വർഷങ്ങളായുള്ള പരിചയമുണ്ടായിരുന്നു ആ വ്യക്തിയുമായിട്ട്. പക്ഷേ നേരിട്ടു കാണുകയോ സംസാരിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. വളരെ ഔപചാരികമായ ബന്ധം മാത്രമായിട്ടാണ് അതിനെ കരുതിപ്പോന്നിരുന്നതും. മാത്രവുമല്ല ചില മുൻവിധികൾ ബാക്കിയുണ്ടായിരുന്നു താനും. ഫോണിലൂടെയുള്ള സംസാരത്തിൽ അതുകൊണ്ടുതന്നെ ബോധപൂർവ്വമായ...
ഏതൊരു ബന്ധത്തിലും-സുഹൃത്ത്ബന്ധം, ദാമ്പത്യബന്ധം, സഹപ്രവർത്തകർ തമ്മിലുള്ള ബന്ധം, അയൽപക്കബന്ധം- അടിസ്ഥാനമായിട്ടുള്ള ഒരു ഘടകമുണ്ട്. പ്രതിപക്ഷ ബഹുമാനം. നിർദ്ദോഷമായ തമാശുകൾ മാറ്റിനിർത്തിയാൽ മറ്റൊരാളോട് തികഞ്ഞ ആദരവോടും ബഹുമാനത്തോടും കൂടി മാത്രമേ സംസാരിക്കുകയും ഇടപെടുകയും ചെയ്യാവൂ....
തിരക്കുപിടിച്ചതും നിരവധി ആകുലതകൾ നിറഞ്ഞതുമാണ് ഓരോ ദമ്പതികളുടെയും ജീവിതം. ഓഫീസ്, വീട്, കുട്ടികൾ എന്നിങ്ങനെയുള്ള യാഥാർത്ഥ്യങ്ങൾ അവരുടെ ജീവിതത്തെ വളരെ തിരക്കുള്ളതാക്കി മാറ്റുന്നുണ്ട്. ഈ തിരക്കിനിടയിൽ ഒരുമിച്ചിരിക്കാൻ സമയം ഒരുപാടുള്ള ദമ്പതിമാർ വളരെ...
നിത്യജീവിതത്തിൽ നാം പലതരം ആളുകളുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ട്. അവരിൽ ചിലർ നമ്മുടെ സഹപ്രവർത്തകരാകാം, സുഹൃത്തുക്കളാകാം. എന്നാൽ ഇടപെടുന്ന എല്ലാ വ്യക്തികളും നമ്മുടെ വ്യക്തിത്വത്തെയോ ഭാവിയെയോ വളർത്തുകയോ പരിപോഷിപ്പിക്കുകയോ ചെയ്യുന്നവരായിരിക്കില്ല. എല്ലാ വ്യക്തികൾക്കും...
രഹസ്യങ്ങൾ സൂക്ഷിക്കാനുള്ള കഴിവില്ലാതിരിക്കുക
സുഹൃത്തുക്കൾ പരസ്പരം വിശ്വസിക്കാൻ കൊള്ളാവുന്നവരാകണം. പുറംലോകത്തിന് അറിയാത്ത പല കാര്യങ്ങളും രണ്ട് ആത്മാർത്ഥസുഹൃത്തുക്കൾക്കിടയിൽ പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ അവരിലൊരാൾ മറ്റേ ആളെ സംബന്ധിച്ച രഹസ്യങ്ങൾ മൂന്നാമതൊരാളോട് പങ്കുവയ്ക്കുകയോ പറയരുതെന്ന ഉറപ്പിൽ പറഞ്ഞ...
നീ ഒരാളെ സ്നേഹിക്കുന്നതു എന്തിനുവേണ്ടിയാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആത്യന്തികമായി നമ്മൾ ഒരാളെ സ്നേഹിക്കുമ്പോൾ അതിന്റെ സുഖവും സംതൃപ്തിയും അനുഭവിക്കുന്നത് നമ്മൾ തന്നെയാണ്. ഒരാളെക്കുറിച്ച് ആലോചിക്കുമ്പോൾ, ഓർമ്മിക്കുമ്പോൾ നമ്മുടെ മനസിൽ വെറുപ്പും വിദ്വേഷവുമാണ് അനുഭവപ്പെടുന്നതെങ്കിൽ...
താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില പിടിപ്പുള്ളവയാണ് പൂട്ടിവയ്ക്കുന്നത്. വീട്, ആഭരണങ്ങൾ, പണം, സർട്ടിഫിക്കറ്റുകൾ..
പൂട്ടിവയ്ക്കുന്നവയാണ് തുറക്കുന്നത്.വീട്, അലമാര, ബാഗ്. വിലപിടിപ്പുള്ളവയ്ക്കാണ് പ്രത്യേക താക്കോലുകൾ. ആവശ്യത്തിനു തുറക്കാനും പൂട്ടിവയ്ക്കാനുമുള്ള...
പലതരത്തിലുള്ള ബന്ധങ്ങളുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്. കുടുംബത്തിലും വെളിയിലുമൊക്കെ എത്രയോ ബന്ധങ്ങൾ കൊണ്ടുനടക്കുന്നവരാണ് ഓരോരുത്തരും. ജീവിതപങ്കാളിയുമായി, മാതാപിതാക്കളുമായി, മക്കളുമായി. സഹോദരങ്ങളും അയൽക്കാരും സഹപ്രവർത്തകരുമായി.. ബന്ധങ്ങളുടെ ശൃംഖലകൾ ഇപ്രകാരം നീണ്ടുപോകുന്നു. എന്നാൽ എല്ലാ ബന്ധങ്ങളും...
ബന്ധങ്ങൾക്ക് വിലയുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ബന്ധങ്ങൾ എന്നു പേരിട്ടു നാം ഭദ്രമായി കൂടെ കൊണ്ടുനടക്കുന്ന പല ബന്ധങ്ങളും കരുതുന്നതുപോലെ അത്ര വിലപ്പെട്ടവയാണോ? നാം അവയെ വിലമതിക്കുന്നുണ്ട്. പൊന്നുപോലെ സ്നേഹിക്കുന്നുമുണ്ട്. പക്ഷേ...
മിത്രമില്ലാത്തവരായിട്ട് ആരാണ് ഇവിടെയുള്ളത്? മിത്രമാകാത്തവരായി ആരാണുള്ളത്? പക്ഷേ ചോദ്യം അതല്ല. എപ്പോഴും മിത്രം ആകാന്‍ കഴിയുന്നുണ്ടോ, എപ്പോഴും മിത്രമായിട്ടുള്ളവര്‍ എത്ര പേരുണ്ട്? അതെ, സൗഹൃദങ്ങളുടെ എണ്ണത്തിലും പെരുപ്പത്തിലുമൊക്കെ അഹങ്കരിക്കുകയും മേനി നടിക്കുകയും ചെയ്യുന്നവരൊക്കെ...
പ്രതിപക്ഷം എന്ന് കേള്‍്ക്കുമ്പോഴേ നിയമസഭയിലെ കാര്യമായിരിക്കാം പലരുടെയും ചിന്തയിലേക്ക് ആദ്യം കടന്നുവരുന്നത്. പരസ്പരബഹുമാനമില്ലാതെയുള്ള പെരുമാറ്റവും ആക്രോശങ്ങളും അതിന്റെ തൊട്ടുപിന്നാലെ കടന്നുവരാം. നിയമസഭയില്‍ മാത്രമല്ല ജീവിതത്തിലെ ഏത് വേദിയിലും പ്രതിപക്ഷ ബഹുമാനമുണ്ടായിരിക്കണം. പ്രതിപക്ഷം എന്നതിനെ...
''സ്നേഹിക്കുമ്പോൾ നീയും ഞാനുംനീരിൽ വീണ പൂക്കൾ''
എന്നാണ് പാട്ട്. അതെ, സ്നേഹം ഇങ്ങനെ നമ്മെ ഒഴുക്കിക്കൊണ്ടേയിരിക്കുകയാണ്. നാമാവട്ടെ ഒഴുകുകയാണെന്ന് അറിയാതെ ഒഴുകിപ്പൊയ്ക്കൊണ്ടിരിക്കുകയും.
രണ്ടുപേരുടെ സ്നേഹത്തിന് ഈ പ്രപഞ്ചത്തെ തന്നെ മാറ്റിമറിക്കാൻ കഴിവുണ്ട്; അവരവരെ തന്നെ യും....