Informative & Miscellaneous

തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ടുകയാണോ?

തീരുമാനമെടുക്കാൻ കഴിയാതെ വിഷമിക്കുന്നവരെ കണ്ടിട്ടില്ലേ? എന്തു ചെയ്യണമെന്ന് അവർക്കറിയില്ല. എടുക്കുന്ന തീരുമാനം തെറ്റിപ്പോകുമോ  അതിന്റെ അനന്തരഫലങ്ങൾ  എന്തൊക്കെയായിരിക്കും എന്ന മട്ടിൽ കുഴങ്ങുന്നവരാണ് പലരും. ദുഷ്‌ക്കരമായ ചില അനുഭവങ്ങളിലൂടെയും സംഭവങ്ങളിലൂടെയും കടന്നുപോകുമ്പോഴായിരിക്കും ഇതേറെ വ്യക്തികളെയും...

പ്രശ്‌നം ഒരു പാഠമാണ്

എനിക്കു മാത്രമെന്തേ ഇങ്ങനെ?  ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങളിൽ, പ്രതിസന്ധിഘട്ടങ്ങളിൽ ഇപ്രകാരം ചിന്തിക്കാത്ത, ഈ ചോദ്യം ചോദിക്കാത്ത ആരെങ്കിലുമുണ്ടാവുമോ? ഈ ചോദ്യം ചോദിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കുക, പ്രശ്നങ്ങൾ നേരിടുന്ന, പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന...

ബുദ്ധഗുഹ

ബുദ്ധൻ ഈറൻ നിലാവായി നിൽക്കുകിൽ,എന്നുള്ളിൽ ബുദ്ധപൂർണ്ണിമയാണെന്നുംഅഷ്ടമാർഗ്ഗങ്ങൾ കായ്കളായ് തിങ്ങിടുംബോധിമാമരമുണ്ടുള്ളിൽ സത്യമായ്.നിൻമഹാപരിത്യാഗമെന്നോർമ്മയിൽനീലയാകാശംപോലെ കിടക്കുമ്പോൾ,ആ വഴി പിച്ചവെക്കുവാൻ വയ്യാത്തപിഞ്ചുകുഞ്ഞാണു ഞാനെന്നുമോർക്കുക. എങ്കിലും ബുദ്ധാ! ശലഭമായ് മാറി നീഎന്റെ ചുറ്റും പറന്നുകളിക്കുമോ?മേഘനീലപ്പൂവായ് വിടരുമോഎന്റെ കണ്ണിൽ തുടുത്തു നീ നിൽക്കുമോ?സ്‌നേഹവെള്ളരിപ്രാവായ്...

ആത്മാവിൽ നിന്ന് ജീവിതത്തിലേക്ക്

ആത്മാവിൽ നിന്നു തുറന്ന ജീവിതത്തിലേക്ക് തെളിമയുള്ള ഒരു മനുഷ്യന്റെ  യാത്രയാണ് ഈ പുസ്തകം. ഇക്കാലമത്രയും ആത്മവും ശരീരവും രണ്ടു വിഘടിത തുരുത്തിലായവർക്കും ഉൾപ്രേരണയ്ക്കനുസൃതമായി ഇനിയും സഞ്ചരിക്കാൻ കഴിയാതെ പോയവർക്കും വല്ലാത്ത ഒരു പ്രചോദനമാണ്...

ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

വിജയപ്രദമായ കരിയർ, സ്നേഹമുള്ള കുടുംബം, ആരോഗ്യപ്രദമായ സാമൂഹികബന്ധങ്ങൾ... പെർഫെക്ടായ ജീവിതത്തിന്റെ ചില മുഖങ്ങളാണ് ഇവയൊക്കെ. എന്നാൽ ഇവയെല്ലാം ഉണ്ട് എന്നതുകൊണ്ടുമാത്രം ഒരാളുടെ ജീവിതത്തിന് അർത്ഥമുണ്ടാവുമോ? ജീവിതം ലക്ഷ്യം കൈവരിക്കുന്നത് ഇത്തരം ഘടകങ്ങൾ കൊണ്ടുമാത്രമല്ല....

വാക്ക്

വാക്കിനോളം വലുതല്ല ഒരാകാശവുംവാക്കിനോളം വരില്ലൊരാശ്വാസവുംതെളിഞ്ഞും മൂടിയും പെയ്തും കനത്തുംഇരുണ്ടും വരണ്ടും മടിച്ചും കയ്ച്ചുംവക്കോളംനിറയുന്ന വാക്കുകൾവരിതെറ്റി തെളിയുന്ന വൻകരകൾവാക്കിൽ തട്ടിയും മുട്ടിയും ചോരവാർത്തുംവക്കുപൊട്ടിയ പാത്രങ്ങൾ നാംവാക്കുമുട്ടിയ നേരങ്ങൾവഴുതിവീണ കാലങ്ങൾവലിച്ചെറിഞ്ഞൊരു വാക്കിന്റെമൂർച്ചകൊണ്ടെന്റെ നെഞ്ചുമുറിഞ്ഞു വിനായക് നിർമ്മൽ

ബാത്ത്റൂം ആകര്‍ഷകമാക്കാം

വീടിന്റെ ലിവിംഗ് റൂം പോലെ തന്നെ ആകര്‍ഷകമായിരിക്കണം ബാത്ത്റൂം എന്ന ചിന്താഗതിക്കാരാണ് പുതിയ തലമുറക്കാര്‍. ബാത്ത്റൂം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പ്ലാനിലും, പണിയിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ:- വീടിന്റെ പുറംഭിത്തിയോടു ചേര്‍ന്ന് ബാത്ത്റൂം പ്ലാന്‍...

രാജലക്ഷ്മിയുടെ ഓർമ്മകൾക്ക് മുൻപിൽ

1965 ജനുവരി 18 ന് മലയാളസാഹിത്യത്തെ നടുക്കിക്കൊണ്ട് ഒരു ആത്മഹത്യ നടന്നു. രാജലക്ഷ്മി എന്ന എഴുത്തുകാരി ആത്മസംഘർഷങ്ങളുടെ നെരിപ്പോടിൽ  സ്വയം ജീവിതം അവസാനിപ്പിച്ച് കടന്നുപോയത് അന്നേ ദിവസമായിരുന്നു.നട്ടുച്ചയ്ക്ക് ഇരുട്ട് എന്ന് പറയും പോലെ...

എന്നും ഇങ്ങനെ പോയാൽ മതിയോ?

ഒരു  ചെയ്ഞ്ച്  ആരാണ് ആഗ്രഹിക്കാത്തത്  എന്ന പരസ്യത്തിൽ ചോദിക്കുന്നതുപോലെയാണ് കാര്യങ്ങൾ. മാറ്റം എല്ലാവരുടെയും ആഗ്രഹമാണ്. ഫിസിക്കൽ അപ്പിയറൻസിൽ കാലത്തിന് അനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നവരുണ്ട്. പുതിയ ട്രെന്റ് അനുസരിച്ച് അപ്പിയറൻസ് മെച്ചപ്പെടുത്താനാണ് അവർശ്രമിക്കുന്നത്....

ജീവന്റെ കണക്കുപുസ്തകം

നാമെല്ലാവരും ഒരു പുതിയ തുടക്കത്തിന്റെ ആരംഭത്തിലാണ്. പുതിയ വർഷത്തെ ക്കുറിച്ചുള്ള കണക്കുകൂട്ടലുകളിലും കഴിഞ്ഞവർഷത്തെ കുറിച്ചുള്ള കൂട്ടിക്കിഴിക്കലുകളുടെയും തിരക്കുകളിലാണ്  എല്ലാവരും."Auditing' നമുക്ക് ഏറെ സുപരിചിതമായ ഒരു വാക്കാണ്. പുതിയ ഫിനാൻഷ്യൽ ഇയർ തുടങ്ങുന്നതിനും  അവസാനിക്കുന്നതിനും...

ഏപ്രിൽ എങ്ങനെ ഫൂളായി !

വിഡ്ഢിദിനം വിഡ്ഢികളുടെയോ വിഡ്ഢികളാക്കപ്പെട്ടവരുടെയോ ദിനമല്ല മറിച്ച് വർഷത്തിലെ എല്ലാ ദിവസവും നമ്മൾ ചെയ്തുകൊണ്ടിരിക്കുന്ന അമളികളെക്കുറിച്ച് ഓർത്ത് ചിരിക്കാനുള്ള ദിവസമാണ്- മാർക്ക് ട്വയിൻ വിദേശരാജ്യങ്ങളിൽ മാത്രം ആചരിച്ചുകൊണ്ടിരുന്ന വിഡ്ഢിദിനം ഇന്ത്യയിൽ ആഘോഷിച്ചുതുടങ്ങിയത് ബ്രിട്ടീഷുകാരുടെ വരവോടെയായിരുന്നു.  ഇംഗ്ലണ്ടിലും...

മൂന്നാമതൊരാൾ

പുസ്തകങ്ങൾ കൊണ്ടുനടന്നു വിൽക്കുന്ന  ഒരാൾ ഇടയ്ക്കിടെ  വരാറുണ്ടായിരുന്നു ഓഫീസിൽ.സംസാരിക്കില്ല കൂടുതലൊന്നുംമേശപ്പുറത്തു വയ്ക്കും കുറച്ചു പുസ്തകങ്ങൾ.ആരെങ്കിലും താല്പര്യത്തോടെ നോക്കുകയാണെങ്കിൽ  ബാഗിൽനിന്ന് പിന്നെയും  എടുക്കും പുസ്തകങ്ങൾ.താൽപര്യക്കുറവ് കണ്ടാൽ ഒന്നും മിണ്ടാതെ  പുസ്തകങ്ങൾ എടുത്ത് അടുത്ത ആളുടെ...
error: Content is protected !!