെട്ടിട്ടുള്ള സംഗതിയാണ്. ഇപ്പോഴിതാ സംഗീതം മറവിരോഗികള്‍ക്കും ഏറെ ഗുണം ചെയ്യുന്നുവെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ജെറിയാട്രിക്‌സ് ആന്റ് ജെറോന്റോളജി ജേര്‍ണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മറവിരോഗവുമായി പോരാടിക്കൊണ്ടിരുന്ന 51...
ഒടിയന്‍ കണ്ടിറങ്ങിയപ്പോള്‍ അറിയാതെ ചുണ്ടില്‍ വന്ന പാട്ടാണ് ഇത്. എന്തൊക്കെയായിരുന്നു ആശകളും അമിതപ്രതീക്ഷകളും. ശരിയായിരുന്നു മലയാള സിനിമയില്‍ ഒരു കഥാപാത്രമായി ഇന്നേവരെ ഒടിയന്‍ എന്ന പുരാവൃത്തം പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആ സബ്ജക്ട് പുതുമയുള്ളതായിരുന്നു....
ഇത് ഒരു ചലച്ചിത്രാസ്വാദനമല്ല, മറിച്ച് മുറിവേറ്റ ജീവിതങ്ങളുടെ വക്കില്‍ നിന്ന് ചോര പൊടിയുന്നതുകാണുമ്പോഴുണ്ടാകുന്ന നടുക്കവും വേദനയും ഉണര്‍ത്തിയപ്പോഴുണ്ടായ പ്രതികരണം മാത്രമാണ്. നമ്മള്‍ കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യാതെ പോകുന്ന എത്രയോ ജീവിതങ്ങളാണ് ചുറ്റുപാടുകളിലുള്ളത്...
സമൂഹമാധ്യമത്തിൽ കൈമാറിക്കിട്ടിയ ഒരു കഥ പറഞ്ഞു കൊണ്ട് തുടങ്ങാം.ഒരു ഗ്രാമത്തിൽ പ്രായമേറിയ ഒരു മുത്തശ്ശി താമസിച്ചിരുന്നു. എന്നും വൈകുന്നേരം രണ്ടു കുടങ്ങളിലായി മുത്തശ്ശി കുളത്തിൽ നിന്നും വെള്ളം ശേഖരിച്ച് വീട്ടിലേക്ക് യാത്രയാകും.
പക്ഷേ രണ്ട്...
കാലം മാറുന്നതിന് അനുസരിച്ച് പ്രേതങ്ങളും രൂപവുംഭാവവും മാറുമോ? രഞ്ജിത് ശങ്കറിന്റെ പ്രേതം സിനിമയില്‍ പരമ്പരാഗതമായി പ്രേതങ്ങള്‍ സ്വീകരിച്ചുപോന്നിരുന്ന ഡ്രസ് പാറ്റേണ്‍ ഉപേക്ഷിച്ചത് അതിന്റെ ചെറിയൊരു തുടക്കമായിരുന്നുവെന്ന് വേണം കരുതാന്‍. അതുപോലെ പ്രേതങ്ങള്‍ രക്തദാഹികളും...
കാർഷികമേഖലയുമായി ബന്ധപ്പെട്ട ഒന്നാണ് അത്. പറിച്ചുനടീൽ. പക്ഷേ വിശാലമായ അർത്ഥത്തിൽ പറിച്ചുനടീൽ എല്ലായിടത്തുമുണ്ട്. എല്ലാവരുടെയുംജീവിതത്തിലും. അല്ലെങ്കിൽ ഒന്നാലോചിച്ചുനോക്കൂ. ജീവിതത്തിൽ ഒരിക്കലെങ്കിലും പറിച്ചുനടാത്തവരായി ആരെങ്കിലുമുണ്ടാവുമോ? പ്രത്യേകിച്ച് സ്ത്രീകൾ? ഒരു നിശ്ചിതപ്രായത്തിന്ശേഷം സ്ത്രീകളുടെ ജീവിതം ചില...
ഒപ്പം ടീം അവതരിപ്പിക്കുന്ന അതിജീവനത്തിന്റെ ഗാനം
കോവിഡ്. ലോകം മുഴുവൻ ഇതുപോലെ നടുങ്ങിത്തരിച്ചതും നിസ്സഹായമായതുമായ ഒരു ചരിത്രം ഇതിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഇനിയെന്തു ചെയ്യണമെന്നും ഇനിയെങ്ങനെ മുന്നോട്ടുപോകുമെന്നും അറിയാതെ മനുഷ്യവംശത്തെ മുഴുവൻ നിശ്ചലമാക്കാൻ കോവിഡ്...
'സപ്തസ്വരങ്ങളുണർന്നൂ..രാഗലയങ്ങൾ വിടർന്നൂ'.... വേദിയിൽ കല്യാണിരാഗത്തിന്റെ ആരോഹണവരോഹണത്തിലൂടെ ഒരു മധുരസ്വരം അനർഗ്ഗളം ഒഴുകി പരന്നു..സ്വരങ്ങളും ജതികളും ഗാനസാഹിത്യവും ശ്രുതിശുദ്ധമായി സദസ്സിലേയ്ക്ക് പ്രവഹിച്ചു. അതെ, കേരളം കണ്ട മികച്ച സംഗീതമത്സരത്തിന്റെ ഫൈനലിൽ 'സീതാലക്ഷ്മി' എന്ന പതിമൂന്നുകാരി...
കുന്നിൻചെരിവിൽ നിറ പൗർണ്ണമി പോലെ ഉദിച്ചു നിന്ന അസാധാരണമായ ഒരു നക്ഷത്രം കണ്ട് കുഞ്ഞുലാഡിയസ് ഭയചകിതനായി. അവന് പത്തുവയസാകുന്നതേ ഉണ്ടായിരുന്നുള്ളൂ. ചേട്ടന്മാരുടെയിടയിലേക്ക് അവനപ്പോൾ ചുരുണ്ടുകൂടി. പിന്നെ, മാലാഖമാർ പ്രത്യക്ഷപ്പെട്ടപ്പോൾ ലാഡിയസ് ഒരു പാറയ്ക്ക്...