വിജയികൾ രഹസ്യമായി സൂക്ഷിക്കുന്ന കാര്യങ്ങൾ

Date:

ജീവിതവിജയം നേടിയവരെ നാം അത്ഭുതത്തോടും മറ്റു ചിലപ്പോൾ അസൂയയോടും കൂടി നോക്കാറുണ്ട്. അവർ നേടിയ വിജയങ്ങളെക്കുറിച്ചായിരിക്കും  പലപ്പോഴും നമ്മുടെ ചിന്ത. എങ്ങനെയായിരിക്കും അവർ വിജയം നേടിയത്? അധ്വാനമോ പരിശ്രമമോ കഴിവോ  പലതും ഓരോരുത്തരുടെയും വിജയങ്ങൾക്ക് പിന്നിലുണ്ട്. ചിലപ്പോൾ തങ്ങളുടെ വിജയരഹസ്യം അവർ വെളിപെടുത്താനും തയ്യാറായിരിക്കും. എന്നാൽ ഒരു വിജയിയും വെളിപെടുത്താൻ തയ്യാറാവാത്ത ചിലകാര്യങ്ങളുണ്ട്. അവർ രഹസ്യമായി സൂക്ഷിക്കുന്ന കാര്യങ്ങൾ. എന്തൊക്കെയായിരിക്കും അവർ സൂക്ഷിക്കുന്ന രഹസ്യങ്ങൾ?

വ്യക്തിപരമായ കാര്യങ്ങൾ

കുടുംബജീവിതത്തിലെ പ്രശ്നങ്ങളോ വ്യക്തിജീവിതത്തിൽ നേരിടുന്ന സംഘർഷങ്ങളോ വിജയികൾ ഒരിക്കലും പരസ്യമാക്കാറില്ല. തങ്ങളുടെ ബന്ധങ്ങളെക്കുറിച്ച്, കുടുംബജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച്,  വ്യക്തിപരമായി അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച്.. അതൊന്നും ഇക്കൂട്ടർ വെളിപ്പെടുത്താൻ ആഗ്രഹിക്കാറില്ല. വ്യക്തിപരമായ കാര്യങ്ങൾ അവർ അങ്ങേയറ്റം രഹസ്യമായി സൂക്ഷിക്കുന്നു.

ഭാവിലക്ഷ്യങ്ങൾ

ഭാവിയെക്കുറിച്ച് വ്യക്തമായ ആസൂത്രണങ്ങളും ലക്ഷ്യങ്ങളുമുള്ളവരായിരിക്കും വിജയികൾ. എങ്ങനെയാണ് ഭാവിയെ രൂപപ്പെടുത്തേണ്ടതെന്ന് അവർക്കറിയാം. പക്ഷേ അവർ തങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കുന്ന ലക്ഷ്യങ്ങളെക്കുറിച്ചോ അതിനു തേടുന്ന വഴികളെക്കുറിച്ചോ പരസ്യമാക്കുകയില്ല. ചിലപ്പോൾ ഇതേക്കുറിച്ചുളള വെളിപ്പെടുത്തലുകൾ നിരാശാജനകമായ പ്രതികരണങ്ങൾക്കോ  നിരുത്സാഹപ്പെടുത്തലുകൾക്കോ ഇടയാക്കിയേക്കാം എന്നു അവർ കരുതുന്നു. അതുകൊണ്ട് ലക്ഷ്യംപ്രാപിക്കും വരെ അവർ തങ്ങളുടെ ഭാവിപദ്ധതികൾ  രഹസ്യമായി സൂക്ഷിക്കുന്നു.

സാമ്പത്തികകാര്യങ്ങൾ

 തങ്ങളുടെ വരുമാനത്തെക്കുറിച്ചോ വരുമാനസ്രോതസുകളെക്കുറിച്ചോ സാമ്പത്തികമായ ബുദ്ധിമുട്ടുകളെക്കുറിച്ചോ കടങ്ങളെക്കുറിച്ചോ വിജയികൾ അപൂർവ്വമായി മാത്രമേ സംസാരിക്കുകയുള്ളൂ. അനാവശ്യമായ താരതമ്യങ്ങൾക്കും അസൂയയ്ക്കും വിധിപ്രസ്താവനകൾക്കും അവഗണനയ്ക്കും തങ്ങളെത്തന്നെ വച്ചുകൊടുക്കാൻ അവർ തയ്യാറല്ല.

പരസ്യപ്പെടുത്താതെയുള്ള കാരുണ്യപ്രവൃത്തികൾ

മറ്റുള്ളവരെ സഹായിച്ച കാര്യം മൈക്കുവച്ചും നോട്ടീസടിച്ചും ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് സോഷ്യൽമീഡിയായിൽ കുറിപ്പെഴുതിയും  പരസ്യപ്പെടുത്തുന്നതിൽ മത്സരിക്കുന്നവരാണ് പലരും. എന്നാൽ യഥാർത്ഥ വിജയികൾ തങ്ങൾ ചെയ്ത കാരുണ്യപ്രവൃത്തികളെ ഒരിക്കലും പരസ്യമാക്കാറില്ല. സഹായം അർഹിക്കുന്നവരെ അവർ കൃത്യമായി സഹായിക്കും. പക്ഷേ ആ സഹായം വീഡിയോ എടുത്ത് പരസ്യമാക്കാൻ അവർ ആഗ്രഹിക്കുന്നില്ല.

വ്യക്തിപരമായ ദൗർബല്യങ്ങൾ

എല്ലാ വ്യക്തികൾക്കും അവനവരുടേതായ കുറവുകളും പരിമിതികളുമുണ്ട്. അതുപോലെ ദൗർബല്യങ്ങളും. ഏതെങ്കിലുമൊക്കെ കാര്യങ്ങളിൽ തങ്ങൾ അനുഭവിക്കുന്ന ദൗർബല്യങ്ങളെ വിജയികൾ  പരസ്യപ്പെടുത്താറില്ല. മറ്റുള്ളവർ അറിയാതെ അക്കാര്യം സൂക്ഷിക്കാനാണ് അവർ ശ്രമിക്കുന്നത്. മാത്രവുമല്ല പരിഹരിക്കാവുന്നവയാണ് അവയെങ്കിൽ പരിഹരിക്കാനുള്ള ശ്രമങ്ങളും അവർ നടത്തും.

അഭിപ്രായങ്ങൾ

പൊതുഇടങ്ങളിൽ കയറിനിന്ന് തന്റെ വിയോജിപ്പുകളോ അഭിപ്രായവ്യത്യാസങ്ങളോ പരസ്യപ്പെടുത്താൻ വിജയികൾ ശ്രമിക്കാറില്ല. അവർക്ക് കാഴ്ചപ്പാടുകളുണ്ട്. എന്നാൽ അതു പരസ്യപ്പെടുത്തി ശത്രുക്കളെ സമ്പാദിക്കുകയില്ല.

പരാജയങ്ങൾ

വിജയികൾക്കറിയാം വിജയം സ്ഥിരമല്ലെന്നും ആവർത്തിക്കുകയില്ലെന്നും. യാത്രയിൽ പലതരത്തിലുളള പരാജയങ്ങൾ നേരിടേണ്ടിവരുമെന്നും അവർക്കറിയാം. എന്നാൽ തന്റെ പരാജയങ്ങൾ അവർ പരസ്യപ്പെടുത്തുകയില്ല. പരാജയപ്പെട്ടതിന്റെ കാരണം മനസ്സിലാക്കി അടുത്തതവണ പരാജയപ്പെടാതിരിക്കാൻ അവർ വഴികൾ അന്വേഷിക്കുന്നു.

More like this
Related

പ്രയാസമുള്ളത് ചെയ്യുക

എളുപ്പമുള്ളത് ചെയ്യാനാണ് എല്ലാവർക്കും താല്പര്യം. എന്നാൽ യഥാർത്ഥ വിജയം അടങ്ങിയിരിക്കുന്നത് എളുപ്പമുള്ളതോ...

സ്‌ക്രാച്ച് & വിൻ

ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും സ്വപ്‌നങ്ങൾക്കും പുറകെയുള്ള ഒരു ഓട്ട പ്രദക്ഷി ണമാണ് ജീവിതം....

തോൽക്കാൻ തയ്യാറാവുക

എന്തൊരു വർത്തമാനമാണ് ഇത്? ജയിക്കാൻ ശ്രമിക്കുക എന്ന് എല്ലാവരും പറയുമ്പോൾ തോൽക്കാൻ...

അവസരങ്ങളെ തേടിപ്പിടിക്കുക

കേട്ടുപരിചയിച്ച ഒരു കഥ ഓർമ വരുന്നു. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും...

വിജയമാണ് ലക്ഷ്യമെങ്കിൽ…

വിജയം ഒരു യാത്രയാണ്. അതൊരിക്കലും  അവസാനമല്ല.  തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. വിജയിക്കാൻ വേണ്ടിയുള്ള...

‘പരാജയപ്പെട്ടവൻ’

'പരാജയപ്പെട്ടവനാണ് ഞാൻ.പരാജയത്തിൽ നിന്ന് തുടങ്ങിയതാണ് ഞാൻ.'  ഫഹദ് ഫാസിൽ എന്ന പുതിയകാലത്തെ...

സ്വയം നവീകരിക്കൂ, മികച്ച വ്യക്തിയാകൂ

പേഴ്സണൽ ഗ്രോത്ത്... സെൽഫ് ഇംപ്രൂവ് മെന്റ്... വ്യക്തിജീവിതത്തിലെ ഒഴിച്ചുകൂട്ടാനാവാത്ത രണ്ടു ഘടകങ്ങളാണ്...

തുടക്കം നന്നായില്ലേ?

നല്ല തുടക്കമാണോ, പാതിയോളമായി എന്നാണൊരു ചൊല്ല്. അല്ല അതൊരു വിശ്വാസം കൂടിയാണ്....

വിജയം ശാശ്വതമല്ല

വിജയം ചിലരെ സംബന്ധിച്ച് പെട്ടെന്ന് സംഭവിക്കുന്നതാകാം. മറ്റ് ചിലപ്പോൾ  ഏറെ നാളെത്തെ...

വെല്ലുവിളികളേ സ്വാഗതം

മറ്റുള്ളവരെ വെല്ലുവിളിക്കാൻ എളുപ്പമാണ്.. 'നിന്നെ ഞാൻ കാണിച്ചുതരാമെടാ' ചില പോർവിളികൾ മുഴക്കുന്നത്...

റിസ്‌ക്ക് ഏറ്റെടുക്കാതെ വിജയമില്ല

തീരെ ചെറിയൊരു   സ്ഥാപനത്തിലായിരുന്നു അയാൾ ജോലി ചെയ്തിരുന്നത്. രണ്ടറ്റവും കൂട്ടിമുട്ടിക്കുമ്പോഴുണ്ടാകുന്ന...

‘ഒപ്പ’ത്തിന്റെ അഞ്ചു വർഷങ്ങൾ

കഴിഞ്ഞ നാലുവർഷങ്ങളിലും ജൂൺ ലക്കത്തിൽ ഇതുപോലൊരു കുറിപ്പ് എഴുതാറുണ്ട്. ഒപ്പത്തിന്റെ രണ്ടുവർഷം,...
error: Content is protected !!