Relationship

ഓർമ്മകളും സൗഹൃദങ്ങളും

ജീവിതം ഓർമകളുടെ കൂടിചേരലാണ്. ശരിക്കും ഒന്ന് ചിന്തിച്ചു  നോക്കിയാൽ അത് തന്നെ അല്ലേ ശരി. തത്വചിന്തകൻമാർ പറഞ്ഞു വെക്കുന്ന ഒരു  കാര്യം ഉണ്ട്. ജീവിതം ഒരു ഇരുട്ടറയിലേക്കുള്ള എടുത്തു ചാട്ടം ആണ് എന്ന്....

ബന്ധം അവസാനിപ്പിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പലതരത്തിലുള്ള  ബന്ധങ്ങളുടെ ലോകത്തിലാണ്  നമ്മുടെ ജീവിതം. ചില ബന്ധങ്ങൾ സന്തോഷം നല്കുന്നു, മറ്റുചിലത് സങ്കടവും. പക്ഷേ വേദനയും സംഘർഷവും തന്ന് സങ്കീർണമാക്കുന്ന ബന്ധങ്ങളുമുണ്ട്.  ഈ ബന്ധങ്ങളോടുള്ള ഓരോരുത്തരുടെയും സമീപനം വ്യത്യസ്തമാണ്. ചിലർ  പ്രതികൂലമായ...

നിങ്ങള്‍ നല്ലൊരു കൂട്ടുകാരനാണോ?

അവന് എല്ലാവരുമുണ്ടായിരുന്നു. കുറെയധികം ചങ്ങാതിമാരും. എന്നിട്ടും ജീവിതത്തിലെ നീറുന്ന ചില സങ്കടങ്ങള്‍ അവന്‍ ഒരു കുമ്പസാരക്കൂട്ടിലെന്നതുപോലെ ഏറ്റുപറഞ്ഞത് എന്നോടായിരുന്നു. ഇതൊന്നും ആരോടും  തുറന്നുപറയാനാവില്ലെനിക്ക്..  അവന്‍ പറഞ്ഞു. അപ്പോള്‍ കണ്ണ് നിറഞ്ഞത് എന്റെയായിരുന്നു. അത് മറ്റൊന്നും...

സ്നേഹത്തിന്റെ  അടയാളങ്ങൾ

ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാനം ഹൃദ്യമായ സ്നേഹമാണ്. സ്നേഹം നല്കാനുളള സന്നദ്ധതയും സ്വീകരിക്കാനുളള തുറവിയുമാണ്. സ്നേഹമാണ് ബന്ധങ്ങളുടെ വളർച്ചയ്ക്ക് കാരണം. സ്നേഹമില്ലെങ്കിൽ ബന്ധം മുരടിച്ചുപോകും. ദാമ്പത്യബന്ധം, സുഹൃദ്ബന്ധം, മാതാപിതാക്കളും മക്കളും തമ്മിലുളള ബന്ധം, സഹപ്രവർത്തകർ...

സ്‌നേഹമെന്ന താക്കോൽ

താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില പിടിപ്പുള്ളവയാണ് പൂട്ടിവയ്ക്കുന്നത്. വീട്, ആഭരണങ്ങൾ, പണം, സർട്ടിഫിക്കറ്റുകൾ.. പൂട്ടിവയ്ക്കുന്നവയാണ് തുറക്കുന്നത്.വീട്, അലമാര, ബാഗ്. വിലപിടിപ്പുള്ളവയ്ക്കാണ് പ്രത്യേക താക്കോലുകൾ.  ആവശ്യത്തിനു തുറക്കാനും പൂട്ടിവയ്ക്കാനുമുള്ള...

ബന്ധം വഷളാവുകയാണോ..?

പലതരത്തിലുള്ള ബന്ധങ്ങളുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്. കുടുംബത്തിലും വെളിയിലുമൊക്കെ എത്രയോ ബന്ധങ്ങൾ കൊണ്ടുനടക്കുന്നവരാണ് ഓരോരുത്തരും. ജീവിതപങ്കാളിയുമായി, മാതാപിതാക്കളുമായി, മക്കളുമായി. സഹോദരങ്ങളും അയൽക്കാരും സഹപ്രവർത്തകരുമായി.. ബന്ധങ്ങളുടെ ശൃംഖലകൾ ഇപ്രകാരം നീണ്ടുപോകുന്നു. എന്നാൽ എല്ലാ ബന്ധങ്ങളും...

ബന്ധങ്ങൾ തകരാൻ കാരണമുണ്ട്

ബന്ധങ്ങളുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്.  പലരുമായി നാം ബന്ധപ്പെട്ടിരിക്കുന്നു. വീട്ടിലും ഓഫീസിലും പൊതുഇടങ്ങളിലുമെല്ലാം പലതരം ബന്ധങ്ങളുടെ കണ്ണികൾ കോർക്കപ്പെട്ടുകിടക്കുന്നു. എന്നിട്ടും ചിലയിടങ്ങളിൽ ചില ബന്ധങ്ങൾ അയഞ്ഞുകിടക്കുന്നു. ചിലത് പൊട്ടികിടക്കുന്നു. ചിലത് കൂടിച്ചേരാതെ കിടക്കുന്നു....

പരസ്പരം തേടുന്നത്..

ഏതൊക്കെയോ തരത്തിൽ പലതരം ബന്ധങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നവരാണ് മനുഷ്യർ. പല വിഭാഗം ബന്ധങ്ങളുടെ ലോകത്തിലാണ് അവർ ജീവിക്കുന്നതും. എന്നിട്ടും എല്ലാ ബന്ധങ്ങളും ആഗ്രഹിക്കുകയോ അർഹിക്കുകയോ ചെയ്യുന്നവിധത്തിലുള്ള പൂർണ്ണതയുടെ തലത്തിലേക്ക് ഉയരുന്നില്ല. ആരംഭത്തിൽ തീവ്രമായിരുന്ന ബന്ധങ്ങൾ...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര വില കല്പിക്കാറില്ല. ഫലമോ ബന്ധങ്ങൾക്ക് പരിക്കേല്ക്കും, മനസ്സുകൾ തമ്മിൽ അകന്നുപോവും. ബന്ധങ്ങൾക്ക് ഇടർച്ചകളും പതർച്ചകളും സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് പെരുമാറ്റങ്ങളിലെയും അതിൽ തന്നെ...

സ്നേഹത്തിന്റെ ഭാഷ

സ്നേഹമില്ലാത്തതല്ല സ്നേഹത്തിന്റെ ഭാഷ വശമില്ലാത്തതാണ് പല ബന്ധങ്ങളും ദുർബലമാകുന്നതിനും കൃത്യമായി ഫലം തരാത്തതിനും കാരണം. എന്താണ്  സ്നേഹത്തിന്റെ ഭാഷ?  എപ്പോഴെങ്കിലും അതേക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?  'ദ ഫൈവ് ലവ് ലാംഗ്വേജ്സ്: ഹൗ റ്റു...

പ്രണയത്തിനുമുണ്ട് പരിഭവങ്ങൾ

പ്രാണന് തുല്യമായ സ്നേഹമാണ് പ്രണയം. പ്രണയിക്കാനും പ്രണയിക്കപ്പെടാനുമുള്ള പ്രാണന്റെ പ്രിയങ്ങൾക്ക് ഒരു ശമനവും ഉണ്ടാകുന്നില്ല. ഒന്നും മറച്ചുവയ്ക്കാതെ സ്നേഹിച്ചിട്ടും ഏറ്റവും വിലപ്പെട്ട സമയം  ധൂർത്തടിച്ചിട്ടും എന്തേ എന്റെ മനസ്സിൽ പരിഭവങ്ങൾ ബാക്കിയാകുന്നു. എന്റെ...

രണ്ടുപേർ സ്‌നേഹത്തിലാകുമ്പോൾ സംഭവിക്കുന്നത്…

''സ്നേഹിക്കുമ്പോൾ നീയും ഞാനുംനീരിൽ വീണ പൂക്കൾ'' എന്നാണ് പാട്ട്. അതെ, സ്നേഹം ഇങ്ങനെ നമ്മെ ഒഴുക്കിക്കൊണ്ടേയിരിക്കുകയാണ്. നാമാവട്ടെ ഒഴുകുകയാണെന്ന് അറിയാതെ ഒഴുകിപ്പൊയ്ക്കൊണ്ടിരിക്കുകയും.  രണ്ടുപേരുടെ സ്നേഹത്തിന് ഈ പ്രപഞ്ചത്തെ തന്നെ മാറ്റിമറിക്കാൻ കഴിവുണ്ട്; അവരവരെ തന്നെ യും....
error: Content is protected !!