അവസരങ്ങൾ എപ്പോഴും ഉണ്ട്. എന്നാൽ അവ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താത്തത് നമ്മിലുള്ള ആത്മവിശ്വാസത്തിന്റെ കുറവുകൊണ്ടാണ്. മാറിയലോകത്തിൽ കഴിവുകൊണ്ട് മാത്രമല്ല ആളുകൾ വിജയങ്ങളിലെത്തുന്നത് ആത്മവിശ്വാസം കൊണ്ടുകൂടിയാണ്. കൂടുതൽ ആത്മവിശ്വാസത്തോടെ പെരുമാറുകയും പ്രവൃത്തിക്കുകയും ചെയ്യേണ്ടത് ഇക്കാലത്ത്...
'എനിക്ക് അവനെ മനസ്സിലാകുന്നതേയില്ല' കൗമാരക്കാരനായ ഒരു മകനെക്കുറിച്ച് അവന്റെ അച്ഛൻ നടത്തിയ പ്രതികരണമാണ് ഇത്. കൗമാരക്കാരിയായ മകൾ സുഹൃത്തിനൊപ്പം ജീവിക്കാനായി വീട്ടുകാരറിയാതെ ഇറങ്ങിപ്പോയ സമയം ഒരു അമ്മ പറഞ്ഞത് ഇങ്ങനെയായിരുന്നു: 'അവൾക്ക് എന്തും...
വർഷങ്ങൾക്ക് മുമ്പാണ്,സിനിമയിൽ അഭിനയിക്കാൻ കൊതിച്ചുനടക്കുകയാണ് ആ ചെറുപ്പക്കാരൻ. പൂനെ ഫിലിംഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയതിന്റെ സർട്ടിഫിക്കറ്റുമുണ്ട്. പക്ഷേ അയാളെ ആരും അടുപ്പിക്കുന്നില്ല. കാരണം പൊക്കം കുറവ്, നിറവുമില്ല, നായകന് സിനിമ ആവശ്യപ്പെടുന്നവിധത്തിലുള്ള മുഖ സൗന്ദര്യവുമില്ല....
കിണർ കുഴിക്കുന്നതുപോലെയാണ് സ്‌നേഹമെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. ഒരുപാടു കുഴിച്ചുചെല്ലുമ്പോൾ കാണുന്ന ഇത്തിരി നനവുപോലെയാണ് ആദ്യസ്‌നേഹം. വീണ്ടും താഴ്ത്തി ചെല്ലുമ്പോഴാണ് നനവ് ഉറവയായി മാറുന്നത്. പിന്നീട് അത് പ്രവാഹമാകുന്നു. കോരാനും കുടിക്കാനും നനയാനും മാത്രം സമൃദ്ധമാകുന്നു.
പുതുവർഷത്തിലെല്ലാവരും ചില പുതിയ തീരുമാനങ്ങളെടുക്കാറുണ്ട്. തൂക്കം കുറയ്ക്കൽ, പുകവലി/ മദ്യപാനം നിർത്തൽ, എക്സർസൈസ്, സോഷ്യൽ മീഡിയയിൽ നിന്നുള്ള അകലംപാലിക്കൽ.... എല്ലാം നല്ലതുതന്നെ. എന്നാൽ അവയിൽ എത്രപേർ, എത്രയെണ്ണം നടപ്പിൽവരുത്തുകയും വിജയിക്കുകയും ചെയ്യാറുണ്ട് എന്ന്...
ഏറ്റവും സ്വകാര്യമായ ഒരു അനുഭവമാണ് കോവിഡ് എന്നാണ് അതിലൂടെ കടന്നുപോയ ഒരാൾ എന്ന നിലയ്ക്ക് എനിക്ക് ആദ്യമായി പറയാനുള്ളത്. അണ്ഡകടാഹത്തിലെ കോവിഡ് ബാധിതരായ എല്ലാ വ്യക്തികൾക്കും പൊതുവായി ചില രോഗലക്ഷണങ്ങൾ കണ്ടേക്കാമെങ്കിലും അത്...
ടോക്ക്യോ ഒളിമ്പിക്‌സിൽ ഹൈജമ്പ് ഫൈനൽ മത്സരത്തിൽ വലിയ ഏറ്റുമുട്ടൽ നടക്കുകയാണ്. ഇറ്റലിയുടെ ജിയാൻ മാർകോ തമ്പേരിയും ഖത്തറിന്റെ മുതാസ് ഈസാ ബാർഷിമും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. ഫൈനലിൽ രണ്ടു പേരും 2.37 മീറ്റർ...
പൊതു ഇടങ്ങളിൽ നില്ക്കുമ്പോൾ, മറ്റുളളവരുമായി ഇടപെടുമ്പോൾ അപ്പോഴെല്ലാം അപകർഷത അനുഭവിക്കുന്നവർ ധാരാളം. മറ്റുള്ളവരുടെ ജോലി, വസ്ത്രം, ശാരീരിക ക്ഷമത, സൗന്ദര്യം, സമ്പത്ത്.. ഇങ്ങനെ പലപല കാരണങ്ങൾ കൊണ്ടാണ് മറ്റൊരാൾക്ക് മുമ്പിൽ നില്ക്കുമ്പോൾ നമുക്ക്...
ജീവിതമാണ് ഏറ്റവും വലിയ അനുഗ്രഹമെന്ന്, ജീവിച്ചിരിക്കുന്നതാണ് ഏറ്റവും വലിയ ഭാഗ്യമെന്ന് ചിലപ്പോഴെങ്കിലും ചിലർ മറന്നുപോകാറുണ്ട്. അതിന്റെ ഫലമായാണ് ചില കാരണങ്ങളുടെ പേരിൽ, ചില നിമിഷങ്ങളിൽ ചിലരൊക്കെ സ്വയം ജീവൻ അവസാനിപ്പിക്കുന്നത്. ഒരാൾ തന്റെ...
തങ്ങളുടെ കഴിവും സാമർത്ഥ്യവും തിരിച്ചറിയുന്നവർ ആത്മവിശ്വാസമുള്ള വ്യക്തികളായിരിക്കും. സ്വന്തം ജീവിതത്തിന്റെ നിയന്ത്രണവും അവരിൽതന്നെയായിരിക്കും. മാത്രവുമല്ല അവർ തങ്ങളുടെ കഴിവു മാത്രമല്ല കഴിവുകേടുകളും മനസിലാക്കിയിട്ടുണ്ടാവും. ഇങ്ങനെയൊക്കെയാണെങ്കിലും ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. എങ്ങനെയാണ് ആത്മവിശ്വാസം...
'ഞാൻ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിന്റെ അഭിപ്രായം?'സുഹൃത്തിന്റെ ആ ചോദ്യത്തിന് മുമ്പിൽ വല്ലാതെ വിറച്ചുപോയിരുന്നു പുതിയൊരു ബിസിനസ് തുടങ്ങുന്നു, പുതിയ ജോലി അന്വേഷിക്കുന്നു, പുതിയ കോഴ്‌സ് പഠിക്കാൻ ആലോചിക്കുന്നു ഇങ്ങനെയുള്ള നൂറുകൂട്ടം കാര്യങ്ങൾക്ക്...