ഡ്രൈവിംഗ് ലൈസന്‍സ് – അറിയേണ്ട കാര്യങ്ങള്‍

Date:

വാഹനങ്ങള്‍ ഓടിക്കുന്നതിനു നിര്‍ബന്ധമായും ഉണ്ടാകേണ്ട രേഖയാണല്ലോ ഡ്രൈവിംഗ് ലൈസന്‍സ്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണ്.

മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന രണ്ടു ഘട്ടങ്ങളായുള്ള പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത്. ഡ്രൈവിംഗ് പഠിക്കാനായി ലേണേഴ്സ് ലൈസന്‍സും, രണ്ടാം ഘട്ടത്തില്‍ പ്രായോഗികപരീക്ഷയുടെ അടിസ്ഥാനത്തില്‍ ഡ്രൈവിംഗ് ലൈസന്‍സും നല്‍കുന്നു. 
ലേണേഴ്സ് ലൈസന്‍സിന് ഫോം – 2 ല്‍ ലേണേഴ്സ് ലൈസന്‍സിനുള്ള പൂരിപ്പിച്ച അപേക്ഷ, ഫോം – 3 ന്‍റെ പൂരിപ്പിച്ച ഒരു കോപ്പി, ഫോം – 1 എ യിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, മേല്‍വിലാസവും വയസ്സും തെളിയിക്കുന്നതിന് സാക്ഷ്യപ്പെടുത്തിയ രേഖ (സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്‌, റേഷന്‍ കാര്‍ഡ്, വോട്ടര്‍ പട്ടിക ഇതിലൊന്ന്), അഞ്ചു പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, കണ്ണ് ടെസ്റ്റ്‌ ചെയ്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, നിശ്ചിത ഫീസ്‌ അടച്ച രശീത് തുടങ്ങിയ രേഖകള്‍ ഹാജരാക്കണം.
ലേണേഴ്സിന് ചോദിക്കുന്ന 20 ചോദ്യങ്ങളില്‍ 12 എണ്ണം ശരിയാക്കിയാല്‍ മതി. ലേണേഴ്സ് ലൈസന്‍സ് കിട്ടി മുപ്പത് ദിവസങ്ങള്‍ക്കു ശേഷം ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിനുള്ള ഡേറ്റ് കിട്ടും. ടെസ്റ്റില്‍ വിജയിച്ചാല്‍ സ്വകാര്യവാഹനങ്ങള്‍ ഓടിക്കാന്‍ 20 വര്‍ഷമോ, അമ്പതു വയസ്സോ ഏതാണ് ആദ്യം, അത്ര നാളത്തേയ്ക്കാണ് ലൈസന്‍സ് കിട്ടുന്നത്.

ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ – ലൈസന്‍സ് കളഞ്ഞുപോയി എന്ന് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്ത ശേഷം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്, 50 രൂപ പത്രത്തില്‍ നോട്ടറി പബ്ലിക്കിന്റെ പക്കല്‍നിന്നും കിട്ടിയ അഫിഡവിറ്റ് എന്നിവ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് എടുക്കാന്‍ വേണം. ഫീസ്‌ 300 രൂപയാണ്. ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് എടുക്കാന്‍ ലൈസന്‍സിന്‍റെ നമ്പര്‍ അറിയേണ്ടത് ആവശ്യമാണ്‌. അതിനാല്‍ ലൈസന്‍സിന്‍റെ നമ്പര്‍ എഴുതി സൂക്ഷിക്കുകയോ, ലൈസന്‍സിന്‍റെ ഫോട്ടോസ്റ്റാറ്റ് എടുക്കുകയോ ചെയ്യാം.

ലൈസന്‍സ് പുതുക്കാന്‍ – കാലാവധി കഴിഞ്ഞു 30 ദിവസത്തിനകം ലൈസന്‍സ് പുതുക്കണം. കാലാവധി കഴിഞ്ഞ് അഞ്ചു വര്‍ഷമായാല്‍ ലൈസന്‍സ് പുതുക്കി നല്‍കില്ല. വീണ്ടും പുതിയ ലൈസന്‍സ് എടുക്കേണ്ടി വരും. കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സ്, ഫോം 9 ല്‍ പുതുക്കാനുള്ള അപേക്ഷ, സാക്ഷ്യപ്പെടുത്തിയ ഒരു പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ, നാല് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (സ്വകാര്യവാഹനങ്ങള്‍ക്ക് ആവശ്യമില്ല), നിശ്ചിത ഫീസ്‌ അടച്ച രസീത് എന്നിവ ലൈസന്‍സ് പുതുക്കാന്‍ ഹാജരാക്കണം.

More like this
Related

വീടിനുള്ളിലെ താരം

വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ...

ചൈനയിലെ പുതുവർഷം

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ്...

കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി

വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്....

വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ...

അധ്യാപനവൈകല്യം ഇന്നിന്റെ ഒരു സാമൂഹ്യപ്രശ്നമാകുമ്പോൾ

പഠന വൈകല്യമെന്ന പദപ്രയോഗത്തിൻമേൽ ഒട്ടേറെ ഗവേഷണങ്ങൾ നടന്ന ഒരു നാട്ടിലാണ് നാമിന്ന്...

വസ്ത്രങ്ങള്‍ പുതുമയോടെ സൂക്ഷിക്കാന്‍

വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഏറെ പണം ചിലവഴിക്കറുണ്ടെങ്കിലും അവ വേണ്ടവിധത്തില്‍ സൂക്ഷിക്കുന്ന കാര്യത്തില്‍...

സ്ത്രീകൾക്ക് പ്രവേശനമില്ല!

വടക്കുകിഴക്കൻ ഗ്രീസിലെ ചാസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതിചെയ്യുന്ന  മതാധിഷ്ഠിതരാഷ്ട്രമായ മൗണ്ട് ആതോസിന്റെ...

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍

ഹാന്‍ഡ്ഫ്രീ സെറ്റുകള്‍ റേഡിയേഷന്‍ പ്രശ്നമുണ്ടാക്കില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത്തരം ഹാന്‍ഡ്ഫ്രീ...

കെണിയാകരുതേ ലോൺ

ബാങ്ക്ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ വളരെ എളുപ്പത്തിൽ കടന്നുകൂടാവുന്നതും എന്നാൽ വിഷമിച്ചു...

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വീട്ടുമരുന്നുകള്‍

ചെരുപ്പക്കാരിലും, പ്രായമായവരിലും കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് രക്തത്തിലെ കൊഴുപ്പിന്‍റെ അളവ് കൂടുന്നത്....

നല്ല ടൈം മാനേജ്‌മന്റ്‌ എങ്ങനെ?

പ്രവര്‍ത്തനത്തില്‍ മേന്മ കൈവരിക്കാന്‍ കൂടുതല്‍ നേരം ചെലവിടുന്നതല്ല കാര്യം. സമയം കുറച്ച്,...

മഴക്കാലരോഗങ്ങളെ നേരിടാന്‍….

മഴക്കാലമെന്നാല്‍ ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധ വേണ്ടുന്ന സമയമാണ്. മഴക്കാലത്ത് രോഗങ്ങള്‍ പിടിപെടാനും...
error: Content is protected !!