ജീവിതത്തിന്റെ അർത്ഥം തിരഞ്ഞവരൊക്കെ ബോധോദയത്തിലേക്ക് ഉയർന്നുപോയതിന്റെ ചരിത്രം മുമ്പിലുണ്ട്. ജീവിതത്തെ മറ്റൊരു വീക്ഷണകോണിൽ കാണാനും വിലയിരുത്താനും അതുവഴിയായി അവർക്കു സാധിക്കുകയും ചെയ്തു. ഭൗതികമായി നാം കാണുന്നതുപോലെയല്ല അവർ ജീവിതത്തെ കണ്ടത്. അവരുടെ ചിന്തകളുടെ...
ജനിമൃതികളുടെ അനുസ്യൂത ചംക്രമണം സനാതന ധർമ്മത്തിന്റെ സാമാന്യനിയമമാണ്. ആവർത്തനങ്ങൾ ശുദ്ധീകരണത്തിലേക്കും ആത്യന്തിക ശുദ്ധിമോക്ഷത്തിലേക്കും മനുഷ്യനെ നയിക്കും. മോക്ഷം മുക്തിയാണ്. മുക്തിയെന്നാൽ മോചനം, സ്വാതന്ത്ര്യം.
എന്തിൽ നിന്നാണ് നാം സ്വാതന്ത്ര്യം നേടേണ്ടത്? തിന്മയിൽ നിന്ന്,...
ഈ ലോകം ഒരു നോക്കു കാണാൻ പോലും അനുവദിക്കാതെ തന്റെ കുഞ്ഞിനെ ഗർഭപാത്രത്തിൽ വച്ച് അബോർഷനിലൂടെ കൊലപ്പെടുത്തിയ ഒരമ്മയുടെ വിലാപവും ആത്മസംഘർഷവും എന്നെങ്കിലും അവസാനിക്കുമോ? ഓരോ ഉറക്കത്തിലും ആയിരം ശിശുരോദനങ്ങൾ ഉയരുമ്പോൾ അവൾക്ക് ...
നിന്റെ ചിന്തകളെ മാറ്റൂ, അതുവഴി ലോകത്തെ തന്നെ മാറ്റൂ. വിഖ്യാതനായ നോർമ്മൻ വിൻസെന്റ് പീലിന്റെ വാക്കുകളാണ് ഇത്. ഒരുവൻ സ്വയം ചിന്തിച്ചുകൂട്ടുന്ന കാര്യങ്ങൾക്ക് അവന്റെ ജീവിതത്തെ പ്രതികൂലമോ അനുകൂലമോ ആയി മാറ്റിയെടുക്കാൻ സഹായിക്കും...
വളരെ വലുപ്പത്തിലും ഉയരത്തിലുമുള്ള ചില കാട്ടുമരങ്ങളെ കണ്ടിട്ടില്ലേ ആരാണ് അവ നട്ടത്... ആരാണ് അവയ്ക്ക് വെള്ളം തളിച്ചത്? ആരാണ് അവയ്ക്ക് വളം നല്കിയത്? ആരുമില്ല. എന്നിട്ടും അവ അതിന്റെ സ്വഭാവിക ചോദന അനുസരിച്ച്...
ഡെയിൽ കാർനെജീ എഴുതിയ ഒരു സെൽഫ് ഹെൽപ്പ് ബുക്കാണ് 'ഹൗ റ്റു വിൻ ഫ്രണ്ട്സ് ആന്റ് ഇൻഫ്‌ളുവൻസ് പീപ്പിൾ'. 1936 ൽ പുറത്തിറങ്ങിയതാണെങ്കിലും ഈ കൃതിയുടെ പ്രസക്തി ഇന്നും നഷ്ടപ്പെട്ടിട്ടില്ല. തങ്ങളുടെ മനസ്സിന്റെ...
എന്തുവന്നാലും ആസ്വദിക്കണമീ മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതത്തെ എന്നല്ല, എന്തുവന്നാലും എനിക്ക് എന്നെയും എന്റെ ഈ ജീവിതത്തെയും ഇഷ്ടമാണെന്ന് പറയാൻ കഴിയണം.. മറ്റുള്ളവരുടെ നോട്ടത്തിൽ ഞാൻ മെല്ലിച്ചവനാണ്, തടിയനാണ്, കറുത്തവനാണ്, ഉയരമില്ലാത്തവനാണ്, ഉന്തിയ പല്ലുകാരനാണ്, മുടിയില്ലാത്തവനാണ്,...
പ്രകൃതിയാണ് വലിയ പാഠപുസ്തകം. പ്രകൃതിയെ സൂക്ഷ്മമായി നോക്കുകയും വിലയിരുത്തുകയും ചെയ്തുകഴിയുമ്പോൾ നാം പ്രകൃതിയിൽ നിന്ന് വ്യത്യസ്തങ്ങളായ അനേകം പാഠങ്ങൾ പഠിക്കുന്നുണ്ട്. ദൈവം സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഓരോ ജീവജാലങ്ങളും സസ്യലതാദികളും നമുക്ക് ഓരോ...
കണ്ണൂർ പറശ്ശിനിക്കടവിന്റെ നാട്ടുവഴിയിലൂടെ ചിരിനിലാവ് തെളിയിച്ച് ഒരു സ്‌കൂട്ടി വന്നു നിന്നു. സീറ്റുബെൽറ്റ് പോലെ ചുരിദാറിന്റെ ഷോൾ പരസ്പരം ബന്ധിപ്പിച്ച് ഒരമ്മയും മോളും. അതെ, പ്രിയയും മകൾ മീനാക്ഷിയും.
മാലാഖച്ചിരിയോടെ നിൽക്കുന്ന മീനുവിനെ നോക്കി...
വരയും വരിയും ഒരുമിച്ചുകൂട്ടുചേർന്നു നടക്കുന്ന ജീവിതമാണ് സുനിൽ ജോസ് സിഎംഎെയുടേത്. ഒരു പാതി പ്രജ്ഞയിൽ നിഴലും നിലാവും മറുപാതി പ്രജ്ഞയിൽ കരിപൂശിയ വാവും എന്ന് ചങ്ങമ്പുഴ പാടിയതുപോലെ സുനിൽ ജോസിന്റെ ജീവിതത്തിന്റെ ഒരുപാതിയിൽ...
ഇന്നുമെന്റെ കണ്ണുനീരിൽ നിന്നോർമ്മ പുഞ്ചിരിച്ചുഈറൻമുകിൽ മാനത്തൊരുഇന്ദ്രധനുസെന്ന പോലെ..വേദിയിൽ പാടുന്നത് പ്രസാദാണ്... 2012 നവംബർ 14 ആയിരുന്നു ആ ദിനമെന്ന് ഇന്നും ഓർമ്മിക്കുന്നു. അന്ന് ഞാൻ കിഡ്നി ഫെഡറേഷനിൽ സേവനം ചെയ്യുകയാണ്. അധികം മാസങ്ങളൊന്നും ആയിട്ടുണ്ടായിരുന്നില്ല...
കഴിഞ്ഞ നാലുവർഷങ്ങളിലും ജൂൺ ലക്കത്തിൽ ഇതുപോലൊരു കുറിപ്പ് എഴുതാറുണ്ട്. ഒപ്പത്തിന്റെ രണ്ടുവർഷം, മൂന്നുവർഷം, നാലുവർഷം എന്ന മട്ടിൽ.. ഇപ്പോഴിതാ ഒപ്പം അഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
പിന്നിട്ടുവന്ന വർഷങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരു വായനക്കാരൻ എഴുതിയ കത്തിലെ...