Editor

കുട്ടികളെ മനസ്സിലാക്കാൻ

'എനിക്ക് അവനെ മനസ്സിലാകുന്നതേയില്ല' കൗമാരക്കാരനായ ഒരു മകനെക്കുറിച്ച് അവന്റെ അച്ഛൻ നടത്തിയ പ്രതികരണമാണ് ഇത്. കൗമാരക്കാരിയായ മകൾ സുഹൃത്തിനൊപ്പം ജീവിക്കാനായി വീട്ടുകാരറിയാതെ ഇറങ്ങിപ്പോയ സമയം ഒരു അമ്മ പറഞ്ഞത് ഇങ്ങനെയായിരുന്നു: 'അവൾക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യം വീട്ടിലുണ്ടായിരുന്നു. എന്നിട്ടും അവൾ എന്തുകൊണ്ട് ഇക്കാര്യം വീട്ടിൽ പറഞ്ഞില്ല'?  പല മാതാപിതാക്കൾക്കും ഇന്ന് മക്കളെ മനസ്സിലാക്കാൻ കഴിയുന്നതേയില്ല. മനസ്സിലാക്കാൻ കഴിയുന്നതിന് അപ്പുറത്തേക്ക് മക്കൾ വളർന്നതാണോ അതോ മക്കൾക്കൊപ്പം മാതാപിതാക്കൾക്ക് വളരാൻ കഴിയാതെ പോകുന്നതാണോ ഇവിടത്തെ പ്രശ്നം എന്നറിയില്ല. കുട്ടികളെ മനസ്സിലാക്കാനുള്ള ഏറ്റവും എളുപ്പമാർഗം അവരോടൊപ്പം സമയം ചെലവഴിക്കുക എന്നതാണ്. കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുകയും അവരെ കേൾക്കുകയും...

പുതുവർഷത്തിൽ കരിയറിൽ മാറ്റം വേണോ?

പുതുവർഷത്തിൽ കരിയറിൽ മാറ്റംവരുത്തണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾ തീർച്ചയായും ചില ഉത്തരങ്ങൾ കണ്ടെത്തേണ്ടതുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഈ വർഷവും ഞാൻ ഈ ജോലി തുടരണമോയെന്ന ചോദ്യം. ജോലി നമുക്കെല്ലാവർക്കും...

ന്യൂ ഇയർ നോട്ടിഫിക്കേഷൻസ് 

ന്യൂ ഇയർ പ്ലാൻസ് എന്താണ്, വെക്കേഷൻസ് എവിടേക്കാണ് എന്ന് തുടങ്ങിയ പല നോട്ടിഫിക്കേഷനുകളും ഫോൺ തുറക്കുമ്പോൾ അല്ലെങ്കിൽ ചില ആപ്ലിക്കേഷനുകൾ തുറക്കുമ്പോൾ പോപ്പ് അപ്പ്  ചെയ്തു വരാറുണ്ട്. പക്ഷേ അവയെല്ലാം പുതുവർഷത്തിലേക്ക് കടക്കുമ്പോൾ...

ലക്ഷ്യങ്ങൾ എഴുതിവയ്ക്കൂ

പുതിയവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരുണ്ട്.. എന്നാൽ ഈ തീരുമാനങ്ങൾ അഥവാ ലക്ഷ്യങ്ങൾ എത്രപേർ എഴുതിസൂക്ഷിക്കുന്നുണ്ട്? ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും, പുകവലി നിർത്തും, മദ്യപാനം ഉപേക്ഷിക്കും, സോഷ്യൽമീഡിയ ഉപയോഗം...

അന്തർമുഖനായിരിക്കുക എന്നത് കുറ്റമാണോ?

'ഓ അവനൊരു അന്തർമുഖനാണ്...' ചിലരെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായം അങ്ങനെയാണ്. ആ പ്രതികരണത്തിൽ തന്നെ അന്തർമുഖനായിരിക്കുക എന്നത് ഒരു കുറവാണെന്നും തെറ്റാണെന്നുമുള്ള ധ്വനിയുണ്ട്. പൊതുസമൂഹവുമായി യാതൊരുബന്ധവുമില്ലാത്ത, തൻകാര്യം മാത്രം നോക്കിനടക്കുന്ന ഒതുങ്ങിക്കൂടി ജീവിക്കുന്നവർ.  പ്രത്യേകമായി...

സ്വസ്ഥത സൃഷ്ടിക്കുന്ന അതിരുകൾ

ഓരോ പുതുവർഷവും നമ്മളിൽ പലരും പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. കൂടുതൽ ആരോഗ്യകരമായ ജീവിതം, നല്ല ബന്ധങ്ങൾ, പുതിയ തുടക്കങ്ങൾ. എന്നാൽ ഇതെല്ലാം സാധ്യമാകാൻ ആവശ്യമായ ഒരു കാര്യമാണ് പലരും മറക്കുന്നത്. അതിരുകൾ (Boundaries). മനഃശാസ്ത്രവിദഗ്ധർ...

സ്‌നേഹത്തിന്റെ രണ്ടു രൂപങ്ങൾ

എല്ലാം സ്നേഹമാണോ? ഒരിക്കലുമല്ല, എല്ലാം സ്നേഹമല്ല. സ്നേഹം പോലെ തോന്നിക്കുന്നുവെന്നേയുള്ളൂ. സ്നേഹം എന്നു പറയുമ്പോഴും സ്നേഹത്തിനുതന്നെ എത്രയെത്ര രൂപഭാവങ്ങളാണ് ഉള്ളത്! വെള്ളം എന്ന് പറയുമ്പോൾ കടലിലെ വെള്ളവും പുഴയിലെ വെള്ളവും ഗ്ലാസിലെ വെള്ളവും...

സന്തോഷകരമായ ദാമ്പത്യത്തിന് 3 നിയമങ്ങൾ

വിവാഹം എന്നത് വെറും രണ്ടു പേരുടെ കൂട്ടായ്മയല്ല അത് രണ്ടു ആത്മാക്കളുടെ ദൈർഘ്യമുള്ള യാത്രയാണ്. ആദ്യകാലത്തിലെ പ്രണയത്തിന്റെ തിളക്കം മങ്ങുമ്പോഴും ജീവിതത്തിലെ വെല്ലുവിളികൾ നേരിടുമ്പോഴും ഈ ബന്ധം നിലനിർത്തുന്നത് ഒരു കലയാണ്. മനഃശാസ്ത്രജ്ഞരും...

ഇപ്പോഴും എപ്പോഴും സൗഹൃദം

കുട്ടിക്കാലത്തും കോളേജ്-ജോലി കാലത്തുമാണ് നമുക്കേറെ സൗഹൃദങ്ങളുള്ളത്. ആരും നടാതെയും വളമേകാതെയും വളർന്നുപന്തലിക്കുന്ന ചില ചെടികളെപോലെയാണ് അത്തരത്തിലുള്ള സൗഹൃദങ്ങൾ. അതിനുവേണ്ടി നാം ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നില്ല. കാരണം ബാല്യകൗമാരയൗവനങ്ങളിലെ സൗഹൃദങ്ങൾ എളുപ്പത്തിൽ വളരുന്നവയാണ്.  പുതിയ...

തനിച്ചായിരിക്കുന്നത് ആസ്വദിക്കൂ

കൂട്ടില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരും മനസ്സില്ലാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്.  ഒരു സിനിമകാണാനോ യാത്രപോകാനോ ഭക്ഷണം കഴിക്കാനോ എല്ലാത്തിനും ഒരാളും കൂടി ഉണ്ടെങ്കിലേ അവർക്ക് സന്തോഷമുള്ളൂ. തനിച്ചായിരിക്കുന്നതിൽ ഏറെ അസ്വസ്ഥത അനുഭവിക്കുന്നവരാണ് അവർ. ഇണ...

ശിശുക്കളുടെ കണ്ണിലേക്ക് നോക്കുമ്പോൾ

ഒരു കുഞ്ഞിനെ കാണുമ്പോൾ അവന്റെ/ അവളുടെ കണ്ണിലേക്ക് നോക്കുമ്പോൾ നമുക്ക് ഉണ്ടാകുന്നത് കേവലം സന്തോഷമല്ല  വെറും വികാരമല്ല എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അതനുസരിച്ച് ഒരു കുഞ്ഞും ഒരു മുതിർന്നയാളും പരസ്പരം കണ്ണുകളിലേക്ക്...

കണ്ണിൽ കണ്ണിൽ നോക്കിയിരിക്കും…

ഒരാളുടെ കണ്ണിലേക്കു നോക്കുന്നത് ഒരു നിമിഷം മാത്രം നീണ്ടുനിൽക്കുന്ന ഒരു പ്രവൃത്തിയാണോ... ഒരിക്കലുമല്ല. ആ നോട്ടത്തിനുപിന്നിലും നോട്ടത്തിനുള്ളിലും എന്തുമാത്രം അർത്ഥങ്ങൾ. പ്രണയിനികൾ പരസ്പരം കണ്ണിൽക്കണ്ണിൽ നോക്കിയിരിക്കുന്നത് കണ്ടിട്ടില്ലേ. പ്രണയത്തിന്റെ കടലുകളാണ് അപ്പോൾ അവരുടെ...

തെറ്റായി ഉപയോഗിക്കുന്ന മനഃശാസ്ത്ര പദങ്ങൾ

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്ന റീൽസിലും വീഡിയോകളിലും കുറിപ്പുകളിലുമെല്ലാം സാധാരണമായി ഉപയോഗിച്ചുവരുന്ന ചില വാക്കുകളാണ് 'ഗാസ്ലൈറ്റിംങ്', 'നാർസിസിസ്റ്റ്', 'ട്രോമ', 'ടോക്സിക്' തുടങ്ങിയവ. ചിലപ്പോഴെങ്കിലും അവയുടെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാതെയാണ്  നാം ഇവ സാധാരണ ജീവിതസാഹചര്യങ്ങളിൽ...
error: Content is protected !!