''എല്ലാം മറന്നൊന്നുറങ്ങിയ രാവുകൾഎന്നേയ്ക്കുമായി അസ്തമിച്ചുപോയ്''ഒ.എൻ.വി കുറുപ്പ് എഴുതിയ വരികളാണ് ഇത്. എല്ലാം മറന്ന് സുഖകരമായി ഉറങ്ങുന്നവരുടെ എണ്ണം കുറവാണ്. കാരണം ഇന്ന് പലരും പറഞ്ഞു കേൾക്കുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മയും ഉറക്കക്കുറവും. രാത്രി മുഴുവൻ...
എല്ലാം സ്നേഹമാണോ? ഒരിക്കലുമല്ല, എല്ലാം സ്നേഹമല്ല. സ്നേഹം പോലെ തോന്നിക്കുന്നുവെന്നേയുള്ളൂ. സ്നേഹം എന്നു പറയുമ്പോഴും സ്നേഹത്തിനുതന്നെ എത്രയെത്ര രൂപഭാവങ്ങളാണ് ഉള്ളത്! വെള്ളം എന്ന് പറയുമ്പോൾ കടലിലെ വെള്ളവും പുഴയിലെ വെള്ളവും ഗ്ലാസിലെ വെള്ളവും...
സെലിബ്രിറ്റികളുടെ സ്വകാര്യജീവിതത്തിലെ ഒറ്റപ്പെടലുകളും സങ്കീര്‍ണ്ണതകളും എത്രയോ അധികമാണ്. നടി ശ്രീദേവിയുടെ മരണത്തോട് അനുബന്ധിച്ച് രാംഗോപാല്‍ വര്‍മ്മ എഴുതിയ കുറിപ്പിലെ വരികള്‍ മനസ്സിലാക്കിതന്നത് അതാണ്. നന്നേ ചെറുപ്പത്തിലേ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്നതുകൊണ്ടുതന്നെ സാധാരണ കുട്ടികള്‍ക്ക്...
വർഷം 1997. പ്രഭാതം. ഞാൻ അനസ്‌തേഷ്യ ഐസിയുവിൽ ചെല്ലുമ്പോൾ ഹരിദാസ് കണ്ണടച്ചുകിടക്കുകയായിരുന്നു. വാതിൽ തുറന്ന ശബ്ദം കേട്ടിട്ടാകണം ഹരി കണ്ണ് തുറന്നു. ഉറങ്ങുകയായിരുന്നോ? ഞാൻ ചോദിച്ചു. മുല്ലമൊട്ടുപോലെത്തെ പല്ലുകൾ കാട്ടി ഹരിദാസ് ചിരിച്ചു....
ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചുഈറൻമുകിൽ മാനത്തൊരുഇന്ദ്രധനുസെന്ന പോലെ..വേദിയിൽ പാടുന്നത് പ്രസാദാണ്... 2012 നവംബർ 14 ആയിരുന്നു ആ ദിനമെന്ന് ഇന്നും ഓർമ്മിക്കുന്നു. അന്ന് ഞാൻ കിഡ്നി ഫെഡറേഷനിൽ സേവനം ചെയ്യുകയാണ്. അധികം മാസങ്ങളൊന്നും ആയിട്ടുണ്ടായിരുന്നില്ല...
ഓരോ ചുവടും മരണത്തിലേക്ക് മാത്രമല്ല വാർദ്ധക്യത്തിലേക്കുള്ള ചുവടുവയ്പ് കൂടിയാണ്. ഇന്ന് ഞാൻ, നാളെ നീ എന്നത് മരണത്തിന്റെ മാത്രം ആത്മഗതമല്ല , വാർദ്ധക്യത്തിന്റേത് കൂടിയാണ്. പഴുത്തിലകൾ കൊഴിയുമ്പോൾ പച്ചിലകൾ ചിരിക്കരുത്. നാളെ അടർന്നുവീഴേണ്ടത്...
അറിയാതെ മൂത്രം പോകുന്നതായിരുന്നു ആ അമ്മയുടെ രോഗം. അമ്മയുടെ ഈ രീതിയോട് മരുമകൾക്ക് ഒരുതരത്തിലും പൊരുത്തപ്പെട്ടുപോകാൻ കഴിഞ്ഞിരുന്നില്ല. നടന്നുമൂത്രമൊഴിക്കാതെ ടോയ്ലറ്റിൽ പൊയ്ക്കൂടെയെന്നാണ് അവളുടെ ചോദ്യം. ഇനി അറിയാതെ മൂത്രമൊഴിച്ചതാണെങ്കിൽ അത് സമ്മതിച്ചുതരുന്നതിന് പകരം...
ഇന്ന് എല്ലാ ആശുപത്രികളുടെയും അവിഭാജ്യഘടകമാണ് ഐസിയു. അതുമൂലം എത്രയോ പേർ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്? രോഗിക്ക് അത്യാവശ്യംവേണ്ട എല്ലാവിധ സുരക്ഷിതത്വവും ശുശ്രൂഷയുംഉറപ്പുവരുത്തുന്നതിൽ ഐസിയു വഹിക്കുന്ന പങ്ക് നിസ്തുലമാണ്. എന്നിരിക്കിലും എനിക്ക് ചിലപ്പോഴെങ്കിലും സംശയം തോന്നിയിട്ടുണ്ട്...
വേനൽക്കാലം ഒരു അവസ്ഥയാണ്, മഞ്ഞുകാലം മറ്റൊരു അവസ്ഥയും. അവസ്ഥകൾ മാറിമറിഞ്ഞുവരും. ഓരോ അവസ്ഥയ്ക്കും അനുസരിച്ചുള്ള മുൻകരുതലുകളും അതിജീവനങ്ങളും സ്വീകരിക്കുന്നത് പ്രായോഗികതയുടെ ഭാഗമാണ്. അവസ്ഥകൾ വ്യത്യസ്തമായിരിക്കുമ്പോഴും അതിനെ നേരിടുന്നവർ, അതിലൂടെ കടന്നുപോകുന്നവർ ഓരോരുത്തർ തന്നെയായിരിക്കും....
നിന്റെ ചിന്തകളെ മാറ്റൂ, അതുവഴി ലോകത്തെ തന്നെ മാറ്റൂ. വിഖ്യാതനായ നോർമ്മൻ വിൻസെന്റ് പീലിന്റെ വാക്കുകളാണ് ഇത്. ഒരുവൻ സ്വയം ചിന്തിച്ചുകൂട്ടുന്ന കാര്യങ്ങൾക്ക് അവന്റെ ജീവിതത്തെ പ്രതികൂലമോ അനുകൂലമോ ആയി മാറ്റിയെടുക്കാൻ സഹായിക്കും...
ഹൃദയങ്ങളില്‍ സ്‌നേഹം മന്ദീഭവിക്കുമ്പോഴാണ് നമ്മുടെയിടയില്‍ അകല്‍ച്ചകളും പിണക്കങ്ങളും മാത്രമല്ല ദാരിദ്ര്യവും പിറവിയെടുക്കുന്നത്. നിന്നോടുള്ള എന്റെ സ്‌നേഹമാണ് നിന്റെ ഇല്ലായ്മകള്‍ക്ക് കരുതലാകാനും നിന്റെ വിശപ്പിന്റെ അഗ്നിയെ സ്‌നേഹത്തിന്റെ ജലം തളിച്ച് കെടുത്താനും എനിക്ക് പ്രേരണയാകുന്നത്....