Social

എന്തിന് വോട്ടു ചെയ്യണം?

വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലം. ഇലക്ഷൻ ബൂത്തിലേക്ക് നടക്കാനും ക്യൂ നില്ക്കാനും നമുക്കിനി അധികദിവസങ്ങളൊന്നുമില്ല. പക്ഷേ എത്ര പേർ വോട്ടു ചെയ്യാൻ പോകും? എന്താണ് ഇലക്ഷനെക്കുറിച്ചും വോട്ടിംങിനെക്കുറിച്ചുമുള്ള പ്രതികരണം? പ്രത്യേകിച്ച് യുവജനങ്ങൾക്ക്?വോട്ടവകാശം രേഖപ്പെടുത്താനുള്ള  നിയമപരമായ...

പറയാതിരിക്കാനാവില്ല തൊടുപുഴയിലെ ഏഴുവയസുകാരന്റെ അമ്മയോട്

വീട്ടില്‍ കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തിയിട്ടുള്ളവര്‍ക്കറിയാം തള്ളക്കോഴിയും കുഞ്ഞുങ്ങളും തീറ്റ തേടി പറമ്പില്‍ ചികഞ്ഞ് നടക്കുമ്പോള്‍ ഒരു കാക്കയുടെയോ കഴുകന്റെയോ ചിറകിന്റെ നിഴല്‍ കാണുന്ന മാത്രയില്‍ തള്ളക്കോഴിയുടെ മുന്നറിയിപ്പ്. കോഴിക്കുഞ്ഞുങ്ങള്‍ അതു കേള്‍ക്കുന്ന മാത്രയില്‍ ഒന്നുകില്‍...

മാര്‍പാപ്പ മുതല്‍ സൂപ്പര്‍ താരങ്ങള്‍ വരെ

ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഒരുസ്ത്രീ കൈക്ക് പിടിച്ചുവലിച്ചപ്പോള്‍ വീഴാന്‍ തുടങ്ങിയ അദ്ദേഹം സ്ത്രീയുടെ കൈ തട്ടിമാറ്റിയത് സെക്കുലര്‍ മാധ്യമങ്ങള്‍ വരെ ആഘോഷിച്ച ഒരു വാര്‍ത്തയായിരുന്നു. സംഭവത്തില്‍ പിന്നീട് പാപ്പ ഖേദം...

പുതുതായി വരുന്ന ജയിലുകളും വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും

സംസ്ഥാനത്ത് പുതുതായി പത്തു ജയിലുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ  അറിയിപ്പ്  എന്താണ് വ്യക്തമാക്കുന്നത്? കേരളസമൂഹത്തില്‍ പെരുകിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെയും നമ്മുടെ അപകടകരമായ മാനസികനിലയുടെയും അടയാളങ്ങള്‍ തന്നെയല്ലേ ഇവ എന്ന്...

അറിയാതെ പോകുന്ന സര്‍പ്പദംശനങ്ങള്‍

ബത്തേരിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പാമ്പുകടിയേറ്റു അഞ്ചാം ക്ലാസുകാരി മരിച്ചതിന്റെ സങ്കടവും നടുക്കവും ഇപ്പോഴും നമ്മെ ഓരോരുത്തരെയും വിട്ടുപോയിട്ടില്ല. ആ സങ്കടങ്ങളുടെ മുര്‍ദ്ധന്യത്തില്‍ നില്ക്കുമ്പോള്‍ തന്നെയാണ് ഇന്നലെ ചാലക്കുടിയില്‍ വൈദികര്‍ നടത്തുന്ന ഒരു പ്രമുഖ...

അനില്‍ രാധാകൃഷ്ണ മേനോനും ബിനീഷ് ബാസ്റ്റിനും

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മലയാളത്തിലെ സോഷ്യല്‍ മീഡിയായില്‍ നിറഞ്ഞുനില്ക്കുന്ന രണ്ടുപേരുകളാണ് അനില്‍ രാധാകൃഷ്ണമേനോനും ബിനീഷ് ബാസ്റ്റിയനും.  ഇതില്‍ അനില്‍ താരതമ്യേന പരക്കെ അറിയപ്പെടുന്ന വ്യക്തിയാണ്. നോര്‍ത്ത് 24 കാതവും സപ്തമശ്രീയുമൊക്കെ നല്കിയ സംവിധായകനെന്ന പേരില്‍....

പ്രണയത്തിന്റെ പേരില്‍ വീണ്ടുമൊരു കൊലപാതകം

സ്വന്തം ജീവിതത്തോട് ഒരാള്‍ക്ക് മതിപ്പുണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം. തന്റെ ജീവിതത്തെ അതിന്റെ എല്ലാ കുറവുകളോടും ക്ഷതങ്ങളോടും അംഗീകരിക്കാനും സ്വീകരിക്കാനും കഴിയുമ്പോള്‍ മാത്രമേ അയാള്‍ക്ക് മറ്റുള്ളവരുടെയും ജീവിതങ്ങളെ ആദരിക്കാനും ആ ജീവനുകളോട് മതിപ്പും...

കൊന്നുകളയണമായിരുന്നോ ഉപേക്ഷിച്ചാല്‍ പോരായിരുന്നോ?

ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തിയ വിദ്യയുടെ അമ്മയുടേതാണീ ചോദ്യം. എത്രയോ പ്രസക്തമായ ചോദ്യം. വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുക സ്വഭാവികം.  ഒരുമിച്ച് ജീവിക്കുമ്പോള്‍ അധാര്‍മ്മികമായ ചില സ്‌നേഹബന്ധങ്ങളില്‍ വീണുപോകുന്നതും മനുഷ്യസഹജം.  മനസ്സുകൊണ്ടെങ്കിലും തെറ്റ്...

കെജരിവാളിന്റെ ഹാട്രിക്കും നന്മയുടെ വിജയവും

ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോട് ആഭിമുഖ്യമോ പ്രത്യയശാസ്ത്രത്തോട് ചായ് വോ ഇല്ലാത്തവരെയും ഇനി അതല്ല നിഷ്പക്ഷമായി രാഷ്ട്രീയ വിജയങ്ങളെ അപഗ്രഥിക്കുകയും  നന്മയുടെ പക്ഷം ചേര്‍ന്ന് ചിന്തിക്കുകയും ചെയ്യുന്ന എല്ലാവരെയും സന്തോഷപ്പെടുത്തിയിരിക്കുന്ന ഒരു വിജയമാണ് ഡല്‍ഹിയില്‍  ആം...

മരടിനൊപ്പം… കുഞ്ഞാലിപ്പാറയ്ക്കൊപ്പം…

ഡെമോക്ലിസിന്റെ വാളുപോലെ മരടിലെ ഫ്ളാറ്റു പ്രശ്നം നിൽക്കുമ്പോഴാണ് ഇൗ കുറിപ്പ്. ഫ്ളാറ്റ് പൊളിക്കുമോ, ഉടമകൾ ഫ്ളാറ്റൊഴിയുമോ? കൈയൊഴിഞ്ഞ ഉത്തരവാദിത്തം ഫ്ളാറ്റ് നിർമ്മാതാക്കൾ ഏറ്റെടുക്കുമോ? കോടതി വിധിയിൽ മാറ്റമുണ്ടാവുമോ? ഇനിയും ഒറ്റവാക്കിൽ...

മൂലമ്പിള്ളിയില്‍ നിന്ന് മരടിലേക്കുള്ള ദൂരം

മൂലമ്പിള്ളിയില്‍ നിന്ന് മരടിലേക്ക് എത്ര ദൂരമുണ്ടാകും? ഭൂമിശാസ്ത്രപരമായ അകലെത്തെക്കാളുപരി ദരിദ്രരില്‍ നിന്ന് സമ്പന്നരിലേക്കുള്ള ദൂരമാണ് അതിനുള്ളത്. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരില്‍ നിന്ന് അവകാശവും ആനുകൂല്യങ്ങളും സ്വന്തമാക്കിയവരിലേക്കുള്ള ദൂരമാണ് അതിനുള്ളത്. അത്രയും തന്നെ അകലവും വ്യാപ്തിയും...

തീ പിടിക്കുന്ന സ്നേഹങ്ങൾ

നേഴ്സിംങ് കഴിഞ്ഞ് വിദേശത്ത്  ഓൾഡ് ഏയ്ജ് ഹോമിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ ഏറെ വർഷങ്ങൾക്ക് ശേഷം നാട്ടിലെ ബസ് യാത്രയ്ക്കിടയിൽ കണ്ടുമുട്ടാനിടയായി. പ്രണയത്തിന്റെയും പ്രണയ നഷ്ടത്തെക്കുറിച്ചുള്ള ഭീതിയുടെയും പേരിൽ ഒരു കൗമാരക്കാരൻ...
error: Content is protected !!