Editorial

ഈ അവധിക്കാലം വ്യത്യസ്തമാക്കാം

കാലം മാറുന്നത് അനുസരിച്ച് അവധിക്കാലങ്ങളോടുള്ള മനോഭാവത്തിലും മാറ്റം ഉണ്ടാവുമോ?  ഉണ്ടാവും. കാരണം  പഴയ തലമുറയും പുതിയ തലമുറയും അവധിക്കാലത്തെ ഒരേ പോലെയല്ല കാണുന്നത്. ഒരു തലമുറ മുമ്പുവരെയുള്ള അവധിക്കാലം കളിച്ചുനടക്കാൻ മാത്രമുളളതായിരുന്നു. മാവിലെറിഞ്ഞും ...

വിഗ്രഹം

അപ്രതീക്ഷിതമായി ചില വിഗ്രഹങ്ങൾ താഴെ വീഴാറുണ്ട്. എത്ര ഉയരത്തിലാണോ പ്രതിഷ്ഠിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ അതിന്റെ വീഴ്ചയുടെ ആഘാതവും വലുതായിരിക്കും. എങ്ങനെയാണ് വിഗ്രഹവൽക്കരിക്കപ്പെടുന്നത്? അല്ലെങ്കിൽ ചിലരൊക്കെ ചിലർക്ക് ആരാധനാപാത്രങ്ങളായി അവരോധിക്കപ്പെടാൻ എന്താണ് കാരണമായിരിക്കുന്നത്? എനിക്കില്ലാത്തതൊക്കെ മറ്റേ...

ഒത്തുപിടിച്ചാൽ പോരുന്ന മലകൾ

കേട്ടിട്ടുള്ള ചൊല്ലു തന്നെയാണ്, ഒത്തുപിടിച്ചാൽ മലയും പോരും എന്നത്. എന്താണ് അതിന്റെ അർത്ഥമെന്നും നമുക്കറിയാം. ഒരുമിച്ചു നിന്നാൽ ഏത് അസാധ്യകാര്യങ്ങളും  കൈപ്പിടിയിൽ ഒതുങ്ങും. ഈ ചൊല്ലിനെ അന്വർത്ഥമാക്കുന്ന ഒരു സംഭവത്തിനും കഴിഞ്ഞമാസം നാം...

ലഹരി !

ജീവിതത്തിന് ലഹരി വേണ്ടെന്ന് ആരാണ് പറഞ്ഞത്? ഏതെങ്കിലുമൊക്കെ തരത്തിലുള്ള ലഹരിയില്ലെങ്കിൽ ജീവിതം എത്ര വിരസമായിപ്പോകും! മാവു പുളിക്കണമെങ്കിൽ യീസ്റ്റ് വേണം. കറിക്കു രുചി കൂടണമെങ്കിൽ ഉപ്പു ചേർക്കണം.  അരി വേവുമ്പോഴാണ് ഭക്ഷ്യയോഗ്യമാകുന്നത്. ഇതുപോലെയാണ്...

തുടക്കം

അടുത്തയിടെ ശ്രദ്ധേയമായ 'ലവ് ടുഡേ' എന്ന തമിഴ് സിനിമയിൽ ചിന്തനീയമായ ഒരു രംഗമുണ്ട്. ഒരു കൊച്ചുകുട്ടി  മാമ്പഴം  കഴിച്ചതിന് ശേഷം അണ്ടി കുഴിച്ചിടുന്നു. അടുത്ത ദിവസം മുതൽ അത് മുളച്ചുതുടങ്ങിയോ എന്നറിയാൻ അവൻ...

യുദ്ധം നല്ലതാണ് !

തുല്യരായ രണ്ടുവ്യക്തികൾ തമ്മിൽ കൊമ്പുകോർക്കുന്നത് അത്ര സാധാരണമല്ല. കീഴടക്കാൻ എളുപ്പം ദുർബലരായ വ്യക്തികളെയാണ് എന്ന തിരിച്ചറിവുകൊണ്ട് ഏറ്റുമുട്ടലുകൾ പലപ്പോഴും നടക്കുന്നത് അത്തരക്കാരോടായിരിക്കും. വ്യക്തികൾ മുതൽ രാജ്യങ്ങൾ വരെയുള്ള പോരാട്ടങ്ങളിൽ പൊതുവെ കണ്ടുവരുന്നത് അതാണ്....

സിമി പറഞ്ഞതും ഭാര്യ പറഞ്ഞതും…

കുമ്പളങ്ങി നൈറ്റ്സ് എന്ന സമീപകാല സിനിമയിൽ ഒരു രംഗമുണ്ട്. ഭർത്താവ് തന്റെ അനുജത്തിയോട് ക്ഷുഭിതനായി അവളെ എടീയെന്നും നീയെന്നും പോടിയെന്നുമൊക്കെ സംബോധന ചെയ്ത് സംസാരിക്കുമ്പോൾ അതുവരെ ഭർ ത്താവിന് വിധേയപ്പെട്ട് നിന്നിരുന്ന സിമിയെന്ന...

നിരപരാധികളുടെ നിലവിളികൾ

ഒരാളെ കുറ്റവാളിയെന്ന് വിധിയെഴുതാൻ എത്രയെളുപ്പമാണ്. ചില കണക്കൂകൂട്ടലുകൾ... സാഹചര്യത്തെളിവുകൾ...  അനുമാനങ്ങൾ... സാക്ഷിമൊഴികൾ. കോടതിവ്യവഹാരത്തിലാണ് ഇവ നിറവേറപ്പെടുന്നതെങ്കിലും അനുദിന ജീവിതത്തിൽ ഒരാൾക്കെതിരെ പ്രതിപ്പട്ടിക തയ്യാറാക്കുമ്പോൾ സംഭവിക്കുന്നതും സമാനമായ കാര്യങ്ങൾ തന്നെ. അല്ലെങ്കിലും സമൂഹത്തിനെപ്പോഴും ഒരു...

തിരുത്താൻ തയ്യാറാകാം

കോവിഡിനെ തുടർന്നുണ്ടായ നീണ്ട അവധിക്ക് ശേഷം സ്‌കൂളിലെത്തിയ കുട്ടികളോട് നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങളിൽ പെടുത്തി അധ്യാപിക പറഞ്ഞ ഒരു കാര്യം തന്നെ ഞെട്ടിച്ചുവെന്ന് ആ രണ്ടാം ക്ലാസുകാരൻ പറയുകയുണ്ടായി. 'നിങ്ങൾ ഒന്നും ഷെയർ...

സമാധാനം

കണക്കറ്റ സ്വത്തിന് ഉടമയായ ഒരു വ്യക്തിയുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്ക് ഹൃദയത്തെ വല്ലാതെ സ്പർശിച്ചു.'എന്തൊക്കെയുണ്ടെന്ന് പറഞ്ഞിട്ട് എന്തുഗുണം? സമാധാനമില്ലെങ്കിൽ എല്ലാം തീർന്നില്ലേ' സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം എല്ലാവരുടെയും സ്വപ്നവും ആഗ്രഹവുമാണ്....

വാർത്തകൾ സമാധാനം കെടുത്തുമ്പോൾ

തുടർച്ചയായി കാർട്ടൂൺ കണ്ടുകൊണ്ടിരിക്കുന്ന രണ്ടാം ക്ലാസുകാരനോട് അമ്മ ദേഷ്യത്തോടെ ചോദിച്ചു. 'നിനക്ക് ഈ കാർട്ടൂൺ അല്ലാതെ മറ്റൊന്നും ടിവിയിൽ കാണാനില്ലേ? ന്യൂസ് കാണ്.. ലോകവിവരം കിട്ടുമല്ലോ' ഉടനെ വന്നു അവന്റെ മറുപടി'എന്തിനാ ടിവി?. വെട്ടും...

മാർക്ക്

മാർക്ക് എന്ന വാക്കിനെ രണ്ടു രീതിയിൽ വിശദീകരിക്കാമെന്ന് തോന്നുന്നു. ഒന്ന് അതൊരു അടയാളപ്പെടുത്തലാണ്. മാർക്ക് ചെയ്യുക എന്ന് പറയാറില്ലേ? മറ്റൊന്ന്  ഒരാൾക്ക് നാം മാർക്ക് നല്കുകയാണ്. പരീക്ഷകളിലും മത്സരങ്ങളിലുമെല്ലാം സംഭവിക്കുന്നത് ഇതാണ്. ഒരാളെ...
error: Content is protected !!