സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്ന റീൽസിലും വീഡിയോകളിലും കുറിപ്പുകളിലുമെല്ലാം സാധാരണമായി ഉപയോഗിച്ചുവരുന്ന ചില വാക്കുകളാണ് 'ഗാസ്ലൈറ്റിംങ്', 'നാർസിസിസ്റ്റ്', 'ട്രോമ', 'ടോക്സിക്' തുടങ്ങിയവ. ചിലപ്പോഴെങ്കിലും അവയുടെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാതെയാണ് നാം ഇവ സാധാരണ ജീവിതസാഹചര്യങ്ങളിൽ ഉപയോഗിക്കുന്നത്.
തന്മൂലം മനഃശാസ്ത്രപരമായ ഗുരുതരമായ അനുഭവങ്ങളെയും പ്രശ്നങ്ങളെയും ചെറുതാക്കുക എന്ന അപകടമാണ് ഇവിടെ സംഭവിക്കുന്നത്. ഉദാഹരണത്തിന് ഗാസ്ലൈറ്റിംങ് എന്ന വാക്ക്തന്നെ. യഥാർത്ഥ ഗാസ്ലൈറ്റിംങ് എന്നത് ഒരാൾ മറ്റൊരാളുടെ ബോധം, ഓർമ്മ, യാഥാർത്ഥ്യബോധം എന്നിവയെ ചോദ്യം ചെയ്യുകയും തുടർച്ചയായ മാനസികപീഡനങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്ന അവസ്ഥയാണല്ലോ. എന്നാൽ ഇന്ന് അത് ഉപയോഗിക്കപ്പെടുന്നത് 'അവൻ സഹകരിച്ചില്ല' അല്ലെങ്കിൽ 'എന്റെ അഭിപ്രായം അവഗണിച്ചു'...
ഗാസ്ലൈറ്റിംങ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1944ൽ പുറത്തിറങ്ങിയ ഗാസ്ലൈറ്റ് എന്ന സിനിമയിലാണ്. ആ ചിത്രത്തിൽ ഭാര്യയെ അവളുടെ യാഥാർത്ഥ്യബോധത്തിൽ നിന്ന് തെറ്റിച്ച്, അവളെ മാനസികമായി തകർക്കുന്ന ഭർത്താവിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരാൾ മറ്റൊരാളുടെ ബോധം ഓർമ്മ, യാഥാർത്ഥ്യബോധം എന്നിവയെ ചോദ്യം ചെയ്യുകയും അതുവഴിയായി തുടർച്ചയായ മാനസികപീഡനത്തിന് ഇരയാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഗാസ് ലൈറ്റിംങ് എന്ന് അതിലൂടെ മനസ്സിലാക്കാം. ഗാസ്ലൈറ്റിംങ് അപകടകരമായ മാനസിക നിയന്ത്രണരീതിയാണ് അത് ഒരിക്കൽ മാത്രമല്ല, നിരന്തരം ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
അതുകൊണ്ടുതന്നെ സാധാരണയായി മറ്റൊരാൾ നമ്മെ നമ്മുടെ യാഥാർത്ഥ്യബോധത്തിൽ നിന്നും തെറ്റിച്ച് സംശയത്തിലാക്കുന്ന മനഃശാസ്ത്രപരമായ നിയന്ത്രണ രീതിയാണ് ഗാസ്ലൈറ്റിംങ് എന്നു പറയാം....