വിശുദ്ധ ബൈബിൾ ടിവി സീരിയലാക്കാൻ നവോദയ തീരുമാനിച്ചപ്പോൾ ക്രിസ്തുവിന്റെ വേഷം അഭിനയിക്കാനായി ആൽബം നിറയെ ക്രിസ്തുവേഷത്തിന്റെ ചിത്രങ്ങളുമായി അപ്പച്ചനെ സമീപിച്ച വി ഗാർഡ് സ്ഥാപനത്തിന്റെ ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെക്കുറിച്ച് അറിയാമോ? പൂർണിമ ജയറാം എന്ന എൺപതുകളിലെ നായികയും ഒരു കാലത്ത് മലയാള സിനിമയെ തന്നെ നിയന്ത്രിച്ച ബേബിശാലിനിയും സിനിമാരംഗത്തേക്ക് കടന്നുവന്നത് എങ്ങനെയെന്നറിയാമോ? അവയ്ക്കെല്ലാം മറുപടി പറയുന്ന പുസ്തകമാണ് നവോദയം. ചലച്ചിത്രനിർമ്മാണക്കമ്പനിയായ നവോദയയുടെ സ്ഥാപകൻ നവോദയ അപ്പച്ചന്റെ ആത്മകഥ. സിനിമയും ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ പുസ്തകം സിനിമയെ സ്നേഹിക്കുന്നവർക്കെല്ലാം വലിയൊരു മുതൽക്കൂട്ടായിരിക്കും.
നവോദയം
നവോദയ അപ്പച്ചന്റെ ആത്മകഥ
മനോരമ ബുക്സ്, വില: 150