നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

Date:


വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും ആദരവും അതിന്റെ ഭാഗമാണ്.  നിങ്ങളോ അല്ലെങ്കിൽ നിങ്ങളുടെ പങ്കാളിയോ വിശ്വസ്തനാണോയെന്നറിയാൻ ചില സൂചനകൾ നല്കാം.

തുടർച്ചയായ ആശയവിനിമയം

ഏതൊരു ബന്ധത്തിന്റെയും മൂലക്കല്ല് ആശയവിനിമയമാണ്. അതും തുടർച്ചയായ ആശയവിനിമയം. വീട്ടിൽ നിന്ന് അകന്നിരിക്കുന്ന സാഹചര്യത്തിലോ ജോലിയുമായി ബന്ധപ്പെട്ട തിരക്കിനിടയിലോ എല്ലാം പങ്കാളിയുമായി തുടർച്ചയായി ആശയവിനിമയവും ബന്ധവും പുലർത്തുന്ന പുരുഷന് തന്റെ ഇണയെ ചതിക്കാനാവില്ല.

അതിരുകളെ ആക്രമിക്കുകയില്ല

ഇണയുടെ അതിരുകൾ വിശ്വസ്തനായ ഒരു പുരുഷൻ ആക്രമിക്കുകയില്ല. കാരണം ഓരോ വ്യക്തികൾക്കും അവർ അർഹിക്കുന്ന വിധത്തിലുള്ള ഒരു ഇടം കൊടുക്കേണ്ടതുണ്ടെന്ന് അയാൾക്കറിയാം. ഇടം നല്കുന്നുവെന്നത് അവരുടെ ഐഡന്റിറ്റിയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നതിന്റെ കൂടി തെളിവാണ്.

പങ്കാളിയെ തുല്യമായി പരിഗണിക്കും

പങ്കാളിയെ തന്നെപോലെ സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന വ്യക്തിയാണ് വിശ്വസ് തനായ പുരുഷൻ. തന്നെക്കാൾ മോശക്കാരിയായോ തനിക്കൊപ്പം യോഗ്യതയില്ലാത്തവളായോ അയാൾ ഒരിക്കലും അവളെ വീക്ഷിക്കുന്നില്ല. ഒരു ട്രോഫി പോലെ ഷോക്കെയ്‌സിൽ അവളെ പ്രതിഷ്ഠിക്കാതെ   അവളുടേതായ സ്വപ്‌നങ്ങൾക്കും പാഷനും പി്ന്നാലെ അവളെ പറഞ്ഞയ്ക്കാൻ തയ്യാറുള്ള വ്യക്തിയാണ് അവൻ.

സ്വന്തം പ്രവൃത്തിയുടെ ഉത്തരവാദിത്തം അവൻ ഏറ്റെടുക്കും

തന്റെ പ്രവൃത്തിയുടെ ഫലം നല്ലതോ ചീത്തയോ ആയിരുന്നുകൊള്ളട്ടെ അതിന്റെ ഫലം ഏറ്റെടുക്കാൻ ധൈര്യം കാണിക്കുന്നവനാണ് വിശ്വസ്തനായ പുരുഷൻ. തന്റെ പിഴവുകൾക്ക് ന്യായീകരണം നിരത്തുകയോ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയോ ചെയ്യാറുമില്ല.

പങ്കാളിയുടെ വിജയം അവരുടേതുകൂടിയാണ്

പങ്കാളിയുടെ വിജയവും പരാജയവും അവർ ഒരുപോലെ ഏറ്റെടുക്കുന്നു. നേട്ടവും കോട്ടവും ഒരേ മനസ്സോടെ സ്വീകരിക്കുന്നു.

പങ്കാളിയുടെ ആവശ്യങ്ങൾക്ക് മുൻഗണന കൊടുക്കുന്നു

പങ്കാളിയുടെ ആവശ്യങ്ങൾക്ക് മുൻഗണന കൊടുക്കുന്നവരാണ് വിശ്വസ്തരായ പുരുഷന്മാർ.തന്റെ ആവശ്യങ്ങൾ മാറ്റിവച്ചുപോലും പങ്കാളിയുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും അവർ സാധിച്ചുകൊടുക്കും.

More like this
Related

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം,...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന...

എങ്ങനെയുളള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം?

ഒരു പുരുഷനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ്? ധൈര്യശാലി? കരുത്തൻ? ബുദ്ധിമാൻ? സമ്പന്നൻ?...

പുരുഷൻ സ്നേഹിക്കുന്നുണ്ടോ, എങ്ങനെയറിയാം?

ഒരു പുരുഷൻ നിങ്ങളോട് ഭാവിയെക്കുറിച്ച് സംസാരിക്കാറുണ്ടോ? പ്രത്യേകിച്ച് അയാൾ അവിവാഹിതനും നിങ്ങൾ...

പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നല്ലേ ചൊല്ല്. ആരോഗ്യമുൾപ്പടെ പല കാര്യങ്ങളിലും ഇത് പ്രസക്തമാണ്....

പുരുഷൻ ഇരയാകുമ്പോൾ

ബലാത്സംഗത്തിന് ഇരകളാക്കപ്പെടുന്നത് സ്ത്രീകൾ മാത്രമാണോ? അങ്ങനെയൊരു ധാരണ പരക്കെയുണ്ടെങ്കിലും അങ്ങനെയല്ല എന്നതാണ്...

ടെസ്റ്റോസ്റ്റെറോൺ കുറയുമ്പോൾ

പുരുഷന്മാരിലെ പേശി വളർച്ചയെയും ലൈംഗികതയെയും നിയന്ത്രിക്കുന്ന ഒരു ഹോർമോൺ ആണ് ടെസ്റ്റോസ്റ്റെറോൺ....

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്

പുകവലി ഏതു പ്രായത്തിലും  ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ നാല്പതുകളിലെത്തിയിട്ടും ഈ ശീലത്തിൽ...

പ്രമേഹം: അപകടവും പരിഹാരങ്ങളും

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്ന് നമുക്കറിയാം. ഒരു...

ആൺ മനസ്സുകളിലെ അലിവുകൾ

ലോകം ഇങ്ങനെയൊക്കെപോകുമ്പോൾ ആണധികാരവും, അധീശത്വസ്വഭാവവും സ്ത്രീ പീഡനങ്ങളും ആൺ മേൽക്കോയ്മയുടെ ആയിരം...

പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

പല പുരുഷന്മാരും തങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നവരല്ല. എന്തെങ്കിലുമൊക്കെ ശാരീരികാസ്വസ്ഥതകൾ...

ലൈംഗികതാല്പര്യം കുറയുന്നുണ്ടോ

പുരുഷന്മാരിൽ ലൈംഗിക പ്രശ്നങ്ങളും തകരാറുകളും സർവ്വസാധാരണമാണ്. ഏതു പ്രായത്തിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ...
error: Content is protected !!