ചൈനയിലെ പുതുവർഷം

Date:

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ് ചൈനയിൽ പുതുവർഷം ആഘോഷിക്കുന്നത്. എല്ലാ വർഷവും ചൈനയിൽ പുതുവർഷദിനം മാറിക്കൊണ്ടിരിക്കാറുമുണ്ട്. ചൈനാക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷവും പുതുവർഷമാണ്.

പതിനഞ്ചു ദിവസം നീണ്ടുനില്ക്കുന്നതാണ് പുതുവർഷാഘോഷങ്ങൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചൈനക്കാർ എല്ലാം തങ്ങളുടേതു മാത്രമായ പുതുവർഷാഘോഷങ്ങളിൽ മുഴുകാറുണ്ട്. ചുവപ്പുനിറത്തിലുള്ള കടലാസ് കഷ്ണങ്ങൾ വാതിലുകളിൽ ഒട്ടിച്ചും പരമ്പരാഗത ചുവപ്പുകളറുള്ള വസ്ത്രം ധരിച്ചുമാണ് ചൈനക്കാർ ന്യൂഇയർ ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് നിയൻ ഗൗ എന്ന പേരിലുള്ള അരിപ്പൊടികൊണ്ടുള്ള കേക്കാണ് പുതുവർഷ വിരുന്നിന് ഉപയോഗിക്കുന്നത്.
ചൈനക്കാർ ഏറ്റവും കൂടുതൽ യാത്ര നടത്തുന്നതും ഇതോട് അനുബന്ധിച്ചാണത്രെ. കാരണം ടോൾ പിരിവില്ലാതെ ദേശാന്തരപര്യടനം നടത്താനുള്ള സുവർണ്ണാവസരമാണ് ഇത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ചൈനക്കാർ ഈ ദിവസങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒരുമിച്ചുകൂടാറുണ്ട്.  നിയൻ എന്ന സത്വത്തെ ചെണ്ട കൊ്ട്ടി ഓടിച്ചിരുന്ന പാരമ്പര്യത്തിൽ നിന്നാണ് പുതുവർഷാഘോഷം ചൈനയിൽ രൂപമെടുത്തത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
കഴിഞ്ഞ വർഷം ജനുവരി 25 നായിരുന്നു ചൈനക്കാർ പുതുവർഷം ആഘോഷിച്ചത്. എന്നാൽ മുൻവർഷങ്ങളിലേതിൽ തികച്ചും വ്യത്യസ്തമായിരുന്നു കഴിഞ്ഞവർഷത്തെ പുതുവർഷം. കാരണം കൊറോണ വ്യാപനം പൊട്ടിപുറപ്പെട്ടത് ചൈനയിൽ നിന്നായിരുന്നുവല്ലോ. മരണഭീതിയുടെ താഴ് വരയിലാണ് അന്ന് അവർ പുതുവർഷത്തെ വരവേറ്റത്. മാസ്‌ക്ക് അണിഞ്ഞ് മരണത്തെ മുഖാമുഖം നേരിൽ കണ്ടും അവർ പുതുവർഷത്തെ വരവേറ്റപ്പോൾ ലോകം ഒരിക്കലും കരുതിയിരുന്നില്ല അടുത്തവർഷം തങ്ങളും ഇതുപോലെയാകുമെന്ന്.
ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണല്ലോ.

More like this
Related

വീടിനുള്ളിലെ താരം

വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ...

കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി

വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്....

വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ...

അധ്യാപനവൈകല്യം ഇന്നിന്റെ ഒരു സാമൂഹ്യപ്രശ്നമാകുമ്പോൾ

പഠന വൈകല്യമെന്ന പദപ്രയോഗത്തിൻമേൽ ഒട്ടേറെ ഗവേഷണങ്ങൾ നടന്ന ഒരു നാട്ടിലാണ് നാമിന്ന്...

വസ്ത്രങ്ങള്‍ പുതുമയോടെ സൂക്ഷിക്കാന്‍

വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഏറെ പണം ചിലവഴിക്കറുണ്ടെങ്കിലും അവ വേണ്ടവിധത്തില്‍ സൂക്ഷിക്കുന്ന കാര്യത്തില്‍...

സ്ത്രീകൾക്ക് പ്രവേശനമില്ല!

വടക്കുകിഴക്കൻ ഗ്രീസിലെ ചാസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതിചെയ്യുന്ന  മതാധിഷ്ഠിതരാഷ്ട്രമായ മൗണ്ട് ആതോസിന്റെ...

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍

ഹാന്‍ഡ്ഫ്രീ സെറ്റുകള്‍ റേഡിയേഷന്‍ പ്രശ്നമുണ്ടാക്കില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത്തരം ഹാന്‍ഡ്ഫ്രീ...

ഡ്രൈവിംഗ് ലൈസന്‍സ് – അറിയേണ്ട കാര്യങ്ങള്‍

വാഹനങ്ങള്‍ ഓടിക്കുന്നതിനു നിര്‍ബന്ധമായും ഉണ്ടാകേണ്ട രേഖയാണല്ലോ ഡ്രൈവിംഗ് ലൈസന്‍സ്. ലൈസന്‍സ് ഇല്ലാതെ...

കെണിയാകരുതേ ലോൺ

ബാങ്ക്ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ വളരെ എളുപ്പത്തിൽ കടന്നുകൂടാവുന്നതും എന്നാൽ വിഷമിച്ചു...

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വീട്ടുമരുന്നുകള്‍

ചെരുപ്പക്കാരിലും, പ്രായമായവരിലും കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് രക്തത്തിലെ കൊഴുപ്പിന്‍റെ അളവ് കൂടുന്നത്....

നല്ല ടൈം മാനേജ്‌മന്റ്‌ എങ്ങനെ?

പ്രവര്‍ത്തനത്തില്‍ മേന്മ കൈവരിക്കാന്‍ കൂടുതല്‍ നേരം ചെലവിടുന്നതല്ല കാര്യം. സമയം കുറച്ച്,...

മഴക്കാലരോഗങ്ങളെ നേരിടാന്‍….

മഴക്കാലമെന്നാല്‍ ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധ വേണ്ടുന്ന സമയമാണ്. മഴക്കാലത്ത് രോഗങ്ങള്‍ പിടിപെടാനും...
error: Content is protected !!