'ഓൾഡ് പീപ്പിൾ' ലോകം മുഴുവൻ പ്രായമായവരെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. അമേരിക്കക്കാരാകട്ടെ 'സീനിയേഴ്സ്' എന്ന് വിശേഷിപ്പിക്കുന്നു.സീനിയർ സിറ്റിസൺ എന്ന പ്രയോഗം ബ്രിട്ടീഷുകാരുടേതാണ്. യൗവനത്തിനും മധ്യവയസിനും ശേഷമുള്ള കാലമാണ് വാർദ്ധക്യകാലം എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. എന്നാൽ...
അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ശണ്ഠകൂടലുകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മനുഷ്യവംശത്തിന്റെ ചരിത്രം മുതൽ അതാരംഭിച്ചിട്ടുണ്ടാവാം. മാറിയ കാലത്തും ലോകത്തും 'സജീവമായ അന്തർധാര'യായി അത് നിലനില്ക്കുന്നുമുണ്ട്. ഒരുപക്ഷേ ആദ്യകാലത്തേതുപോലെ അത്ര തീവ്രമായിരിക്കില്ലെന്ന് മാത്രം. അണുകുടുംബങ്ങളുടെ...
എല്ലാ ബന്ധങ്ങളും സ്ഫടികപ്പാത്രം പോലെയാണ് .എവിടെയെങ്കിലും ഇത്തിരി അശ്രദ്ധ സംഭവിച്ചുപോയാൽ അത് വീണുടഞ്ഞുപോകും. പിന്നെ തൂത്തുപെറുക്കിയെടുത്ത് പുറത്തുകൊണ്ടുപോയി കുഴിച്ചുമൂടാനേ കഴിയൂ. അലങ്കരിച്ചു പ്രതിഷ്ഠിക്കാൻ കഴിയില്ല.
എവിടെയൊക്കെയോ ഏതെല്ലാമോ ബന്ധങ്ങളിൽ വരിഞ്ഞുമുറുകിയിരിക്കുന്നവരാണ് നമ്മളെല്ലാവരും. സ്വന്തമായ ആ...
അപ്പേ, ദൈവം എന്തിനാണ് അമ്മയെ നമ്മുടെ അടുക്കൽ നിന്നും എടുത്തുകൊണ്ടുപോയത്? ഇളയ മകന്റെ ആ ചോദ്യത്തിന് മുമ്പിൽ അവനെ നെഞ്ചോടു ചേർത്തുപിടിച്ച് നിശ്ശബ്ദം കരയാൻ മാത്രമേ ആ അപ്പന് കഴിഞ്ഞുള്ളൂ. അമ്മയുടെ പേര്...
ലൈംഗികതയ്ക്ക് ദാമ്പത്യജീവിതത്തിൽ വളരെ വലിയ സ്ഥാനമാണുള്ളത്. ദമ്പതികളുടെ അടുപ്പവും സ്നേഹവും നിർവചിക്കുന്നതിലെ പ്രധാന ഘടകം അവരുടെ ദാമ്പത്യജീവിതത്തിലെ ക്വാളിറ്റിയുള്ള ലൈംഗികത തന്നെയാണ്. ഗുണകരവും ക്രിയാത്മകവും സന്തോഷപ്രദവുമായ ലൈംഗികതയാണ് ദാമ്പത്യജീവിതത്തിൽ അനുഭവിക്കുന്നതെങ്കിൽ ആ ദമ്പതികൾക്കിടയിൽ...
നമ്മുടെ കുടുംബത്തില്‍ പണം ലാഭിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണചിലവുകള്‍ കുറയ്ക്കുക എന്നത്. ഒന്നും ചിന്തിക്കാതെ ആഹാരസാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന പ്രവണത നമ്മുടെ ഇടയില്‍ വര്‍ദ്ധിച്ചു വരുന്നു. എന്നിട്ട് അവ ഉപയോഗശൂന്യമായി പാഴാക്കി...
വിവാഹം കഴിഞ്ഞ് ആറു വര്‍ഷം കഴിഞ്ഞ ദമ്പതികളായിരുന്നു സുനീപും കവിതയും. സാധാരണ രീതിയിലുള്ള സെക്‌സ് ജീവിതമായിരുന്നു അവരുടേത്. എന്നാല്‍ ഒരു രാത്രിയില്‍ കിടക്കയില്‍ സമയം ചെലവഴിക്കുമ്പോള്‍ സുനീപ് സ്‌നേഹത്തോടെ കവിതയുടെ മുടിയിഴകളിലൂടെ വിരലോടിക്കുകയും...
കൊറോണ വൈറസ് എന്നവലിയൊരു പ്രതിസന്ധിയിലൂടെ ലോകം മുഴുവൻ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇത്. അതേല്പിച്ച ആഘാതത്തിൽ നിന്ന് രാജ്യങ്ങൾ ഇനിയും കരകയറിയിട്ടില്ല. ദൂരവ്യാപകമായ പല പ്രത്യാഘാതങ്ങളും കോവിഡ്കാലം സമൂഹവ്യക്തിതലങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. ഇതിന് പുറമെ...
സെക്‌സ് എന്നാല്‍ ലൈംഗികബന്ധം മാത്രമാണ് എന്നാണ് നമ്മളില്‍ ഭൂരിപക്ഷത്തിന്റെയും വിചാരം. തെറ്റായ ഒരു ചിന്തയും സമീപനവുമാണ് അത്. അങ്ങനെയൊരു ധാരണ ഉള്ളില്‍ കയറിക്കൂടിയിരിക്കുന്നതുകൊണ്ടാണ് ജീവിതത്തിലെ ഒരു നിശ്ചിതകാലഘട്ടം എത്തുമ്പോഴെങ്കിലും ചില ദമ്പതികളെങ്കിലും തങ്ങളുടെ...
ഇനിയൊരു നന്മയും ലഭിക്കുകയില്ലെന്ന ധാരണയാണ് വൃദ്ധരെ അവഗണിക്കാൻ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നത്. അവർ വളർച്ച പൂർത്തിയാക്കിയവരാണ്, ഇനി പ്രത്യേകമായി സമൂഹത്തിനോ കുടുംബത്തിനോ ഒന്നും നല്കാനില്ലാത്തവരാണ്. കഴിവുകൾ വറ്റിപ്പോയവരാണ്.
നന്മ ലഭിക്കുകയില്ലെന്നത് മാത്രമല്ല അവരുടെ പരിചരണവും...