Editorial

വ്യത്യസ്തതയ്ക്കൊപ്പം…

രണ്ടു ലക്കങ്ങളിൽ  വായനക്കാർ നല്കിയ സ്നേഹത്തിനും സൗഹൃദത്തിനും നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ. ഇത് 'ഒപ്പ'ത്തിന്റെ മൂന്നാം ലക്കമാണ്. നാലു പേജുകളുടെ വർദ്ധനയാണ് ഈ ലക്കത്തിൽ ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം.  വായനയുടെ സൗകര്യത്തിനും സൗന്ദര്യത്തിനും...

നിനക്ക് നീ കുടയാകുക

പ്രഭാതം,മധ്യാഹ്നം,സായാഹ്നം... ഒരുദിവസത്തിന്റെ മൂന്നു ഭാവങ്ങളാണ് ഇത്.  മൂന്നും കൂടിച്ചേരുമ്പോഴാണ് ദിവസം പൂർണ്ണമാകുന്നത്. പ്രഭാതത്തിന് മധ്യാഹ്നമാവാതെ വഴിയില്ല. മധ്യാഹ്നമാവട്ടെ സായാഹ്നത്തിൽ എത്തിച്ചേരാതിരിക്കുന്നുമില്ല. സായാഹ്നമായെങ്കിലേ വീണ്ടും പ്രഭാതമുണ്ടാവുകയുള്ളൂ.  ഇത് ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ക്രമമാണ്. ജീവിതവും ഇങ്ങനെതന്നെയല്ലേ?...

സ്വാതന്ത്ര്യത്തിന്റെ സന്തോഷങ്ങൾ

സ്വാതന്ത്ര്യം. വല്ലാതെ തെറ്റിദ്ധരിക്കുകയും തെറ്റായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഒരു വാക്ക്. എല്ലാവരും അതാഗ്രഹിക്കുന്നുണ്ട്. സ്വാതന്ത്ര്യം. എന്നിട്ടും എത്ര പേർ സ്വാതന്ത്ര്യത്തെ അതിന്റെ ആഴത്തിലും പരപ്പിലും സ്വീകരിക്കുകയും അതിനെ വേണ്ടവിധം തനിക്കും മറ്റുള്ളവർക്കും ഉപകാരപ്പെടുന്ന...

സന്തോഷിക്കാനുളള കാരണങ്ങൾ

ആ പരസ്യത്തിൽ ചോദിക്കുന്നതുപോലെ സന്തോഷം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? പക്ഷേ എല്ലാവരും സന്തോഷിക്കുന്നുണ്ടോ? സന്തോഷം അർഹിക്കുന്നവരാണെങ്കിലും? വർത്തമാനകാലം മുമ്പ് എന്നത്തെക്കാളും കലുഷിതമാണ് എന്നത് യാഥാർത്ഥ്യമാണ്.  ജീവിതത്തിന്റെ സമസ്തമേഖലകളിലും  കോവിഡ് അത്രത്തോളം ആഘാതമാണ് ഏല്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ...

ചിറകുവിരിച്ച് പറക്കാം

ആത്മവിശ്വാസം തല ഉയർത്തിപ്പിടിക്കലാണ്, ലോകത്തെ നോക്കിയുള്ള സൗമ്യമായ പുഞ്ചിരിയാണ്, ഏതൊന്നിനോടും ക്രിയാത്മകമായി  പ്രതികരിക്കാനുള്ള സന്നദ്ധതയാണ്. നിരാശയോ അപകർഷതയോ ഇത്തരക്കാരിൽ കാണുകയില്ല.  ഭാവിയെ സ്വപ്നം കാണാൻ കഴിയുന്നത് ആത്മവിശ്വാസമുള്ളവർക്കാണ്. ആത്മവിശ്വാസമുള്ള വ്യക്തി ആന്തരികമായി കരുത്തനാണ്.മറ്റുള്ളവരിലുളള വിശ്വാസത്തിന്...

NO അത്ര മോശമല്ല

NOയിൽ ചിലപ്പോൾ ചില നേരങ്ങളിൽ ജീവിതം വഴിമുട്ടി നിന്നുപോയിട്ടുള്ളവരാകാം നമ്മളിൽ ചിലരെങ്കിലും. അർഹതയുണ്ടായിട്ടും നിഷേധിക്കപ്പെട്ടുപോയ അംഗീകാരങ്ങൾ, സഹായം ചോദിച്ചിട്ടും തിരസ്‌ക്കരിക്കപ്പെട്ട വേളകൾ, സ്നേഹത്തോടെ മുമ്പിലെത്തിയിട്ടും കൊട്ടിയടയ്ക്കപ്പെട്ട വാതിലുകൾ. എല്ലായിടത്തും നമുക്ക് കിട്ടിയത് ഒരു...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും അതിന്റെ തുടർച്ചയായി ഒരു പ്രയോഗവുമുണ്ട്. പച്ചമുറിവ്. (ലേഖനം വായിച്ചു അനുഭവിക്കേണ്ടതിനാൽ അതേക്കുറിച്ചുള്ള വിവരണങ്ങൾ ഈ കുറിപ്പിൽ ഒഴിവാക്കുന്നു). ആ മുറിവിനെക്കുറിച്ചാണ്...

ഉയിർത്തെഴുന്നേല്പ് 

സങ്കടങ്ങൾക്ക് മീതെ ഉയർന്നുനില്ക്കുന്ന സന്തോഷത്തിന്റെ പച്ചിലക്കമ്പാണ് ഉയിർ പ്പ്. നിരാശയുടെ കടലുകൾക്ക് അപ്പുറം തെളിഞ്ഞുകാണുന്ന പ്രതീക്ഷയുടെ മഴവില്ലാണ് ഉയിർപ്പ്. സങ്കടപ്പെടാതെയും നിരാശപ്പെടാതെയും ആത്മഭാരം ചുമക്കാതെയും കടന്നുപോകാൻ മാത്രം അത്ര എളുപ്പവും സുഖകരവുമാണ് ഈ ജീവിതമെന്ന്...

അടുപ്പത്തിലും ഒരു അകലമാവാം

ഏറെ അടുക്കുമ്പോഴും ഇത്തിരി അകലമാവാം. മറ്റൊന്നിനുമല്ല ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള ചില പ്രശ്നങ്ങളെ ഒഴിവാക്കാൻ വേണ്ടിയാണ് ഈ അകലം. ബോധപൂർവ്വമായ അകലംപാലിക്കലാണ് ഇത്. ആരോഗ്യപരമായ അകലം പ്രധാനപ്പെട്ടതാകുന്നത് ബന്ധങ്ങളുടെ സൗന്ദര്യം നിലനിർത്തുകയും ആയുസ്...

പുതിയ കാലം, പുതിയ ജീവിതം

കോവിഡിന്റെ തിക്തഫലങ്ങൾ അനുഭവിച്ച ഒരു വർഷത്തിന് ശേഷം നാം പുതിയ വർഷത്തിലേക്ക് കടക്കുകയാണ്. ഇതെഴുതുമ്പോൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് കോവിഡ് വാക്സിനുകളുടെ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ജനുവരി മുതൽ പല രാജ്യങ്ങളിലും കോവിഡ് വാക്സിനുകൾ...

വീണ്ടെടുപ്പുകൾ

പോയ വർഷം കണക്കെടുപ്പുകളുടേതായിരുന്നുവെങ്കിൽ പുതിയ വർഷം വീണ്ടെടുപ്പുകളുടേതായിരിക്കണം. വീണ്ടെടുക്കാനും കൂട്ടിയോജിപ്പിക്കാനും വിട്ടുപോയവ അന്വേഷിച്ച് കണ്ടെത്താനും നമുക്ക് വീണ്ടും ഒരു അവസരം കൂടി കിട്ടിയിരിക്കുന്നു. അവസരങ്ങൾ ഒരിക്കൽ മാത്രം ലഭിക്കുന്നതാണ്. ഇന്ന് ഈ നിമിഷം...

മാർക്ക്

മാർക്ക് എന്ന വാക്കിനെ രണ്ടു രീതിയിൽ വിശദീകരിക്കാമെന്ന് തോന്നുന്നു. ഒന്ന് അതൊരു അടയാളപ്പെടുത്തലാണ്. മാർക്ക് ചെയ്യുക എന്ന് പറയാറില്ലേ? മറ്റൊന്ന്  ഒരാൾക്ക് നാം മാർക്ക് നല്കുകയാണ്. പരീക്ഷകളിലും മത്സരങ്ങളിലുമെല്ലാം സംഭവിക്കുന്നത് ഇതാണ്. ഒരാളെ...
error: Content is protected !!