ആ പാദങ്ങളെക്കുറിച്ച് ഓർമ്മിക്കുമ്പോഴൊക്കെ ഇടയ്ക്ക് മനസ്സ് അസ്വസ്ഥമാകാറുണ്ട്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ പാദങ്ങളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. എത്ര എളുപ്പത്തിലാണ് വാമനൻ മഹാബലിയെ ചവിട്ടിത്താഴ്ത്തിയത്!
പാതാളത്തോളം താണുപോയ ചില അപമാനങ്ങളുടെ നിമിഷങ്ങളെയാണ് അതോർമ്മിപ്പിക്കുന്നത്. ഒരാളെ അധിക്ഷേപിക്കാനും വിലകുറഞ്ഞവരായി അവതരിപ്പിക്കാനും കഴിയുന്ന ഏറ്റവും നല്ല മാർഗം അവരെ ചവിട്ടിത്തേയ്ക്കുകയാണ്. ഒരാളുടെ വളർച്ചയെ ഭയക്കുമ്പോൾ ആ വളർച്ച ഇല്ലാതാക്കാൻ എളുപ്പമായ മാർഗ്ഗം അയാളെ ചവിട്ടിത്താഴ്ത്തുക എന്നതും.
രണ്ടുരീതിയിലുമുള്ള അനുഭവങ്ങളിലൂടെയും കടന്നുപോയിട്ടുള്ള ഒരാളായതുകൊണ്ട് അവയുടെ വേദനയും നീറ്റലും നന്നായി അറിയാം. ജീവിതത്തിൽ സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകാത്തവരാരും തന്നെയുണ്ടാവില്ല.
പാദപൂജകളുടെ പേരിൽ വിവാദങ്ങളൊക്കെ നടക്കുന്ന അവസരം കൂടിയാണ്. കാൽതൊട്ടുവന്ദിക്കുന്ന കീഴ്വഴക്കം വിട്ടുപിരിയാത്ത ഒരു...
അടുത്തയിടെ എവിടെയോ കംഫർട്ട് സോൺ എന്ന വാക്കിന് ഒരു നിർവചനം വായിച്ചു. തരിശുഭൂമി എന്നാണ് അതിന് നല്കിയിരിക്കുന്ന അർത്ഥം. വേസ്റ്റ്ലാന്റ്.. തരിശുഭൂമി. വളർച്ചയില്ലാത്ത സ്ഥലം. വളർച്ച മുരടിച്ച സ്ഥലം. അതാണ് കംഫർട്ട് സോൺ....
മനുഷ്യർക്കു മാത്രമേ സംസാരിക്കാനുള്ള കഴിവുള്ളൂ. പരസ്പരം മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും ഹൃദയം വെളിപ്പെടുത്താനും എല്ലാം സാധിക്കുന്നത് സംസാരത്തിലൂടെയാണ്. സംസാരിക്കാതെ പോകുന്നതുകൊണ്ട് ചില നഷ്ടങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുമുണ്ട്. എന്നാൽ ഗുണത്തെക്കാളേറെ സംസാരിക്കുന്നത് ചില നേരങ്ങളിൽ...
സ്നേഹത്തിന് ഭാഷയുണ്ടോ? തീർച്ചയായും. ഈ ഭാഷ മനസ്സിലാക്കാതെ പോകുന്നതുകൊണ്ടും തിരിച്ചറിയപ്പെടാതെ പോകുന്നതുകൊണ്ടുമാണ് ഏതുതരം ബന്ധത്തിലും അസ്വസ്ഥതകളുടെയും അശാന്തികളുടെയും കാർമേഘങ്ങൾ പടരുന്നത്.
വാക്കുപാലിക്കുക
സ്നേഹിക്കുന്നുവെന്നതിന്റെ പ്രകടമായ സൂചനയാണ് കൊടുത്ത വാക്കു പാലിക്കുന്നത്. പലരും വാക്കു കൊടുക്കും. എന്നാൽ...
പലതരത്തിലുള്ള മാനസികസമ്മർദ്ദം നേരിടുന്നവരാണ് ഭൂരിപക്ഷം പേരും. വഹിക്കുന്ന സ്ഥാനവും അലങ്കരിക്കുന്ന പദവികളും അതിന് ബാധകമല്ല. ലിംഗഭേദമോ പ്രായവ്യത്യാസമോ കണക്കിലെടുക്കേണ്ടതുമില്ല. മാനസികസമ്മർദ്ദത്തെ നേരിടാൻ പല മാർഗങ്ങളുണ്ട്. യോഗ, മെഡിറ്റേഷൻ, ഡീപ്പ് ബ്രീത്തിംങ് തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽ...
വ്യക്തിപരമായി നല്ല തുക വരുമാനമുണ്ടായിട്ടും പലർക്കും മാസാവസാനമെത്തുമ്പോൾ കടം മേടിക്കേണ്ട സാഹചര്യം വരാറുണ്ട്. ഈ കടംമേടിക്കൽ അടിയന്തിരാവശ്യം വരുന്നതുകൊണ്ടോ കുടുംബത്തിലെ ക്രിയാത്മകമായ കാര്യങ്ങൾക്കുവേണ്ടി ഫലപ്രദമായി വിനിയോഗിച്ച് പോക്കറ്റ് കാലിയായതുകൊണ്ടോ അല്ല മറിച്ച് ലഭിച്ച...
'രാവിലെ പഴങ്കഞ്ഞിയാടോ കുടിച്ചിട്ടുവന്നെ, ഒരുഷാറുമില്ലല്ലോ'
ചോദ്യങ്ങൾ ചോദിച്ചതിന് കൃത്യമായി ഉത്തരം പറയാത്ത വിദ്യാർത്ഥിയോട് ചില അധ്യാപകർ ചോദിക്കുന്ന ചോദ്യമാണ് ഇത്. പഴങ്കഞ്ഞി യാതൊരു ഗുണവുമില്ലാത്ത ആഹാരമാണെന്ന ധ്വനിയാണ് അതിലുളളത്. പക്ഷേ പഴങ്കഞ്ഞി അത്ര നിസ്സാരക്കാരനാണോ?...
യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പംഅവിവേകമിതു കണ്ടാലറിവുള്ളവർപരിഹസിക്കും ചിലർ പഴിക്കുംവഴി പിഴയ്ക്കും തവ നിനയ്ക്കുമ്പോൾ -ഉണ്ണായിവാര്യർ (നളചരിതം)
'എന്തൊരു എടുത്തുച്ചാട്ടം, പക്വതയില്ലായ്മയുടെയാണ്' ചിലരെ നോക്കി നാം ഇങ്ങനെ പറഞ്ഞിട്ടില്ലേ? അതുപോലെ ചിലരെ നോക്കി മറ്റുചില അഭിപ്രായപ്രകടനങ്ങളും നടത്താറുണ്ട്.'മിടുക്കൻ/മിടുക്കി...
വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്. ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട ജിംനേഷ്യം സെന്ററുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് നാട്ടിൻപ്പുറങ്ങളിൽ പോലും...
കണ്ണാടിപൈക്കൂറ എന്താണെന്നറിയാമോ?
ഷൊർണ്ണൂരിലെ- അല്ല, ചെറുമണ്ണൂരിലെ പെൺകുട്ടികളെ കല്യാണം ചെയ്ത് അയയ്ക്കുമ്പോൾ, കുടുംബം അവർക്ക് നൽകുന്ന ചെറുസമ്പാദ്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണത്. ഒരു കഷണം തുണി, നാലായി വിഭജിച്ച് അതിലൊന്നിൽ തൊടിയിലെ പൂക്കളുടെയും കായ്കളുടെയും...
ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമില്ലാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാൽ ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമുള്ളവർക്കുപോലും എങ്ങനെയാണ് ജീവിതത്തെ മാറ്റിമറിക്കേണ്ടത് എന്നറിയില്ല. അതുകൊണ്ട് ജീവിതത്തെ മാറ്റിമറിക്കാനുള്ള ചില വഴികൾ നോക്കാം.
പ്രതികരണം മാന്യമായിരിക്കുകയും കുറയ്ക്കുകയും ചെയ്യുക
ചിലരുണ്ട് എന്തിനോടും വളരെ പെട്ടെന്ന് പ്രതികരിക്കും....
ഹെർമൻ ഹെസെയുടെ സിദ്ധാർത്ഥ എന്ന കൃതിയിലെ സത്യാന്വേഷിയായ ചെറുപ്പക്കാരന് ജീവിതത്തിലെ എല്ലാ അനുഭവങ്ങളിലൂടെയും കടന്നുപോകാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. കച്ചവടം ചെയ്യാൻ താല്പര്യപ്പെടുന്ന അയാൾ ഒരു വർത്തകനെ കണ്ട് തന്റെ ആവശ്യം പറയുമ്പോൾ അയാൾ...
അടിമസമ്പ്രദായം നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഒരു നിയമത്തിന്റെയും പരിധിയിൽ പെടാതെ അടിമകളായി ജീവിക്കുന്നവരാണ് നമ്മളെന്നു പറഞ്ഞാൽ എല്ലാവരും എതിർക്കാൻ വരും എന്നത് ഉറപ്പാണ്. പക്ഷേ താഴെ പറയുന്ന ചില കാര്യങ്ങൾ വിശദീകരിക്കുമ്പോൾ എതിർപ്പിന്റെ ശക്തി...