ഈശോ

Date:

വിവാദങ്ങളുടെ പേരിലാണ് നാദിർഷാ- ജയസൂര്യ ടീമിന്റെ ഈശോ എന്ന സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തെ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം പല ഭാഗത്തുനിന്നുമുണ്ടായിരുന്നു. വെറും പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നു ഇതെല്ലാം എന്ന ചിന്ത മാത്രമാണ് ഭൂരിപക്ഷം പ്രേക്ഷകർക്കും ഈശോ സിനിമ കണ്ടുതീർന്നപ്പോൾ ഉണ്ടായത്. ഒരൊറ്റ രാത്രിയിൽ പറഞ്ഞുതീരുന്ന കഥ. ചുരുക്കം ചില കഥാപാത്രങ്ങൾ. പറഞ്ഞുപഴകിയ പ്രതികാരം എന്ന വിഷയവും രക്ഷകൻ എന്ന ഇമേജും. ഈശോ സിനിമയെ ഇങ്ങനെ ചുരുക്കി പറയാം.

സാക്ഷികളുടെ മൊഴിമാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വളരെ പ്രസക്തമായ വിഷയമാണ് ഈശോ സിനിമ അവതരിപ്പിക്കുന്നതെന്ന് പറയാതിരിക്കാനാവില്ല.  സമാനമായ രീതിയിലുള്ള നിരവധി വർത്തമാനകാലസംഭവങ്ങൾ ഈ സിനിമ കാണുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നുവരികയുംചെയ്യും.സാക്ഷികൾ ഉറച്ചുനിന്നാൽ തെളിയിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമായിരുന്ന എത്രയോ കേസുകളാണ് അവയുടെ അഭാവത്തിൽ ഒന്നുമാകാതെ പോയത്! സാക്ഷികളുടെ വില അത്രത്തോളമുണ്ട്. പക്ഷേ എന്തുചെയ്യാം ജീവനിൽ ഭയന്നും സമ്പത്തിൽ മയങ്ങിയും സാക്ഷികൾ കൂറുമാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ നീതി നിശ്ചലമാകുകയും കുറ്റവാളികൾ സ്വതന്ത്രരാകുകയും ചെയ്യും.എത്രയോ ഭീതിദമായ അവസ്ഥയാണ് ഇതെന്ന ചിന്ത നമ്മെ ഭാരപ്പെടുത്തേണ്ടതാണ്. ഇത്തരമൊരു ഭാരപ്പെടലും അസ്വസ്ഥതയും ചിന്തയും നല്കാൻ ഈശോ സിനിമയ്ക്ക് കഴിയുന്നുണ്ട്.

 എന്നാൽ, കാരണമോ സാഹചര്യമോ എന്തുതന്നെയായാലും  കൊലപാതകിയായ, കൊലപാതകം തുടരുമെന്ന നിശ്ചയിച്ചിരിക്കുന്ന ഒരാൾ സ്വയം പരിചയപ്പെടുന്നത് ഈശോയെന്ന പേരിലാകുന്നതും സിനിമയ്ക്ക് തന്നെ ഈശോ എന്ന പേരു നല്കിയതും എത്രത്തോളം സാധൂകരിക്കപ്പെടും എന്ന് ചിന്തിക്കേണ്ടതുണ്ട്. ഒരു കൊലപാതകിയെ ഈശോയെന്ന രക്ഷകനായി അവതരിപ്പിക്കുന്നതിലാണ് ഇതിന്റെ ശീർഷകം അവമതിക്കപ്പെടേണ്ടത്.

നിയമം നീതി നടപ്പിലാക്കാതിരിക്കുമ്പോൾ നിയമം കൈയിലെടുക്കുന്നതുപോലെയുള്ള വീരേതിഹാസങ്ങൾ  പൊതുസമൂഹത്തിന് നല്കുന്ന പാഠം എന്തായിരിക്കുമെന്നും പ്രതികാരം കേന്ദ്രപ്രമേയമായി അവതരിപ്പിക്കപ്പെടുന്ന ചിത്രങ്ങളെ ഈശോ സിനിമയോട്  ബന്ധപ്പെടുത്തി  ചിന്തിക്കേണ്ടതുമുണ്ട്. പൊതുവെ വർത്തമാനകാലം വളരെ മലീമസമായ ഒരു വാർത്താലോകമാണ് സൃഷ്ടിക്കുന്നത്. നല്ലത് അപൂർവ്വം മാത്രമായി റിപ്പോർട്ട് ചെയ്യപ്പെടുകയും എന്നാൽ മോശം കാര്യങ്ങൾ വേണ്ടതിലുമധികം വിവരിക്കുകയും ചെയ്യുന്ന ഒരു രീതി പരക്കെയുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ബാല ലൈംഗികപീഡനങ്ങൾ.

നാദിർഷായുടെ ഈ സിനിമയുടെയും അടിയൊഴുക്ക് അതുതന്നെയാണ്. നമ്മുടെ കുഞ്ഞുമക്കൾ എവിടെവച്ചും ദുരുപയോഗം ചെയ്യപ്പെടാമെന്ന ആശങ്കയും ഭീതിയും ഇന്ന് ഓരോ മാതാപിതാക്കൾക്കുമുണ്ട്. അത്തരം ആശങ്കകളെ വർദ്ധിപ്പിക്കാനാണ് ഈശോ പോലെയുള്ള ചിത്രങ്ങൾ വഴിയൊരുക്കുന്നത്.  പ്രേക്ഷരുടെ മനസ്സിൽ അത് കൊളുത്തുന്ന അസ്വസ്ഥത ചെറുതുമല്ല. കല കലയ്ക്കുവേണ്ടിയോ ജീവിതത്തിന് വേണ്ടിയോ എന്ന ചോദ്യം കലയുടെ ആരംഭം മുതൽ ഉയർന്നിട്ടുള്ളതാണ്. കല സോദ്ദേശ്യമൊന്നും ആകണമെന്നില്ല. പക്ഷേ കാണുകയും വായിക്കുകയും കേൾക്കുകയും ചെയ്യുന്ന ഒരാളുടെ ഹൃദയത്തിൽ ഇത്തിരിയെങ്കിലും പ്രകാശം പരത്താനെങ്കിലും കലയ്ക്ക് കഴിയേണ്ടതല്ലേ. അതിന് പകരം ഉള്ളിലെ ഇത്തിരിവെളിച്ചത്തെക്കൂടി ഊതിയണയ്ക്കാനും ചുറ്റും ഇരുട്ടുപരത്താനുമാണ് ചിത്രത്തിന്റെ ടൈറ്റിൽ മുതൽ ഉള്ളടക്കംവരെയുള്ള കാര്യങ്ങളിൽ ഈശോ സിനിമ ശ്രമിക്കുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ പരാജയം.

More like this
Related

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം,...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ...

മനുഷ്യസ്‌നേഹത്തിന്റെ മധുരം പകരുന്ന സൗദി വെള്ളക്ക

മനുഷ്യത്വത്തിന്റെ ആഘോഷമാണ് തരുൺ മൂർത്തിയുടെ സൗദി വെള്ളക്ക എന്ന സിനിമ. തീർപ്പാകാതെ...

ജയ ജയ ജയ ജയഹേ ഉയർത്തുന്ന ആശങ്കകൾ

സമ്മതിച്ചു.  നല്ല പടമാണ് ജയ ജയജയ ജയ ഹേ. ഒരു മധ്യവർത്തികുടുംബത്തിലെ...

മധുര(മാകേണ്ട)മുള്ള ദാമ്പത്യങ്ങൾ

മധുരവും ചവർപ്പുമുള്ളതാണ് ദാമ്പത്യമെന്ന് അതിലൂടെ കടന്നുപോകുന്നവർക്ക് പെട്ടെന്ന് മനസ്സിലാകും. ചിരിയും സന്തോഷവും...

ക്ഷമയുടെ സന്തോഷങ്ങൾ; ഏറ്റുപറച്ചിലിന്റെയും

മനമോടാത്ത കുമാർഗ്ഗമില്ലെടോ.. കുമാരനാശാന്റെ പ്രശസ്തമായ ഒരു വരിയാണ് ഇത്. ആലോചിച്ചുനോക്കിയാൽ അത്...

സൂക്ഷിക്കുക, ഒരു ‘ജോജി’ നമ്മിൽ ഒളിച്ചിരിപ്പുണ്ട്

ശ്യാം പുഷ്‌കരന്റെ തിരക്കഥയിൽ ദിലീഷ്‌പോത്തൻ സംവിധാനം ചെയ്തു  ഒടിടി റിലീസ് വഴി...

വേട്ടയാടപ്പെടുന്ന ഇരകൾ

ഇരകൾ വേട്ടയാടപ്പെടാനുള്ളവരാണ്. വേട്ടക്കാരൻ ശക്തനും ഇര ദുർബലനുമാകുന്നു.വേട്ടക്കാരൻ എത്രത്തോളം ശക്തനാണോ അത്രത്തോളം...

എല്ലാവരും കാണേണ്ട കുടുംബ ചിത്രം

ഓപ്പറേഷൻ ജാവ എന്ന് കേൾക്കുമ്പോൾ  അത് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ചിത്രമല്ല...

ചന്ദ്രയും അടുക്കളയിലെ നായികയും

ഭർത്താവിന്റെ വിശ്വാസവഞ്ചനയാണോ അതോ അയാൾക്ക് വച്ചുവിളമ്പി ജീവിക്കുന്നതിലെ മടുപ്പും വിരസതയും പകരമായി...
error: Content is protected !!