ഏതൊരു ബന്ധത്തിലും-സുഹൃത്ത്ബന്ധം, ദാമ്പത്യബന്ധം, സഹപ്രവർത്തകർ തമ്മിലുള്ള ബന്ധം, അയൽപക്കബന്ധം- അടിസ്ഥാനമായിട്ടുള്ള ഒരു ഘടകമുണ്ട്. പ്രതിപക്ഷ ബഹുമാനം. നിർദ്ദോഷമായ തമാശുകൾ മാറ്റിനിർത്തിയാൽ മറ്റൊരാളോട് തികഞ്ഞ ആദരവോടും ബഹുമാനത്തോടും കൂടി മാത്രമേ സംസാരിക്കുകയും ഇടപെടുകയും ചെയ്യാവൂ....
ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര വില കല്പിക്കാറില്ല. ഫലമോ ബന്ധങ്ങൾക്ക് പരിക്കേല്‍ക്കും, മനസ്സുകൾ തമ്മിൽ അകന്നുപോവും.
ബന്ധങ്ങൾക്ക് ഇടർച്ചകളും പതർച്ചകളും സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് പെരുമാറ്റങ്ങളിലെയും അതിൽ തന്നെ...
അത്രമേൽ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു പങ്കാളിയെ. എന്നിട്ടും ഒരുനാൾ വളരെ അപ്രതീക്ഷിതമായി നിങ്ങൾ മനസ്സിലാക്കുന്നു, പങ്കാളി നിങ്ങളെ ചതിക്കുകയായിരുന്നു. നടുക്കമുളവാക്കുന്ന ഈ തിരിച്ചറിവിന് മുമ്പിൽ എന്താണ് പോംവഴിയായിട്ടുള്ളത്? ഒന്നുകിൽ നിങ്ങൾക്ക് ബന്ധം വിച്ഛേദിക്കാം....
സുഹൃത്ത് വിലയുളളവനാണ്. അതോടൊപ്പം സുഹൃത്തിനെ വിലയുള്ളവനായും കാണണം. എന്നാൽ സുഹൃത്ത് എന്ന പൊതുവിശേഷണത്തിൽ ഉൾപ്പെടുന്ന എല്ലാവരും സുഹൃത്തുക്കളാണോ? ഒരിക്കലുമല്ല. പലതരം സുഹൃത്തുക്കൾ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.
ജീവിതത്തിന്റെ തുടക്കം മുതൽ അവസാനം വരെയുള്ളവരാണ്...
താക്കോൽ എന്തിനുള്ളതാണെന്ന് നമുക്കറിയാം. അത് പൂട്ടിവയ്ക്കാൻ മാത്രമല്ല തുറക്കാൻ കൂടിയുളളതാണ്. വില പിടിപ്പുള്ളവയാണ് പൂട്ടിവയ്ക്കുന്നത്. വീട്, ആഭരണങ്ങൾ, പണം, സർട്ടിഫിക്കറ്റുകൾ..
പൂട്ടിവയ്ക്കുന്നവയാണ് തുറക്കുന്നത്.വീട്, അലമാര, ബാഗ്. വിലപിടിപ്പുള്ളവയ്ക്കാണ് പ്രത്യേക താക്കോലുകൾ. ആവശ്യത്തിനു തുറക്കാനും പൂട്ടിവയ്ക്കാനുമുള്ള...
ഏതു ഭക്ഷണവും സ്വാദറിഞ്ഞുകഴിക്കാൻ അമിതമായ ചൂടു കുറയേണ്ടതുണ്ട്. ചൂടോടെയാണ് കഴിക്കേണ്ടത് എന്നുവരികിലും അധികമായ ചൂട് വായും നാവും പൊള്ളിച്ചുകളയും. അതിനുവേണ്ടി സാധാരണ ചെയ്യുന്നത് അൽപ്പനേരം ഭക്ഷണം തണുക്കാനായി വയ്ക്കുക എന്നതാണ്.
ഭക്ഷണമേശയിലെ ഇക്കാര്യംപോലെയാണ് ബന്ധങ്ങളിൽ...
തിരക്കുപിടിച്ചതും നിരവധി ആകുലതകൾ നിറഞ്ഞതുമാണ് ഓരോ ദമ്പതികളുടെയും ജീവിതം. ഓഫീസ്, വീട്, കുട്ടികൾ എന്നിങ്ങനെയുള്ള യാഥാർത്ഥ്യങ്ങൾ അവരുടെ ജീവിതത്തെ വളരെ തിരക്കുള്ളതാക്കി മാറ്റുന്നുണ്ട്. ഈ തിരക്കിനിടയിൽ ഒരുമിച്ചിരിക്കാൻ സമയം ഒരുപാടുള്ള ദമ്പതിമാർ വളരെ...
വർഷങ്ങളായുള്ള പരിചയമുണ്ടായിരുന്നു ആ വ്യക്തിയുമായിട്ട്. പക്ഷേ നേരിട്ടു കാണുകയോ സംസാരിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. വളരെ ഔപചാരികമായ ബന്ധം മാത്രമായിട്ടാണ് അതിനെ കരുതിപ്പോന്നിരുന്നതും. മാത്രവുമല്ല ചില മുൻവിധികൾ ബാക്കിയുണ്ടായിരുന്നു താനും. ഫോണിലൂടെയുള്ള സംസാരത്തിൽ അതുകൊണ്ടുതന്നെ ബോധപൂർവ്വമായ...
പ്രാണന് തുല്യമായ സ്നേഹമാണ് പ്രണയം. പ്രണയിക്കാനും പ്രണയിക്കപ്പെടാനുമുള്ള പ്രാണന്റെ പ്രിയങ്ങൾക്ക് ഒരു ശമനവും ഉണ്ടാകുന്നില്ല. ഒന്നും മറച്ചുവയ്ക്കാതെ സ്നേഹിച്ചിട്ടും ഏറ്റവും വിലപ്പെട്ട സമയം ധൂർത്തടിച്ചിട്ടും എന്തേ എന്റെ മനസ്സിൽ പരിഭവങ്ങൾ ബാക്കിയാകുന്നു. എന്റെ...
എന്തിനാണ് സൗഹൃദങ്ങൾ? പ്രയോജനം നോക്കിയും ലാഭം നോക്കിയും കണക്കൂകൂട്ടലുകൾ നടത്തുന്ന ലോകത്തിന് ആഴമേറിയതും ആത്മാർത്ഥത നിറഞ്ഞതുമായ ഒരു സൗഹൃദം ചിലപ്പോഴെങ്കിലും പാഴായിതോന്നുന്നുണ്ടാവാം. പക്ഷേ സൗഹൃദം ഒരു വ്യക്തി തന്റെ ജീവിതം കൊണ്ട് നേടിയെടുക്കുന്ന...
ചില അടിസ്ഥാനപരമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ബന്ധങ്ങളില്‍ ഊഷ്മളത കൈവരുത്തുവാന്‍ സാധിക്കും. അതിനായി 10 മാര്‍ഗ്ഗങ്ങള്‍ ഇതാ:-
വിജയകരമായ ബന്ധങ്ങള്‍ എന്നുമെപ്പോഴും നല്ല രീതിയില്‍ മുന്നോട്ടു പോകും. വെറും ശൂന്യതയില്‍നിന്നല്ല അവ ഉടലെടുക്കുന്നത്. ആ...
നിത്യജീവിതത്തിൽ നാം പലതരം ആളുകളുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ട്. അവരിൽ ചിലർ നമ്മുടെ സഹപ്രവർത്തകരാകാം, സുഹൃത്തുക്കളാകാം. എന്നാൽ ഇടപെടുന്ന എല്ലാ വ്യക്തികളും നമ്മുടെ വ്യക്തിത്വത്തെയോ ഭാവിയെയോ വളർത്തുകയോ പരിപോഷിപ്പിക്കുകയോ ചെയ്യുന്നവരായിരിക്കില്ല. എല്ലാ വ്യക്തികൾക്കും...