ഡൗൺ സിൻഡ്രോം എന്ന് കേൾക്കുമ്പോൾ ഭൂരിപക്ഷത്തിനുമുള്ള ചില അബദ്ധധാരണകളെ തിരുത്തുകയാണ് ഇദ്ദേഹം. ഇത് ജാഡ് ഇസ. ഡൗൺ സിൻഡ്രോം ആണ്. പക്ഷേ ഭാര്യയും ഡന്റിസ്റ്റായ മകനുമുള്ള സ്നേഹമയിയായ കുടുംബനാഥനും ഭർത്താവും അച്ഛനുമെല്ലാമാണ് ഇദ്ദേഹം....
പ്രിയപ്പെട്ടവന്റെ ശവസംസ്‌കാരചടങ്ങുകൾ കഴിഞ്ഞു.പലരും സെമിത്തേരിയിൽനിന്നേ പിരിഞ്ഞുപോയി. ഏറ്റവും അടുത്തവരും ബന്ധുക്കളും വീടുവരെ വന്നു. അവരിൽ ചിലർ രണ്ടോ മൂന്നോ ദിവസം കൂടി അടുത്തുണ്ടായിരുന്നു. പിന്നെ അവരും യാത്ര പറഞ്ഞു. ഇനി അവൾ- വിധവ;...
അന്ന് വൈകുന്നേരം വീട്ടിൽ തിരികെയെത്തിയപ്പോൾ കണ്ടത് ഭാര്യയും മക്കളും ചേർന്ന് ഒരു പൂച്ചക്കുട്ടിക്ക് പാൽ കൊടുക്കുന്നതാണ്. ഏതോ വീട്ടുകാർ ഉപേക്ഷിച്ച എല്ലും തോലുമായ പൂച്ചക്കുട്ടി. ആർത്തിയോടെ അത് പാൽ നക്കിക്കുടിക്കുന്നത് നിർവൃതിയോടെ നോക്കിനില്ക്കുന്ന...
ഒരു പൊട്ടാസ് ബോംബ് എന്ന സിനിമ ആരംഭിക്കുന്നത് ഒരു സ്‌കൂളിലെ കുട്ടികളുടെ ഓട്ടമത്സരത്തിൽ നിന്നാണ്. കുട്ടികൾ എല്ലാവരും മത്സരിക്കുന്നത് നോക്കിനില്ക്കുന്നവർക്കിടയിൽ വികലാംഗനായ ഒരുവനുമുണ്ട്. അവനും മത്സരിക്കണമെന്ന് ആഗ്രഹമുണ്ട്. അവനത് അച്ഛനോട് പറയുമ്പോൾ അച്ഛൻ...
ജീവിതത്തിന്റെ ലക്ഷ്യം എന്താണ്? ഇങ്ങനെയൊരു ചോദ്യം കേൾക്കുമ്പോൾ ഭൂരിപക്ഷവും പറയുന്ന മറുപടി ഒന്നുതന്നെയായിരിക്കും. ഹാപ്പിയായിരിക്കുക. സന്തോഷമുണ്ടായിരിക്കുക. വളരെ നല്ലകാര്യം തന്നെയാണ് അത്. കാരണം ഒരു മനുഷ്യനും ദുഃഖിച്ചിരിക്കാനോ നിരാശപ്പെട്ടിരിക്കാനോ ആകുലതയോടെ കഴിയാനോ ആഗ്രഹിക്കുന്നില്ല....
പലപ്പോഴും നമ്മൾ നമ്മോടു തന്നെ പറയാറില്ലേ, ഇങ്ങനെ പോയാൽ ശരിയാവുകലേ. അതുതന്നെ മറ്റുള്ളവരോടുള്ള ഉപദേശമായും പറയാറുമുണ്ട്. ഇങ്ങനെ പോയാൽ ശരിയാവുകേലാ. ജീവിതത്തിന് എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടല്ല ജീവിക്കാൻ വേണ്ട കൃത്യമായ അളവുകളും ഉപദംശങ്ങളും എങ്ങനെ...
ലോകത്തുള്ള എല്ലാ മനുഷ്യരും സുന്ദരികളും സുന്ദരന്മാരുമാണെന്ന് സാഹിത്യകാരനായ ഉറൂബിന്റെ ഒരു നിരീക്ഷണമുണ്ട്. മനുഷ്യമനസ്സിലെ നന്മകൾ എപ്പോൾ വേണമെങ്കിലും പുറത്തേക്ക് വരാമെന്നും എല്ലാവരുടെയും ഉളളിലും നന്മയുണ്ടെന്നുമുള്ള വിശ്വാസമായിരുന്നു അദ്ദേഹത്തെ അത് പറയാൻ പ്രേരിപ്പിച്ചത്. മണ്ണിന്റെ...
സാമൂഹ്യ ചുറ്റുപാടുകളിൽ ഉത്കണ്ഠ മൂലം നേരേ ചൊവ്വേ പെരുമാറാനോ സംസാരിക്കാനോ കഴിയാത്ത ഒരുപാടു പേരുണ്ട്. ഒരു പക്ഷേ ഇത് വായിക്കുന്നവരിലും അത്തരമൊരു ബുദ്ധിമുട്ട് കണ്ടേക്കാം. ഒരു സദസിനെ നോക്കി സംസാരിക്കാൻ, ക്ലാസ് എടുക്കാൻ,...
അന്ന് തിരുവനന്തപുരത്ത് നിന്ന് വെരിക്കോസിന്റെ ഓപ്പറേഷന്‍ കഴിഞ്ഞ് ട്രെയിനിറങ്ങി വീട്ടിലേക്കുള്ള അവസാനവണ്ടി പിടിക്കാനായി തിടുക്കത്തില്‍ ഓടിപോകുകയായിരുന്നു അനീഷ്. കോട്ടയം ആര്‍പ്പൂക്കരയാണ് അനീഷിന്റെ വീട്. നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനായി പലരും ചെയ്യുന്നതുപോലെ...
ഉദാഹരണങ്ങള്‍ക്ക് ഈ ലോകത്തില്‍ യാതൊരു പഞ്ഞവുമില്ല. ചെറുപ്പകാലം മുതല്‍ കേട്ടുവളരുന്നതാണല്ലോ പരാജയങ്ങളില്‍ നിന്ന് ഉയിര്‍ത്തെണീറ്റ ഫിനീക്‌സ് പക്ഷി യെക്കുറിച്ച് പറയാന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ന്റെ പരാജയങ്ങളുടെയും ഉയിര്‍ത്തെഴുന്നേല്പുകളുടെയും കഥ. പലയിടത്തും അതിശയകരമായി...
ജീവിക്കാന്‍ പണം ആവശ്യമാണ്. അതുകൊണ്ട് ഒരിക്കലും നമുക്ക് പണത്തിന്റെ പ്രാധാന്യം തള്ളിക്കളയാനാവില്ല. പണം ഒരിക്കലും അപകടകാരിയുമല്ല, അതിനെ കൃത്യമായും വിവേകത്തോടെയുമാണ് ഉപയോഗിക്കുന്നതെങ്കില്‍. പണം അപകടകാരിയാകുന്നത് അതിനെ ക്രമരഹിതമായും അവിവേകത്തോടെയും വിനിയോഗിക്കുമ്പോഴാണ്. ജീവിക്കാന്‍ വേണ്ടി...
പുതിയ കാലത്തെ പ്രണയങ്ങള്‍ കൂടുതല്‍ റൊമാന്റിക്കായിരിക്കാം. എന്നാല്‍ അവയ്ക്ക് എത്രത്തോളം ഊഷ്മളതയും ആത്മാവും ഉണ്ട് എന്ന കാര്യം കണ്ടറിയണം. ഏറെ നാളത്തെ പ്രണയം കഴിഞ്ഞ് വിവാഹിതരായിട്ടും നിസ്സാരകാര്യങ്ങളുടെ പേരില്‍ വിവാഹമോചനം നേടുന്നവരുടെ എണ്ണം...