News & Current Affairs

മനസ്സിൽ വാർദ്ധക്യം ഉണ്ടാവാതിരിക്കട്ടെ

വളർച്ച മുരടിച്ച അവസ്ഥയാണ് വാർദ്ധക്യം. അതായത് ഇനി വളരാൻ ബാക്കിയില്ലാത്ത അവസ്ഥ. വൃദ്ധരെ നോക്കൂ ജരയും നരയും ബാധിച്ചവർ. അവരുടെ ഭാവിയിൽ ഇനി യൗവനത്തിന്റെ വസന്തങ്ങളില്ല.  വളർച്ചയുടെ കുരുന്നിലകൾ പൊട്ടിമുളയ്ക്കാനുമില്ല.ലോക വയോജന ദിനമാണ്...

സെലിബ്രിറ്റികളുടെ ഇടപെടലുകൾ

ഒരു കാര്യം സമ്മതിക്കാതെ നിവൃത്തിയില്ല. സെലിബ്രിറ്റികൾ സവിശേഷരാണ്. മനുഷ്യരായിരിക്കെ തന്നെ അവർ തങ്ങളുടെ മേഖലകളിൽ നിന്നു ആർജ്ജിച്ചെടുത്ത വിശ്വാസവും സ്നേഹവും കൊണ്ടാണ് പൊതുസമൂഹത്തിൽ  ഇടപെടലുകൾ നടത്തുന്നത്. അതുതന്നെയാണ് അവരുടെ മൂലധനവും. ഇക്കാരണത്താൽ അവ പരക്കെ...

തെറി വിളിച്ചുനേടുന്ന സ്വാതന്ത്ര്യം

'ഭാര്യയെന്നെ നീയെന്നും എടാ എന്നും വിളിച്ചു''എന്തായിരുന്നു സംഭവം''നിസ്സാരകാര്യത്തിനായിരുന്നു വഴക്ക്.. ദേഷ്യം കൊണ്ട് ഞാൻ അവളെ എടീയെന്നും നീയെന്നും വിളിച്ചപ്പോൾ അവളെന്നെ എടായെന്നും പോടായെന്നും നീയെന്നും വിളിച്ചു.''അപ്പോ നിനക്ക് പൊള്ളിയല്ലേ?''പിന്നെ പൊള്ളാതെ.. കുടുംബത്തിൽ പിറന്ന...

പച്ചമുറിവുകൾ

അടുത്ത പേജുകളിലായി ചേർത്തിരിക്കുന്ന ഒരു ലേഖനത്തിൽ ഹൃദയത്തെ തൊടുന്ന ഒരു സംഭവവും അതിന്റെ തുടർച്ചയായി ഒരു പ്രയോഗവുമുണ്ട്. പച്ചമുറിവ്. (ലേഖനം വായിച്ചു അനുഭവിക്കേണ്ടതിനാൽ അതേക്കുറിച്ചുള്ള വിവരണങ്ങൾ ഈ കുറിപ്പിൽ ഒഴിവാക്കുന്നു). ആ മുറിവിനെക്കുറിച്ചാണ്...

കണക്കെടുപ്പുകൾ

എത്ര കണക്കുകൂട്ടലുകളോടെയാണ് പലരും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. രാജ്യത്തെ ഭരിക്കുന്ന ഭരണാധികാരികൾ മുതൽ രാവിലെ മക്കളെയും ഭർത്താവിനെയും ജോലിക്ക് അയയ്ക്കാൻ അലാറം വച്ച് വെളുപ്പിന് ഉറക്കമുണർന്നെണീല്ക്കുന്ന വീട്ടമ്മ വരെ അനുദിന ജീവിതത്തിൽ ഓരോരോ കണക്കുകൂട്ടലുകളിലാണ്....

വ്യത്യസ്തതയ്ക്കൊപ്പം…

രണ്ടു ലക്കങ്ങളിൽ  വായനക്കാർ നല്കിയ സ്നേഹത്തിനും സൗഹൃദത്തിനും നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ. ഇത് 'ഒപ്പ'ത്തിന്റെ മൂന്നാം ലക്കമാണ്. നാലു പേജുകളുടെ വർദ്ധനയാണ് ഈ ലക്കത്തിൽ ശ്രദ്ധിക്കേണ്ട ആദ്യത്തെ കാര്യം.  വായനയുടെ സൗകര്യത്തിനും സൗന്ദര്യത്തിനും...

കൊല്ലരുത്

കൊല്ലരുത്; ഇതൊരു കല്പന മാത്രമല്ല. വായിക്കാനും കേൾക്കാനും കാണാനും എഴുതാനുമൊക്കെ എനിക്ക് ഏറ്റവും വിഷമമുള്ള വാർത്തയാണ് കൊലപാതകം. എന്നിട്ടും പറയാതെ വയ്യ. അത്രത്തോളം മനസിനെ വിഷമിപ്പിക്കുന്ന മറ്റൊരു കാര്യവുമില്ല  ജീവിതത്തിൽ. ആ വിഷമം...

സ്വാതന്ത്ര്യത്തിന്റെ സന്തോഷങ്ങൾ

സ്വാതന്ത്ര്യം. വല്ലാതെ തെറ്റിദ്ധരിക്കുകയും തെറ്റായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഒരു വാക്ക്. എല്ലാവരും അതാഗ്രഹിക്കുന്നുണ്ട്. സ്വാതന്ത്ര്യം. എന്നിട്ടും എത്ര പേർ സ്വാതന്ത്ര്യത്തെ അതിന്റെ ആഴത്തിലും പരപ്പിലും സ്വീകരിക്കുകയും അതിനെ വേണ്ടവിധം തനിക്കും മറ്റുള്ളവർക്കും ഉപകാരപ്പെടുന്ന...

പുഞ്ചിരികൾ വാടാതിരിക്കട്ടെ

സ്വാതന്ത്ര്യത്തിന്റെ വിലയറിഞ്ഞ മാസങ്ങളാണ് കടന്നുപോയിരിക്കുന്നത്.  ഇതുപോലൊരു അസ്വാതന്ത്ര്യം ഇതിനു മുമ്പ് ഒരിക്കൽ പോലും നാം അറിഞ്ഞിട്ടുണ്ടായിരുന്നില്ല.  കൂടിച്ചേരലുകളില്ലാതെ, പുറത്തേയ്ക്ക് ധൈര്യമായി ഇറങ്ങാൻ കഴിയാതെ, മാസ്‌ക്കുകളും സാനിറ്റൈസറുകളും സാമൂഹിക അകലങ്ങളുമായി നാം നമ്മോട് തന്നെ...

പുതിയ കാലം, പുതിയ ജീവിതം

കോവിഡിന്റെ തിക്തഫലങ്ങൾ അനുഭവിച്ച ഒരു വർഷത്തിന് ശേഷം നാം പുതിയ വർഷത്തിലേക്ക് കടക്കുകയാണ്. ഇതെഴുതുമ്പോൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് കോവിഡ് വാക്സിനുകളുടെ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്. ജനുവരി മുതൽ പല രാജ്യങ്ങളിലും കോവിഡ് വാക്സിനുകൾ...

തിരുത്താൻ തയ്യാറാകാം

കോവിഡിനെ തുടർന്നുണ്ടായ നീണ്ട അവധിക്ക് ശേഷം സ്‌കൂളിലെത്തിയ കുട്ടികളോട് നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങളിൽ പെടുത്തി അധ്യാപിക പറഞ്ഞ ഒരു കാര്യം തന്നെ ഞെട്ടിച്ചുവെന്ന് ആ രണ്ടാം ക്ലാസുകാരൻ പറയുകയുണ്ടായി. 'നിങ്ങൾ ഒന്നും ഷെയർ...

കുറച്ചുമാത്രം സമയം

എല്ലാവർക്കും ഒരുപോലെയുള്ളത് സമയം മാത്രമാണ്. എന്നിട്ടും അതിന്റെ മൂല്യമനുസരിച്ച് സമയം ചെലവഴിക്കുന്നവർ എത്രയോ കുറച്ചുപേരാണ്. നഷ്ടമായ സമ്പത്ത് നമുക്ക് തിരികെ പിടിക്കാം, ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കലായി ചില അവസരങ്ങൾ പോലും പുനഃ സൃഷ്ടിക്കാം....
error: Content is protected !!