ജീവിതത്തിന് ഊടും പാവും നൽകുന്ന അനേകം ചെറിയ കാര്യങ്ങളുണ്ട്. മനുഷ്യജീവിതത്തിന് സന്തോഷവും സമാധാനവും നല്കുന്നത് ഈ ചെറിയ കാര്യങ്ങൾ കൂടിയാണ്. നമ്മെ സ്പർശിച്ചുകടന്നുപോകുന്ന എല്ലാ അനുഭവങ്ങളിൽ നിന്നും നമുക്ക് ചിലതൊക്കെ പഠിക്കാനുണ്ട്. ചെറുതിൽ...
സ്നേഹം എന്നത് ഒരു പഴയ വാക്കാണ്. എന്നാൽ ഒരിക്കലും പുതുമ നശിക്കാത്തതും. സ്നേഹം എന്ന വാക്കിന്റെ അർത്ഥം നമുക്ക് വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. അത് അനുഭവിക്കാനും അറിയാനുമുള്ളതാണ്. സ്നേഹം മനസ്സിൽ...
ചിലരുടെ അനുഭവങ്ങൾ നമ്മെ ഞെട്ടിച്ചുകളയും. 2018 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച നാദിയ മുറാദിന്റെ അനുഭവങ്ങൾ അത്തരത്തിലുള്ളതാണ്. ഐ.എസ് തീവ്രവാദികളുടെ പിടിയിൽ പെട്ട് ലൈംഗിക അടിമയായി കൈമാറ്റം ചെയ്യപ്പെട്ട നാദിയ ഭാഗ്യവശാൽ...
സ്വപ്നങ്ങൾ ഇല്ലാത്തവരായി ആരുമില്ല. എന്നിട്ടും എല്ലാ സ്വപ്നങ്ങളും നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങുന്നുമില്ല. അതിന് പിന്നിലെ പല കാരണങ്ങളിലൊന്ന് ആത്മവിശ്വാസക്കുറവാണ്. എന്നാൽ നമ്മുടേതിനെക്കാൾ പരിതാപകരമായ ചുറ്റുപാടുകളിൽ ജനിക്കുകയും വളരുകയും ചെയ്തവരായിരുന്നിട്ടും ചിലർ നമ്മെ അതിശയിപ്പിച്ചുകളയാറുണ്ട്, ...
വൈധവ്യത്തിന്റെ തിക്താനുഭവങ്ങളിലൂടെ കടന്നുപോയിട്ടും അതിനെയെല്ലാം ആത്മബലം കൊണ്ട് കീഴടക്കുകയും അതിജീവനത്തിന്റെ കരുത്തോടെ ഉയിർത്തെണീല്ക്കുക മാത്രമല്ല മറ്റുള്ളവരെ പ്രകാശിപ്പിക്കുകയും ചെയ്ത വിധവകളുടെ ജീവിതം പറയുന്ന പുസ്തകം. സ്വയം വിളക്ക് ഊതിയണച്ച് ഇരുളിൽ കഴിയാൻ ആഗ്രഹിക്കുകയും...
വിവിധ ദേശക്കാരും വ്യത്യസ്ത സ്വഭാവക്കാരുമായ ഒരു കൂട്ടം ചെറുപ്പക്കാർ. അവരുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാണ് ബ്രിജീത്താമ്മ എന്ന വൃദ്ധ. അവർക്കിടയിൽ സംഭവിക്കുന്ന ഒരു ദുരന്തം പല ജീവിതങ്ങളുടെയും മുഖംമൂടികൾ വലിച്ചുകീറുന്നു. ദൃശ്യഭാഷയുടെ സൗന്ദര്യം കൊണ്ട്...
കറുത്തവന്റെ ഇതിഹാസമാണ് മുഹമ്മദ് അലി. കാഷ്യസ് ക്ലേ, മുഹമ്മദ് അലിയായി മാറുകയായിരുന്നു. ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുവന്ന കറുത്ത അടിമകളുടെ ദുരിതപൂർണ്ണമായ ജീവിതകഥകൾ കേട്ട കാഷ്യസ് എന്ന മുഹമ്മദ് അലി തന്റെ ജീവിതം...
മുഹമ്മദ് അലി ശിഹാബ് ഐഎഎസ് എഴുതിയ വിരലറ്റം എന്ന ആത്മകഥ സവിശേഷമായ അനുഭവങ്ങൾ കൊണ്ട് കൊരുത്തെടുത്തവയാണ്. പതിനൊന്നാം വയസിൽ യത്തീംഖാനയിൽ എത്തിപ്പെട്ട ശിഹാബ് കളക്ടറായി മാറിയ കഥയാണീ ഗ്രന്ഥം. ഓരോ ജീവിതസാഹചര്യത്തിലും നേരിടേണ്ടിവന്ന...
വിശുദ്ധ ബൈബിൾ ടിവി സീരിയലാക്കാൻ നവോദയ തീരുമാനിച്ചപ്പോൾ ക്രിസ്തുവിന്റെ വേഷം അഭിനയിക്കാനായി ആൽബം നിറയെ ക്രിസ്തുവേഷത്തിന്റെ ചിത്രങ്ങളുമായി അപ്പച്ചനെ സമീപിച്ച വി ഗാർഡ് സ്ഥാപനത്തിന്റെ ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെക്കുറിച്ച് അറിയാമോ? പൂർണിമ ജയറാം...
ജാതിയുടെയും മതത്തിന്റെയും നിർദ്ദിഷ്ട കളങ്ങളിൽ ഒതുങ്ങിനില്ക്കുന്ന എഴുത്തുകാരനോ പ്രസംഗകനോ അല്ല ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾക്കും എഴുത്തുകൾക്കും ആരാധകർ ഏറെയാണ്. അച്ചന്റെ യുട്യൂബ് പ്രഭാഷണങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ് അദ്ദേഹത്തിന്റെ...
ഒരു കാലത്ത് ആകാശം തുറന്നുകിടക്കുകയായിരുന്നു. ഇന്ന് ആകാശം അടഞ്ഞടഞ്ഞുവരികയാണ്. ഓരോരുത്തരും പരമാവധി ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ജാതിയുടെ, മതത്തിന്റെ, വിശ്വാസത്തിന്റെ, ഭാഷയുടെ, വംശത്തിന്റെ വേലിക്കെട്ടുകൾ നമ്മെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നു. അങ്ങനെ നമ്മുടെ ആകാശങ്ങൾ ചെറുതായിവരുന്നു. 'ഒടിച്ചുമടക്കിയ' ആകാശത്തിനു...
അക്ഷരങ്ങൾ നക്ഷത്രമാകുന്ന കവിതകൾ… സുനിൽ ജോസിന്റെ മൂന്നാമത് കവിതാസമാഹാരമായ ഹുയാൻസാങ്ങിന്റെ കൂട്ടുകാരി വായിച്ചുമടക്കിക്കഴിയുമ്പോൾ പറഞ്ഞുപോകാവുന്ന വിശേഷണമാണ് ഇത്. ഈ വരികൾ കടമെടുത്തതാകട്ടെ അദ്ദേഹത്തിന്റെ തന്നെ ലിപി എന്ന കവിതയിൽ നിന്നും.
...