ഹൃദയം ഹൃദയത്തെ തൊടുന്നില്ലല്ലോ എന്ന നൊമ്പരത്തിൽ നിന്നായിരിക്കണം അധരം അധരത്തെ തേടേണ്ടത് എന്ന് പ്രണയ ചുംബനങ്ങളെ 'സഞ്ചാരിയുടെ ദൈവത്തിൽ' വിവരിക്കുന്നുണ്ടല്ലോ. ചുംബനങ്ങൾ പ്രണയത്തിന് മാത്രം പേറ്റന്റ് ഉള്ള ഒന്നല്ല. അമ്മയുടെ, അച്ഛന്റെ, സുഹൃത്തിന്റെ, കാമുകന്റെ/കിയുടെ അങ്ങനെ എത്രയെത്ര ചുംബനങ്ങൾ, ആദ്യ ചുംബനം, വാത്സല്യ ചുംബനം, പ്രണയ ചുംബനം, രതിചുംബനം, ഉപചാര ചുംബനം, ഒറ്റികൊടുക്കാനുള്ള ചുംബനം, അന്ത്യ ചുംബനം അങ്ങനെ എന്തൊക്കെ തരം ചുംബനങ്ങൾ!
സംഗീത സംവിധായകൻ എം. ജയചന്ദ്രന്റെ ഒരഭിമുഖത്തിൽ ദേശീയ അവാർഡ് ലഭിക്കാൻ ഇടയായ ഒരു ഗാനത്തിന്റെ ജനനം അദ്ദേഹം വിവരിക്കുന്നുണ്ട്. ഗാനത്തിന്റെ കമ്പോസിങ്ങിനായി ചെന്നൈയിലേക്ക് പോകാൻ എയർപോർട്ടിൽ നിൽക്കുമ്പോഴാണ്...
ജൂൺ ഒന്നിന് മഴ പെയ്യുമായിരുന്നു പണ്ടൊക്കെ. അതല്ല, സ്കൂൾ തുറക്കുന്നത് ജൂൺ രണ്ടിനോ മൂന്നിനോ ആണെങ്കിൽ അന്ന് പെയ്യും, അതാണ് അധ്യയന വർഷാരംഭത്തേക്കുറിച്ചുള്ള പഴയ ഓർമകളിൽ ആദ്യം തെളിഞ്ഞുവരുന്നത്. അന്നൊക്കെ മനസ്സിനെ വല്ലാതെ...
പുതിയ അധ്യയനവർഷം ആരംഭിച്ചിരിക്കുന്നു. പുതിയ പുസ്തകങ്ങൾ, പുതിയ കൂട്ടുകെട്ടുകൾ, ചിലർക്കെങ്കിലും പുതിയ സ്കൂൾ/വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി അധ്യയനവർഷത്തിന്റെ തുടക്കം പല പുതുമകളും സമ്മാനിക്കുന്നുണ്ട്. എന്തിനാണ് വിദ്യാഭ്യാസം ചെയ്യുന്നത്? അറിവ് നേടുന്നതിനോ ജോലി നേടുന്നതിനോ?...
ചെറിയൊരു പ്രായത്തിലാണ് സെൻ കഥകളിൽ താല്പര്യം തോന്നിത്തുടങ്ങിയത്. ബുദ്ധപാരമ്പര്യങ്ങളിൽ നിന്ന് തളിർത്തിട്ടുള്ള സാരോപദേശ കഥകളാണല്ലോ സെൻകഥകൾ. ഗുരു നിത്യയാണെന്ന് തോന്നുന്നു മലയാളത്തിലേക്ക് ആദ്യമായി സെൻകഥകൾ വിവർത്തനം ചെയ്തിരിക്കുന്നത് അതിലൊരു കഥയുടെ ശീർഷകം ഇങ്ങനെയാണ്....
പ്രതീക്ഷിക്കാൻ എന്തുണ്ട് എന്ന് നിരാശാ ഭരിതരായി ചോദിക്കുന്നവരാകാതെ പ്രതീക്ഷിക്കാൻ എന്തെല്ലാം ഉണ്ട്! എന്ന വിധത്തിൽ അത്ഭുതപ്പെടുന്നവരാകുക. അതാണ് ആദ്യം തന്നെ പറയാനുള്ളത്. പ്രതീക്ഷ ഒരു മരുന്നാണ്. ജീവൻ നിലനിർത്താൻ ആവശ്യമായ മരുന്ന്. ഈ...
എനിക്കു മാത്രമെന്തേ ഇങ്ങനെ? ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങളിൽ, പ്രതിസന്ധിഘട്ടങ്ങളിൽ ഇപ്രകാരം ചിന്തിക്കാത്ത, ഈ ചോദ്യം ചോദിക്കാത്ത ആരെങ്കിലുമുണ്ടാവുമോ? ഈ ചോദ്യം ചോദിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കുക, പ്രശ്നങ്ങൾ നേരിടുന്ന, പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന...
അടുത്തയിടെ എവിടെയോ കംഫർട്ട് സോൺ എന്ന വാക്കിന് ഒരു നിർവചനം വായിച്ചു. തരിശുഭൂമി എന്നാണ് അതിന് നല്കിയിരിക്കുന്ന അർത്ഥം. വേസ്റ്റ്ലാന്റ്.. തരിശുഭൂമി. വളർച്ചയില്ലാത്ത സ്ഥലം. വളർച്ച മുരടിച്ച സ്ഥലം. അതാണ് കംഫർട്ട് സോൺ....
മനുഷ്യർക്കു മാത്രമേ സംസാരിക്കാനുള്ള കഴിവുള്ളൂ. പരസ്പരം മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും ഹൃദയം വെളിപ്പെടുത്താനും എല്ലാം സാധിക്കുന്നത് സംസാരത്തിലൂടെയാണ്. സംസാരിക്കാതെ പോകുന്നതുകൊണ്ട് ചില നഷ്ടങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുമുണ്ട്. എന്നാൽ ഗുണത്തെക്കാളേറെ സംസാരിക്കുന്നത് ചില നേരങ്ങളിൽ...
സ്നേഹത്തിന് ഭാഷയുണ്ടോ? തീർച്ചയായും. ഈ ഭാഷ മനസ്സിലാക്കാതെ പോകുന്നതുകൊണ്ടും തിരിച്ചറിയപ്പെടാതെ പോകുന്നതുകൊണ്ടുമാണ് ഏതുതരം ബന്ധത്തിലും അസ്വസ്ഥതകളുടെയും അശാന്തികളുടെയും കാർമേഘങ്ങൾ പടരുന്നത്.
വാക്കുപാലിക്കുക
സ്നേഹിക്കുന്നുവെന്നതിന്റെ പ്രകടമായ സൂചനയാണ് കൊടുത്ത വാക്കു പാലിക്കുന്നത്. പലരും വാക്കു കൊടുക്കും. എന്നാൽ...
പലതരത്തിലുള്ള മാനസികസമ്മർദ്ദം നേരിടുന്നവരാണ് ഭൂരിപക്ഷം പേരും. വഹിക്കുന്ന സ്ഥാനവും അലങ്കരിക്കുന്ന പദവികളും അതിന് ബാധകമല്ല. ലിംഗഭേദമോ പ്രായവ്യത്യാസമോ കണക്കിലെടുക്കേണ്ടതുമില്ല. മാനസികസമ്മർദ്ദത്തെ നേരിടാൻ പല മാർഗങ്ങളുണ്ട്. യോഗ, മെഡിറ്റേഷൻ, ഡീപ്പ് ബ്രീത്തിംങ് തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽ...
വ്യക്തിപരമായി നല്ല തുക വരുമാനമുണ്ടായിട്ടും പലർക്കും മാസാവസാനമെത്തുമ്പോൾ കടം മേടിക്കേണ്ട സാഹചര്യം വരാറുണ്ട്. ഈ കടംമേടിക്കൽ അടിയന്തിരാവശ്യം വരുന്നതുകൊണ്ടോ കുടുംബത്തിലെ ക്രിയാത്മകമായ കാര്യങ്ങൾക്കുവേണ്ടി ഫലപ്രദമായി വിനിയോഗിച്ച് പോക്കറ്റ് കാലിയായതുകൊണ്ടോ അല്ല മറിച്ച് ലഭിച്ച...
'രാവിലെ പഴങ്കഞ്ഞിയാടോ കുടിച്ചിട്ടുവന്നെ, ഒരുഷാറുമില്ലല്ലോ'
ചോദ്യങ്ങൾ ചോദിച്ചതിന് കൃത്യമായി ഉത്തരം പറയാത്ത വിദ്യാർത്ഥിയോട് ചില അധ്യാപകർ ചോദിക്കുന്ന ചോദ്യമാണ് ഇത്. പഴങ്കഞ്ഞി യാതൊരു ഗുണവുമില്ലാത്ത ആഹാരമാണെന്ന ധ്വനിയാണ് അതിലുളളത്. പക്ഷേ പഴങ്കഞ്ഞി അത്ര നിസ്സാരക്കാരനാണോ?...
യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പംഅവിവേകമിതു കണ്ടാലറിവുള്ളവർപരിഹസിക്കും ചിലർ പഴിക്കുംവഴി പിഴയ്ക്കും തവ നിനയ്ക്കുമ്പോൾ -ഉണ്ണായിവാര്യർ (നളചരിതം)
'എന്തൊരു എടുത്തുച്ചാട്ടം, പക്വതയില്ലായ്മയുടെയാണ്' ചിലരെ നോക്കി നാം ഇങ്ങനെ പറഞ്ഞിട്ടില്ലേ? അതുപോലെ ചിലരെ നോക്കി മറ്റുചില അഭിപ്രായപ്രകടനങ്ങളും നടത്താറുണ്ട്.'മിടുക്കൻ/മിടുക്കി...