മാർക്ക് എന്ന വാക്കിനെ രണ്ടു രീതിയിൽ വിശദീകരിക്കാമെന്ന് തോന്നുന്നു. ഒന്ന് അതൊരു അടയാളപ്പെടുത്തലാണ്. മാർക്ക് ചെയ്യുക എന്ന് പറയാറില്ലേ? മറ്റൊന്ന് ഒരാൾക്ക് നാം മാർക്ക് നല്കുകയാണ്. പരീക്ഷകളിലും മത്സരങ്ങളിലുമെല്ലാം സംഭവിക്കുന്നത് ഇതാണ്. ഒരാളെ...
നഷ്ടപ്പെടില്ലെന്ന് ഉറപ്പുള്ള എന്തെങ്കിലുമുണ്ടോ ഈ ലോകത്ത്? പേരു നഷ്ടപ്പെടാം, പണം നഷ്ടപ്പെടാം, ജോലി നഷ്ടപ്പെടാം, വീടു നഷ്ടപ്പെടാം, പ്രിയപ്പെട്ടവരെ നഷ്ടപ്പെടാം, ജീവൻ നഷ്ടപ്പെടാം. നഷ്ടങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോഴെല്ലാം പെട്ടെന്ന് മനസ്സിലേക്ക് കടന്നുവരുന്നത് ധനനഷ്ടവും ജോലിനഷ്ടവുമൊക്കെയായിരിക്കും....
ആ പരസ്യത്തിൽ ചോദിക്കുന്നതുപോലെ സന്തോഷം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? പക്ഷേ എല്ലാവരും സന്തോഷിക്കുന്നുണ്ടോ? സന്തോഷം അർഹിക്കുന്നവരാണെങ്കിലും? വർത്തമാനകാലം മുമ്പ് എന്നത്തെക്കാളും കലുഷിതമാണ് എന്നത് യാഥാർത്ഥ്യമാണ്. ജീവിതത്തിന്റെ സമസ്തമേഖലകളിലും കോവിഡ് അത്രത്തോളം ആഘാതമാണ് ഏല്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ...
തുല്യരായ രണ്ടുവ്യക്തികൾ തമ്മിൽ കൊമ്പുകോർക്കുന്നത് അത്ര സാധാരണമല്ല. കീഴടക്കാൻ എളുപ്പം ദുർബലരായ വ്യക്തികളെയാണ് എന്ന തിരിച്ചറിവുകൊണ്ട് ഏറ്റുമുട്ടലുകൾ പലപ്പോഴും നടക്കുന്നത് അത്തരക്കാരോടായിരിക്കും. വ്യക്തികൾ മുതൽ രാജ്യങ്ങൾ വരെയുള്ള പോരാട്ടങ്ങളിൽ പൊതുവെ കണ്ടുവരുന്നത് അതാണ്....
വിജയം. എല്ലാവരുടെയും സ്വപ്നമാണ് അത്. വിജയിക്കുന്നവരുടെ കഥകൾ കേൾക്കുമ്പോഴും നല്ല രസമൊക്കെയുണ്ട്. പ്രചോദനവും പ്രോത്സാഹനവും അത്തരം കഥകൾ ഓരോന്നും നല്കുന്നുമുണ്ട്. ചിലരുടെ വിജയങ്ങൾക്ക് മറ്റ് വിജയങ്ങളെക്കാൾ പത്തരമാറ്റ് കൂടുതലാണ്. കാരണം വായിൽ വെള്ളിക്കരണ്ടിയുമായി...
ഭയം എന്ന വികാരം എത്രത്തോളം ശക്തവും വ്യാപനശക്തിയുള്ളതുമാണ് എന്ന് ലോകമെങ്ങും പ്രകടമായ അടയാളങ്ങളോടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമയത്താണ് ഈ ചെറുകുറിപ്പെഴുതുന്നത്. മറ്റൊന്നുമല്ല കോവിഡ് 19 തന്നെ. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഒറ്റയ്ക്കൊറ്റയ്ക്ക് പല ദുരന്തങ്ങൾ...
പ്രതീക്ഷകളാണ് ജീവിതത്തിന്റെ സൗന്ദര്യവും സൗഭാഗ്യവും. പ്രതീക്ഷകളില്ലെങ്കിൽ ഒരാൾക്കുപോലും ഈലോകജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. ഇന്നലെത്തെക്കാളും ഇന്നത്തെക്കാളും നാളെ കൂടുതൽ നന്നായിരിക്കുമെന്ന പ്രതീക്ഷയാണ് ജീവിതത്തിന്റെ താളവും സംഗീതവുമായി മാറുന്നത്. പ്രതീക്ഷകളാവാം. പക്ഷേ അത് അമിതമാകുമ്പോൾ ചെറിയ...
കോവിഡിനെ തുടർന്നുണ്ടായ നീണ്ട അവധിക്ക് ശേഷം സ്‌കൂളിലെത്തിയ കുട്ടികളോട് നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങളിൽ പെടുത്തി അധ്യാപിക പറഞ്ഞ ഒരു കാര്യം തന്നെ ഞെട്ടിച്ചുവെന്ന് ആ രണ്ടാം ക്ലാസുകാരൻ പറയുകയുണ്ടായി. 'നിങ്ങൾ ഒന്നും ഷെയർ...
ഒരു കാലത്ത് ആത്മസ്നേഹിതരായിരുന്നു അവർ. പരസ്പരം പങ്കുവയ്ക്കാത്ത ഹൃദയരഹസ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. കണ്ടുമുട്ടാത്ത ദിവസങ്ങളും കുറവ്. പക്ഷേ അതിനിടയിൽ എപ്പോഴോ അവർക്കിടയിൽ അസ്വസ്ഥതയുടെ പുകപടലങ്ങൾ ഉയർന്നു. പതുക്കെ പതുക്കെ അവർ തമ്മിൽ മാനസികമായി അകന്നു.
തുടങ്ങിവച്ച പല...
എല്ലാവർക്കും ഒരുപോലെയുള്ളത് സമയം മാത്രമാണ്. എന്നിട്ടും അതിന്റെ മൂല്യമനുസരിച്ച് സമയം ചെലവഴിക്കുന്നവർ എത്രയോ കുറച്ചുപേരാണ്. നഷ്ടമായ സമ്പത്ത് നമുക്ക് തിരികെ പിടിക്കാം, ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കലായി ചില അവസരങ്ങൾ പോലും പുനഃ സൃഷ്ടിക്കാം....
ഓരോരുത്തരുടെയും വായനയുടെ രീതി വ്യത്യസ്തമാണ്. എഴുത്തുകാരൻ ഉദ്ദേശിച്ചതിൽ നിന്നും വ്യത്യസ്തമായ ആന്തരികാർത്ഥങ്ങളും ഭാവതലങ്ങളും വായനക്കാരൻ വ്യാഖ്യാനിച്ചെടുക്കുമ്പോഴാണ് പുസ്തകം പുതിയൊരു അനുഭവമായി മാറുന്നത്.
ജീവിതത്തിലെ ഓരോ അനുഭവങ്ങളും അങ്ങ നെതന്നെയാണ്. മഴ, വെയിൽ, മഞ്ഞ് തുടങ്ങിയ...